ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഒക്ടോബർ 24 മുതൽ പൂനെയിൽ നടക്കും. മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റര്‍ ഋഷഭ് പന്ത് കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് താരം മോചിതനായെന്നും രണ്ടാം ടെസ്റ്റിൽ കളിക്കുമെന്നും ചില മാധ്യമ റിപ്പോർട്ടുകളുണ്ടെങ്കിലും ബിസിസിഐയിൽ നിന്ന് ഔദ്യോഗിക പ്രസ്‌താവനകളൊന്നും വന്നിട്ടില്ല. പന്തിന് രണ്ടാം ടെസ്റ്റ് കളിക്കാൻ സാധിച്ചില്ലെങ്കിൽ പകരം ധ്രുവ് ജുറലിനെ പ്ലെയിങ് 11ൽ ഉൾപ്പെടുത്തും.
പരിക്ക് മൂലം ശുഭ്‌മാൻ ഗില്ലിന് ആദ്യ ടെസ്റ്റ് കളിക്കാനായില്ലെങ്കിലും പൂനെ ടെസ്റ്റിൽ താരമുണ്ടാകുമെന്നാണ് സൂചന. ചൊവ്വാഴ്‌ച നെറ്റ്സിലും ഗിൽ ബാറ്റ് ചെയ്‌തിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ പ്ലെയിങ് 11ൽ രോഹിത് ഗില്ലിനെ തിരഞ്ഞെടുത്താൽ ആരെയാണ് പുറത്തിരുത്തുകയെന്നത് സംശയമാണ്. കെഎൽ രാഹുലിന് പകരം ഗില്ലിന് അവസരം നൽകാനാണ് കൂടുതൽ സാധ്യത. കാരണം ബെംഗളൂരു ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സിൽ കെഎൽ രാഹുലിന് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല. അതേസമയം രണ്ടാം ഇന്നിങ്‌സിൽ 12 റൺസ് മാത്രം എടുക്കുന്നതിനിടെ താരം പുറത്തായി.
RISHABH PANT IS FIT TO PLAY THE PUNE TEST...!!!!
— Johns. (@CricCrazyJohns) October 21, 2024
Pant has recovered & is fit and available for the 2nd Test against New Zealand. [Pratyush Raj From Express Sports] pic.twitter.com/47Wg9BRXeH
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ടാം ടെസ്റ്റിന് മുമ്പ് സ്‌പിൻ ഓൾറൗണ്ടർ വാഷിങ്ടണ്‍ സുന്ദറിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാല്‍ പൂനെ ടെസ്റ്റിൽ പ്ലെയിങ്11ൽ ഇടം നേടുക ബുദ്ധിമുട്ടാണ്. മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ കുൽദീപ് യാദവിനോ സുന്ദറിനോ അവസരം ലഭിച്ചേക്കും. പിച്ച് ഫാസ്റ്റ് ബൗളർമാർക്ക് സഹായകമാണെങ്കിൽ ആകാശ് ദീപിനും പ്ലേയിങ്11ൽ അവസരം നൽകാം.
Shubman Gill in the nets in Pune.
— Mufaddal Vohra (@mufaddal_vohra) October 22, 2024
- Gill is ready to go!! 🇮🇳 pic.twitter.com/sWj1OLX8Cs
പൂനെ ടെസ്റ്റിൽ ഇന്ത്യയുടെ സാധ്യതയുള്ള 11: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ/കെഎൽ രാഹുൽ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്/ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്/വാഷിങ്ടണ്‍/ആകാശ് ദീപ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
🚨 News 🚨
— BCCI (@BCCI) October 20, 2024
Squad Update: Washington Sundar added to squad for the second and third Test#INDvNZ | @IDFCFIRSTBank
Details 🔽
Also Read: ദംഗല്‍ ടീമിനെതിരേ ബബിത ഫോഗട്ട്; 'സിനിമ വാരിക്കൂട്ടിയത് 2000 കോടി, ഞങ്ങള്‍ക്ക് ലഭിച്ചത് ഒരു കോടി'