ബ്യൂണസ് ഐറിസ്: ചിലിക്കെതിരായ സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരത്തിൽ അർജന്‍റീനയ്‌ക്ക് 3-0ന് തകര്‍പ്പന്‍ ജയം. 11 വർഷത്തിന് ശേഷം സ്റ്റാർ താരങ്ങളായ ലയണൽ മെസിയും എയ്ഞ്ചൽ ഡി മരിയയും ഇല്ലാതെയുള്ള ലോക ചാമ്പ്യന്‍മാരുടെ ആദ്യ വിജയമാണിത്. കളിക്കളത്തിലെ ഇരുവരുടെയും വര്‍ഷങ്ങളായുള്ള പ്രകടനത്തിന് നന്ദി പറഞ്ഞ് അര്‍ജന്‍റീന വിജയം ആഘോഷിച്ചു.
48-ാം മിനിറ്റിൽ അലക്‌സി മാക് അലിസ്റ്ററായിരുന്നു അർജന്‍റീനയുടെ സ്‌കോറിങ് തുറന്നത്. ജൂലിയല്‍ അല്‍വാരസിന്‍റെ ക്രോസിലായിരുന്നു മക് അലിസ്റ്ററിന്‍റെ ഗോള്‍ പിറന്നത്. 84-ാം മിനിറ്റില്‍ ജൂലിൻ ഇവാരെസ് 2-0ന് ലീഡ് ഉയർത്തി. 90-ാം മിനിറ്റിൽ പൗലോ ഡിബാല മൂന്നാം ഗോളും നേടി ടീമിന് വിജയം ഉറപ്പിച്ചു. ഏഴ് റൗണ്ടുകൾ പിന്നിട്ടപ്പോൾ അര്‍ജന്‍റീനയ്‌ക്ക് 18 പോയിന്‍റായി.
ആറ് ടീമുകൾ സൗത്ത് അമേരിക്കൻ സ്റ്റാൻഡിങ്ങിലൂടെ ടൂർണമെന്‍റിലേക്ക് യോഗ്യത നേടും. ഏഴാമത് ടീം മറ്റൊരു കോൺഫെഡറേഷനുമായി പ്ലേ ഓഫിലേക്ക് മുന്നേറി ലോകകപ്പിന് യോഗ്യത നേടും. കൊളംബിയയ്‌ക്കെതിരായ ഫൈനലിൽ വലത് കണങ്കാലിന് മെസിക്ക് പരുക്കേറ്റിരുന്നു. കോപ അമേരിക്കക്ക് ശേഷം സൂപ്പര്‍ താരം ഡി മരിയ വിരമിക്കുകയും ചെയ്‌തു.
2013 ഒക്‌ടോബർ 15 ന് 2014 ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്‍റെ അവസാന റൗണ്ടിൽ ഉറുഗ്വേയ്‌ക്കെതിരെയാണ് മെസിക്കും ഡി മരിയയ്ക്കും അവസാനമായി ഒരു ഔദ്യോഗിക മത്സരം നഷ്ടമായത്. വലത് തുടയ്‌ക്ക് പരിക്കേറ്റതിനാൽ മെസ്സിക്ക് ലൈനപ്പിൽ നിന്ന് നഷ്ടമായപ്പോൾ അർജന്‍റീന മാർക്വീ ടൂർണമെന്‍റിലേക്ക് യോഗ്യത നേടിയതിനാൽ ഡി മരിയയ്ക്ക് കോച്ച് അലജാൻഡ്രോ സബെല്ല വിശ്രമം നൽകി. ഉറുഗ്വേയ്‌ക്കെതിരെ 2-3നാണ് ടീം തോറ്റത്.