ന്യൂഡൽഹി: ഒരു പന്തില്‍ 286 റണ്‍സ് നേടാന്‍ കഴിയുമോ..? വിശ്വസിക്കാന്‍ തന്നെ പ്രയാസം അല്ലേ..എന്നാല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ അങ്ങനെ ഒരു സംഭവം നടന്നു. ഇനി ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത അത്യപൂര്‍വ റെക്കോര്‍ഡ്. ക്രിക്കറ്റ് കളിയിൽ 6 പന്തിൽ 6 സിക്‌സറുകൾ അല്ലെങ്കിൽ 4 പന്തിൽ 4 വിക്കറ്റുകൾ എന്ന് കേട്ടാൽ ഇന്ന് എല്ലാവരും അമ്പരന്നുപോകും. കാരണം ഇതും ഒരു റെക്കോര്‍ഡ് തന്നെയാണ്.
ഒരു പന്തില്‍ പരമാവധി എത്ര റണ്‍സ് നേടാന്‍ കഴിയും..? അത് ഊഹിച്ചെടുക്കാവുന്നതേയുള്ളു. എന്നാല്‍ 286 റണ്‍സ് നേടിയത് അത്ഭുതപ്പെടുത്തുന്ന ഒരു റെക്കോർഡാണ്. 130 വർഷം മുമ്പാണ് ക്രിക്കറ്റ് ലോകത്ത് തരംഗം സൃഷ്ടിച്ച റെക്കോര്‍ഡ് പിറന്നത്.
Forget about Travis Birt‘s 20 runs in one ball and Virender Sehwag‘s 17 run in one ball. Here is the World Record of most runs being scored off a single ball.
— Rocket Scientist 🇮🇳 (@Rockumon) May 21, 2021
286 Runs in One Ball pic.twitter.com/drlEk8gUQ1
1894ലാണ് ക്രിക്കറ്റ് മൈതാനത്ത് വിചിത്രമായ സംഭവമുണ്ടായത്. ഒരു ബൗണ്ടറി അടിക്കാതെ വെറും 1 പന്തിൽ ബാറ്റർമാര്‍ 286 ഏകദിന റൺസ് നേടി. ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിച്ച 'പാൽ-മാൽ ഗസറ്റ്' പത്രത്തിലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വിക്ടോറിയയും സ്‌ക്രാച്ച്-ഇലവനും തമ്മിലാണ് മത്സരം. ബോൺബറി ഗ്രൗണ്ട് മത്സരത്തിന് സാക്ഷിയായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ടോസ് നേടിയ വിക്ടോറിയന്‍ ക്ലബ് ബാറ്റിങിനിറങ്ങി. മത്സരത്തിലെ ആദ്യ പന്ത്, വിക്ടോറിയന്‍ ഓപ്പണറുടെ ബാറ്റിങ്ങില്‍ ഉയര്‍ന്നുപൊങ്ങി, ക്യാച്ചിനായി ഫീല്‍ഡര്‍മാര്‍ പന്തിനു പിറകേ ഓടി...എന്നാല്‍ താരങ്ങളെ ഞെട്ടിച്ച് പന്ത് മരത്തില്‍ കുടുങ്ങി. മൈതാനത്തിലുള്ള മരത്തിലായിരുന്നു പന്ത് വീണത്. അത് നിലത്ത് വീഴാതായതോടെ ബാറ്റര്‍മാര്‍ റണ്‍സിനായി ഓടി. അതിനിടെ പന്ത് നഷ്ടപ്പെട്ടതായി പ്രഖ്യാപിക്കാൻ ബൗളിംഗ് ടീം അമ്പയർമാരോട് അഭ്യർത്ഥിച്ചു. എന്നാൽ അമ്പയർമാർ ഇത് നിരസിച്ചു. അങ്ങനെ ബാറ്റര്‍മാര്‍ ഓട്ടം നിര്‍ത്തുമ്പോള്‍ സ്‌കോര്‍ ബോര്‍ഡിലെ റണ്‍സ് മൂന്നക്കം കടന്നിരുന്നു.
പന്ത് കിട്ടുമ്പോഴേക്കും താരങ്ങള്‍ ഓടിയെടുത്തത് 286 റണ്‍സ്. അതേസമയം ഫീൽഡിംഗ് ടീം മരം മുറിക്കാൻ തീരുമാനിച്ചെങ്കിലും മഴു കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്. അവസാനം തോക്കുകൊണ്ട് വെടിയുതിര്‍ത്താണ് പന്ത് വീഴ്‌ത്തിയത്. അങ്ങനെ ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂര്‍വ റെക്കോര്‍ഡ് വിക്ടോറിയന്‍ ടീം സ്വന്തമാക്കി.
Also Read: വിരാട് കോലിയെ കാണാൻ 15കാരന്‍ സൈക്കിളിൽ സഞ്ചരിച്ചത് ഏഴ് മണിക്കൂറിൽ 58 കിലോമീറ്റർ - Virat Kohli