ന്യൂഡൽഹി: മുന്‍ ഇന്ത്യന്‍ താരവും നിലവിലെ പരിശീലകനുമായ ഗൗതം ഗംഭീറും ട്രക്ക് ഡ്രൈവറും തമ്മിൽ വഴക്കിട്ട സംഭവം ഓർത്തെടുത്ത് മുൻ ഇന്ത്യൻ ബാറ്റര്‍ ആകാശ് ചോപ്ര. ഇടംകൈയ്യന്‍റെ ആക്രമണോത്സുകതയാണ് അദ്ദേഹത്തെ മറ്റ് ക്രിക്കറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത് എന്ന് സൂചിപ്പിച്ച ചോപ്ര സംഭവം വെളിപ്പെടുത്തി. അവൻ എപ്പോഴും തന്‍റെ വികാരങ്ങൾ തുറന്നു പറയുമായിരുന്നു. സ്വഭാവമനുസരിച്ച് പെട്ടെന്ന് ദേഷ്യം വരും. എന്നാൽ ഓരോരുത്തരുടെയും സ്വഭാവം വ്യത്യസ്‌തമാണ്. ഒരിക്കൽ ഡൽഹിയിൽ ട്രക്ക് ഡ്രൈവറുമായി വഴക്കിട്ട ആളാണ് ഗൗതം. കാറിൽ നിന്ന് ഇറങ്ങി ട്രക്കിൽ കയറി ഡ്രൈവറുടെ കോളറിൽ പിടിച്ച് തിരിഞ്ഞ് മോശമായി പെരുമാറി. അതുകൊണ്ടാണ് അദ്ദേഹത്തെ ഗൗതം എന്ന് വിളിക്കുന്നതെന്ന് ചോപ്ര പറഞ്ഞു.
Aakash Chopra Said “Once, Gautam Gambhir got out of his car and climbed the truck to grab the collar of the driver because he made a wrong turn and was abusing” (Raj Somani Podcast) pic.twitter.com/p45mGugRuN
— Vipin Tiwari (@Vipintiwari952) September 16, 2024
താനും ഗംഭീറും നല്ല സുഹൃത്തുക്കളല്ലെന്ന് ചോപ്ര സമ്മതിച്ചു. കാരണം ഡല്‍ഹി ടീമിൽ ഓപ്പണിങ് സ്ഥാനത്തിനായി മത്സരമുണ്ടായിരുന്നു. തുടക്കം മുതൽ ഞങ്ങൾ മത്സരബുദ്ധിയുള്ളവരായിരുന്നുവെന്ന് ചോപ്ര പറഞ്ഞു. സ്ഥാനത്തിനായി പോരാടുന്നതിനാൽ ഞങ്ങൾ മത്സരിക്കുന്നു. ഞങ്ങളുടെ ടീം വളരെ മികച്ചതായിരുന്നു.
Former India opener, Aakash Chopra has said that Gautam Gambhir was his competitor and not a friend. (Raj Shamani YT) pic.twitter.com/CgsoyL2guM
— The sports (@the_sports_x) September 16, 2024
ഞങ്ങൾ കളിക്കുമ്പോൾ കോഹ്‌ലിക്കും ധവാന്‍ എന്നിവരില്‍ ഒരാൾക്ക് മാത്രമാണ് അവസരം ലഭിച്ചത്. ടീം ഇങ്ങനെയായിരുന്നു. സത്യത്തിൽ വീരുവിന് ഓപ്പണറായി ഇറങ്ങാന്‍ പോലും ഇടമുണ്ടായിരുന്നില്ല. വീരു നാലാം നമ്പറിലാണ് ബാറ്റ് ചെയ്‌തത്, അതിനാൽ ശിഖറിനേയും വിരാടിനേയും 3-ാം നമ്പറിലായിരുന്നു നിലനിർത്തിയതെന്ന് താരം പറഞ്ഞു.