ETV Bharat / opinion

വീടുകള്‍ക്ക് സൗര മേല്‍ക്കൂര ലക്ഷ്യവും വെല്ലുവിളികളും - solar roof top for households

സൗരോര്‍ജം എങ്ങനെ കൂടുതല്‍ പ്രയോജനപ്പെടുത്താം എന്ന ഗവേഷണത്തിലാണ് ലോകം. ഇന്ത്യയിലെ വീടുകള്‍ക്ക് സൗര മേല്‍ക്കൂര സര്‍ക്കാര്‍ തന്നെ പ്രഖ്യാപിക്കുന്ന കാലഘട്ടത്തില്‍ ഈ പദ്ധതി ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് കൃത്യമായി ധാരണ ഗുണഭോക്താവിന് ഉണ്ടാകണം പിവി റാവു (ഡയറക്ടര്‍ , പെന്നാര്‍ ഇന്‍ഡസ്ട്രീസ്) എഴുതുന്നു...

വീടുകള്‍ക്ക് സൗര മേല്‍ക്കൂര  Solar Roof Top  solar roof top for households  സൗരമേല്‍ക്കൂര
Solar Roof Top for households
author img

By ETV Bharat Kerala Team

Published : Feb 21, 2024, 6:21 PM IST

ടുത്ത 30 വര്‍ഷത്തിനകത്ത് ലോകത്ത് വൈദ്യുതി ആവശ്യം ഏറ്റവുമധികമുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കുമെന്നാണ് സൂചന. കല്‍ക്കരിയേയും മറ്റ് ഇന്ധനങ്ങളേയും ആശ്രയിച്ച് നമുക്കിനിയും മുന്നോട്ടു പോകാന്‍ കഴിയില്ല. അതു കൊണ്ടു തന്നെ സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം നമുക്ക് കൂട്ടിയേ തീരൂ. കല്‍ക്കരി ഉല്‍പ്പാദനം കൂടിയിട്ടുണ്ടെങ്കിലും പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സുകളിലൂടെ 2030 ഓടെ 500 ഗിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്ന് നമ്മള്‍ ഇതിനകം തന്നെ തീരുമാനമെടുത്തിട്ടുണ്ട്.2030 ഓടെ ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നല്ലാതെ നമുക്കാവശ്യമുള്ളതിന്‍റെ 50 ശതമാനം വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കാനും നാം പ്രതിജ്ഞാബദ്ധരാണ്. ഇപ്പോള്‍ത്തന്നെ നമ്മള്‍ ഈ ലക്ഷ്യത്തിലേക്ക് ഏറെ മുന്നേറിക്കഴിഞ്ഞു. നമുക്കാവശ്യമുള്ളതിന്‍റെ 43 ശതമാനവും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നല്ലാതെ ഉല്‍പ്പാദിപ്പിക്കാന്‍ നമുക്കാവുന്നുണ്ട്. ഇതില്‍ 30 ശതമാനവും പാരമ്പര്യേതര രീതിയിലുള്ള ഊര്‍ജ ഉല്‍പ്പാദനവുമാണ്.

2024 ലെ ഇടക്കാല ബജറ്റിലാണ് പ്രധാനമന്ത്രി സൂര്യോദയ യോജന എന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പദ്ധതി പ്രഖ്യാപിച്ച കേന്ദ്ര ധനമന്ത്രി അറിയിച്ചത് ഇതിന്‍റെ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നായിരുന്നു. കൂടാതെ അധികമുള്ള വൈദ്യുതി വില്‍ക്കുന്നതിലൂടെ വര്‍ഷം തോറും 15000 മുതല്‍ 18000 രൂപ വരെ ഇവര്‍ക്ക് സമ്പാദിക്കാനും കഴിയും.

ഇന്ത്യയിലെ 1 കോടി വീട്ടുടമകള്‍ക്ക് സൗര വൈദ്യുതി നല്‍കുന്നതാണ് പദ്ധതി. 2023 ജൂലൈ 31 വരെ രാജ്യത്താകെ പുരപ്പുറ വൈദ്യുതോല്‍പ്പാദനത്തിനായി സ്ഥാപിച്ചിരിക്കുന്ന സൗര മേല്‍ക്കൂരകളിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് 2.2 ഗിഗാവാട്ട് വൈദ്യുതി മാത്രമാണ്. അതു കൊണ്ടു തന്നെ നമുക്ക് ഈ ദിശയില്‍ ഏറെ മുന്നേറാനുണ്ട്. 2014 ല്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയനുസരിച്ചാണ് ഇത്രയും വൈദ്യുതി നിര്‍മ്മിക്കപ്പെടുന്നത്. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പുത്തന്‍ പദ്ധതി എങ്ങിനെ ലക്ഷ്യം കൈവരിക്കുമെന്ന് നമുക്ക് വീക്ഷിക്കാം.

സുസ്ഥിര ഭാവി ലക്ഷ്യമിട്ട് നീങ്ങുന്ന വേളയില്‍ പുരപ്പുറ സൗരോര്‍ജ ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രധാനമാണ്. 2022 ഓടെ 40 ഗിഗാവാട്ട് വൈദ്യുതി എന്ന ലക്ഷ്യം കൈവരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു 2014 ല്‍ ദേശീയ പുരപ്പുറ സൗരോര്‍ജ പദ്ധതിക്ക് തുടക്കമിട്ടത്. ലക്ഷ്യം കൈവരിക്കാനാവാതെ വന്നതോടെ സര്‍ക്കാര്‍ പദ്ധതിയുടെ കാലാവധി 2026 വരെ നീട്ടുകയായിരുന്നു.ഈ ലക്ഷ്യം കൈവരിക്കാന്‍ പ്രധാന്‍ മന്ത്രി സൂര്യോദയ യോജനയിലൂടെ പുത്തന്‍ ശ്രമങ്ങള്‍ക്ക് മുതിരുകയാണ് കേന്ദ്ര സര്‍ക്കാര്‍.

കൂടുതല്‍ക്കൂടുതല്‍ വീട്ടുകാരെ പുരപ്പുറ സൗരോര്‍ജ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നതോടെ അത്രയും കാര്‍ബണ്‍ ഫൂട് പ്രിന്‍റ് കുറക്കാന്‍ നമുക്ക് കഴിയുന്നുവെന്നാണ് അര്‍ത്ഥം. ശുദ്ധവും ഹരിതാഭവുമായ ഭാവിയിലേക്കുള്ള ശരിയായ കാല്‍വെപ്പാണ് അത്. വരും വര്‍ഷങ്ങളില്‍ പാരമ്പര്യേതര ഊര്‍ജ മാതൃകകളോടുള്ള ആളുകളൂടെ താല്‍പ്പര്യം ഏറി വരുന്നതോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍പ്പേര്‍ പുരപ്പുറ സൗരോര്‍ജ ഉല്‍പ്പാദനത്തിന് തയാറാകാനിടയുണ്ട്. പ്രധാനമന്ത്രി സൂര്യോദയ യോജന പ്രഖ്യാപനം രാജ്യത്തെ ഓരോ വീട്ടുടമയ്ക്കും സുസ്ഥിര ഊര്‍ജ്ജം ഉറപ്പു വരുത്താനുള്ള സുപ്രധാന ചുവടു വെപ്പാണ്.

ദരിദ്രരും ഇടത്തരക്കാരും ഉല്‍പ്പെടെ ഒരു കോടി പേര്‍ക്ക് പുരപ്പുറ സൗരോര്‍ജ പാനലുകള്‍ നല്‍കുമ്പോള്‍ ഇത്രയും പേര്‍ ഊര്‍ജാവശ്യങ്ങള്‍ക്ക് നമ്മുടെ പരമ്പരാഗത വൈദ്യുത ഗ്രിഡിനെ ആശ്രയിക്കുന്ന ശീലം നിര്‍ത്തും. ഇത് അവരുടെ ശ്വാശ്രയ ശീലം വളര്‍ത്തുന്നതോടൊപ്പം വൈദ്യുതി ബില്ലും ലാഭിക്കും. ഇത് വര്‍ദ്ധിച്ചു വരുന്ന ഊര്‍ജാവശ്യങ്ങള്‍ താങ്ങാനാവാതെ ബുദ്ധിമുട്ടുന്ന നമ്മുടെ വൈദ്യുത ഗ്രിഡിനെ കൂടുതല്‍ കഷ്ടപ്പെടുത്താതെ രക്ഷിക്കും. വൈദ്യുതിക്കായി ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്കാനാവും. സൗരോര്‍ജ്ജ ഉല്‍പ്പാദനം വര്‍ദ്ധിച്ചു വരുമ്പോള്‍ പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും പരിസ്ഥിതിയും കൂടുതല്‍ ആരോഗ്യകരമാകും. ഈ പദ്ധതി വിജയകരമാകുന്നതോടെ ഇന്ത്യ ലോകത്തെ പാരമ്പര്യേതര ഊര്‍ജ്ജോല്‍പ്പാദനത്തിലെ ചാമ്പ്യന്‍ രാഷ്ട്രമാകും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം

പ്രധാന്‍ മന്ത്രി സൂര്യോദയ യോജനയുടെ ഗുണഭോക്താക്കളാകാന്‍ ചില മാനദണ്ഡങ്ങളുണ്ട്. ഇത് പാലിക്കുന്ന വീട്ടുടമകള്‍ക്ക് മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷകര്‍ ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ പൗരന്മാരാവണം. അപേക്ഷകരുടെ വാര്‍ഷിക വരുമാനം നിശ്ചിത തുകയില്‍ കവിയരുത്. ( പരിധി നിശ്ചയിച്ചിട്ടില്ല). ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ അപേക്ഷകര്‍ പരിശോധനക്കായി സമര്‍പ്പിക്കണം. ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മൊബൈല്‍ നമ്പര്‍, വൈദ്യുതി ബില്‍, ബാങ്ക് പാസ് ബുക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍ കാര്‍ഡ്, വാസ സ്ഥലം വ്യക്തമാക്കുന്ന താമസ സര്‍ട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.പദ്ധതിക്കുള്ള മാര്‍ഗ രേഖ മിനിസ്ട്രി ഓഫ് ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി തയാറാക്കി വരികയാണ്. പദ്ധതി ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട സബ്സിഡി അടക്കമുള്ള കാര്യങ്ങളും അവരാണ് തീരുമാനിക്കുക. മാര്‍ഗ രേഖ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ താല്‍പ്പര്യമുള്ള വീട്ടുടമകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

2023 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിലെ ആകെ സൗരോര്‍ജ ഉല്‍പ്പാദനം 73.31 ഗിഗാ വാട്ട് ആണ്. ഇതില്‍ പുരപ്പുറ പാനലുകള്‍ വഴിയുള്ള ഊര്‍ജോല്‍പ്പാദനം 11.08 ഗിഗാവാട്ട് മാത്രമാണ്.

സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ രാജസ്ഥാനാണ് സൗരോര്‍ജ ഉല്‍പ്പാദനത്തില്‍ മുന്നില്‍. 18.7 ഗിഗാവാട്ട് രാജസ്ഥാന്‍ ഉല്‍പ്പാദിപ്പിക്കുന്നു. 10.5 ഗിഗാവാട്ട് ഉല്‍പ്പാദിപ്പിക്കുന്ന ഗുജറാത്താണ് തൊട്ടു പിന്നില്‍. പക്ഷേ ഇത് ആകെ സൗരോര്‍ജ ഉല്‍പ്പാദനത്തിന്‍റെ കണക്കാണ്. പുരപ്പുറ സോളാര്‍ പാനലുകള്‍ വഴിയുല്ള ഊര്‍ജ ഉല്‍പ്പാദനത്തില്‍ ഗുജറാത്താണ് മുന്നില്‍. 2.8 ഗിഗാവാട്ട്. മഹാരാഷ്ട്ര 1.7 ഗിഗാവാട്ടോടെ രണ്ടാമതും.

ഇന്ത്യയുടെ ആകെ പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പ്പാദനം 180 ഗിഗാ വാട്ട് ആണ്. 73.31 ഗിഗാവാട്ട് സൗരോര്‍ജം തന്നെയാണ് ഈ ഇനത്തില്‍ മുന്നില്‍. ഇനിയുമേറെ മുന്നേറാനുള്ള സാധ്യതയും ഈ രംഗത്തുണ്ട്.

പുനരുപയോഗിക്കാന്‍ കഴിയാത്ത ഊര്‍ജ് സ്രോതസ്സുകളെ കൂടുതലായി ആശ്രയിക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാന്‍ പുരപ്പുറ സൗരോര്‍ജ പാനലുകള്‍ അഥവാ ഫോട്ടോ വോള്‍ട്ടായിക് പാനലുകള്‍ കൊണ്ട് സാധിക്കും. മോല്‍ക്കൂര നിര്‍മിക്കാന്‍ ഈ പാനലുകള്‍ ഉപയോഗിക്കുന്നതിലൂടെ സൗരോര്‍ജം സംഭരിച്ച് വൈദ്യുതിയാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. വൈദ്യുത ഗ്രിഡിനെ കൂടുതല്‍ ആശ്രയിക്കുന്നത് ഒഴിവാക്കാമെന്നതും വൈദ്യുതിച്ചെലവ് കുറക്കാമെന്നതും ഇതിന്‍റെ ഗുണവശങ്ങളാണ്. പാനല്‍ സ്ഥാപിക്കുന്ന വേളയില്‍ വലിയ മൂലധന നിക്ഷേപം ആവശ്യമാണെങ്കിലും പിന്നീട് അറ്റ കുറ്റച്ചെലവുകള്‍ കുറവാണെന്നത് മറ്റൊരു സവിശേഷതയാണ്. കെട്ടിടത്തിലേക്കാകെ ആവശ്യമുള്ള വൈദ്യുതി മേല്‍ക്കൂരയിലെ സോളാര്‍ പാനലുകള്‍ വഴി കിട്ടും. ഭാവിയിലെ ആവശ്യത്തിന് ബാറ്ററികള്‍ ചാര്‍ജ് ചെയ്ത് വെക്കുകയും ആവാം. അതല്ല അധിക വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യാം. സോളാര്‍ പാനലുകള്‍ക്ക് പുറമേ ഇന്‍വേര്‍ട്ടര്‍, കേബിളുകള്‍, മോണിറ്ററിങ്ങ് ഉപകരണങ്ങള്‍, മീറ്റര്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയും ഇതിന്‍റെ ഭാഗങ്ങളായുണ്ടാവും. മേല്‍ക്കൂരയില്‍ ഉപയോഗരഹിതമായിക്കിടന്ന സ്ഥലം ഉപയോഗിച്ച് ഇലക്ട്രിസിറ്റി ബില്‍ ലാഭിക്കാമെന്നതാണ് വലിയ ആകര്‍ഷണം. ഊര്‍ജോല്‍പ്പാദനത്തിന് താമസമൊട്ടും ഇല്ല എന്നതും വൈദ്യുത പ്രസരണത്തിനും വിതരണത്തിനും വൈദ്യുതി ലൈനുകള്‍ ആവശ്യമില്ല എന്നതും ഒക്കെ പ്രത്യേകതകളാണ്. ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം റൂഫ് ടോപ്പ് സോളാര്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 2023 ഫെബ്രുവരി 28 വരെ 3377 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പാനലുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. 4000 മെഗാവാട്ടായിരുന്നു ലക്ഷ്യം. 2917.59 കോടി രൂപ ഈ വീട്ടുകാര്‍ക്ക് പദ്ധതിയുടെ ഭാഗമായി നല്‍കി. 4.3 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പദ്ധതി ഉപകാരപ്പെട്ടു.

പുരപ്പുറ സോളാര്‍ പദ്ധതിക്ക് അത്യാവശ്യമായി വേണ്ടത് എളുപ്പത്തില്‍ പണമടച്ച് സ്വന്തമാക്കാനാവുന്ന വായ്പാ സൗകര്യമാണ്. പൊതുമേഖലാ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഇതിന് തയ്യാറാവണം. പ്രധാനമന്ത്രി സൂര്യോദയ യോജന 10 ഗിഗാവാട്ടെങ്കിലും വൈദ്യുതി ഉല്‍പ്പാദനം ലക്ഷ്യമിട്ടാണ് തുടങ്ങുന്നത്. അതു കൊമ്ടു തന്നെ സോളാര്‍ സിസ്റ്റം ഡിസൈന്‍ ചെയ്യാനും ഇന്‍സ്റ്റാള്‍ ചെയ്യാനും നിരവധി പേര്‍ക്ക് പരിശീലനം നല്‍കേണ്ടി വരും. അറ്റകുറ്റപ്പണികള്‍ക്ക് ഉപഭോകാതാക്കള്‍ക്കും പരിശീലനം നല്‍കേണ്ടി വരും. നിരവധി പേര്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ സാധിക്കും.

പുരപ്പുറ സോളാര്‍ പാനലുകളുടെ യഥാര്‍ത്ഥ കപ്പാസിറ്റി എന്തെന്ന് മനസ്സിലാക്കാന്‍ ഇതേ വരെ വൈദ്യുത വിതരണ കമ്പനികള്‍ക്ക് സാധിച്ചിട്ടില്ല.അത്തരമൊരു കണക്ക് കൂടി കിട്ടിയാല്‍ ഗ്രിഡിലേക്ക് ഇത്തരം വീട്ടുടമകള്‍ക്ക് നല്‍കാന്‍ കഴിയുന്ന വൈദ്യുതുി എത്രയെന്ന് കൃത്യമായി തിട്ടപ്പെടുത്താന്‍ സാധിക്കും.

പുനരുപയോഗിക്കാവുന്ന സൗരോര്‍ജം പോലുള്ള സ്രോതസ്സുകള്‍ എപ്പോഴും ലഭ്യമാകില്ലെന്നതു കൊണ്ടു തന്നെ വൈദ്യുതി നിര്‍മ്മിക്കുന്നതിനൊപ്പം സംഭരിച്ചു വെക്കുന്നതും പ്രധാനമാണ്.

സര്‍ക്കാര്‍ വലിയ പ്രോല്‍സാഹനം നല്‍കുന്നുണ്ടെങ്കിലും പുരപ്പുറ സൗരോര്‍ജ പദ്ധതി ഇനിയും രാജ്യത്ത് വേണ്ടത്ര സജീവമായിട്ടില്ല.നയപരമായ പ്രശ്നങ്ങളും വികലമായ മാര്‍ക്കറ്റിങ്ങ് സംവിധാനവും ഗ്രിഡ് കണക്റ്റിവിറ്റി പോലുള്ള സാങ്കേതിക പ്രശ്നങ്ങളും ഒക്കെയാണ് ഇതിനു കാരണമെന്ന് ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്ക് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഒരു വീട്ടിന് ഒരു കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പാനലെന്ന് കണക്കാക്കിയാല്‍ത്തന്നെ ഒരു കോടി വീടുകള്‍ക്ക് 10 ഗിഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവുന്ന യൂണിറ്റുകളിലൂടെ സ്ഥാപിത ശേഷിയുടെ 90 ശതമാനം കൈവരിക്കാന്‍ സാധിക്കും. 2026 ല്‍ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാവുന്ന തരത്തില്‍ സമയബന്ധിതമായി ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. തദ്ദേശീയമായിത്തന്നെ ഉല്‍പാദിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ സോളാര്‍ പാനലുകളും അനുബന്ധ ഉപകരണങ്ങളും എത്തിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാവും. നിലവിലെ പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കാന്‍ പുരപ്പുറ സോളാര്‍ പദ്ധതിയാകെ ഏക ജാലക സംവിധാനത്തിലാക്കുന്നതാകും ഉചിതം. കണക്റ്റിവിറ്റി നെറ്റ് മീറ്ററിങ്ങ്, ഇലക്ട്രിസിറ്റി ഇന്‍സ്പെക്ഷന്‍, സാങ്ഷന്‍ഡ് ലോഡ് എന്നിവയടക്കമുള്ള മേഖലകളിലെ വെല്ലുവിളികള്‍ ഇതു വഴി പരിഹരിക്കാനാവും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.