ഹൈദരാബാദ്: 22 ലക്ഷം രൂപ ശമ്പളം, 50 ദിവസത്തെ അവധി, സൗജന്യ ആരോഗ്യ ഇൻഷുറൻസ്, സ്ഥിരം കരാർ, ജന്മദിന ബോണസ്, ബാറുകളിലും റെസ്റ്റോറന്‍റുകളിലും 50 ശതമാനം കിഴിവ്, അമ്പമ്പോ ഏതൊരാളും കൊതിക്കുന്ന ജോലി. അതും ഫുട്ബോള്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹോട്ടലില്‍.
താരത്തിന്‍റെ മാഡ്രിഡിലെ പെസ്‌താന സി.ആര്‍ 7 ഗ്രാന്‍ വിയ ഹോട്ടലിലെ വിവിധ തസ്‌തികകളിലേക്കാണ് ഒഴിവ് പ്രസിദ്ധീകരിച്ചത്. വെയ്റ്റർ, സൂപ്പർവൈസർ, റിസപ്ഷനിസ്റ്റ്, ബാർ അസിസ്റ്റന്‍റ്, ജൂനിയർ വെയ്റ്റർ തുടങ്ങിയ ജോലികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഉദ്യോഗാർത്ഥികൾക്ക് അതത് മേഖലകളിൽ വിദ്യാഭ്യാസവും പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും കഴിവുള്ളവരായിരിക്കണം. സ്ഥിരമായും കരാറടിസ്ഥാനത്തിലും ഹോട്ടലിൽ ജോലിക്ക് ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം.
ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരമായ ക്രിസ്റ്റ്യാനോയ്‌ക്ക് മാഡ്രിഡ്, ഫഞ്ചാൽ, ലിസ്ബൺ, മാരാക്കേച്ച്, ന്യൂയോർക്ക് എന്നീ വന്‍ നഗരങ്ങളില്‍ ഹോട്ടലുകളുണ്ട്. 39 കാരനായ താരത്തിന് ഫുട്ബോൾ കമ്പം കൂടാതെ വിവിധ വ്യവസായ സംരംഭങ്ങളുണ്ട്. അതിലൊന്നാണ് ഹോട്ടൽ വ്യവസായം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2015 മുതലാണ് റൊണാൾഡോ സ്റ്റാർ ഹോട്ടലുകളുടെ ഭാഗമായത്. പെസ്‌താന ഹോട്ടൽ ഗ്രൂപ്പുമായി സഹകരിച്ച് താരം വലിയ തുക നിക്ഷേപിച്ചു. ജന്മനാടായ പോർച്ചുഗലിലെ മഡെയ്‌റയിലെ ഫഞ്ചാലില്‍ ആദ്യത്തെ ഹോട്ടൽ ആരംഭിക്കുന്നതിന് പ്രാരംഭ നിക്ഷേപമായി 275.73 കോടിയാണ് താരം നിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്. റൊണാൾഡോ ഇപ്പോൾ യുവേഫ നേഷൻസ് ലീഗിനായി പരിശീലനത്തിലാണ്.
Also Read: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയില്‍ മൂക്കുകുത്തി വീണ് പാകിസ്ഥാന്‍