മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്‍റ്, യുദ്ധ സ്‌മാരകത്തില്‍ പുഷ്‌പചക്രവുമായി മോദി...പരേഡിന് മുർമുവിന്‍റെ സല്യൂട്ട് - റിപബ്ലിക് ദിനാഘോഷം
ഇന്ത്യ പരമോന്നത റിപ്പബ്ലിക് ആയി മാറിയിട്ട് 75 വർഷം. 75-ാമത് റിപ്പബ്ലിക് ദിനം രാജ്യം പ്രൗഢഗംഭീരമായാണ് കൊണ്ടാടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ യുദ്ധ സ്‌മാരകത്തിൽ പുഷ്‌പചക്രം അർപ്പിച്ചതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ചടങ്ങിൽ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ പങ്കെടുത്തു. ദേശീയ ഗാനത്തിന്‍റെ അകമ്പടിയോടെ രാഷ്‌ട്രപതി ദ്രൗപതി മുർമു പതാക ഉയർത്തി. പരേഡിൽ ദ്രൗപതി മുർമു സല്യൂട്ട് സ്വീകരിച്ചു.
Published : Jan 26, 2024, 9:04 PM IST
|Updated : Jan 29, 2024, 8:29 PM IST
Last Updated : Jan 29, 2024, 8:29 PM IST