ETV Bharat / opinion

കിസ് ഡേ : സ്‌നേഹവും വാത്സല്യവും ആഘോഷിക്കപ്പെടുന്ന ദിനം - കിസ് ഡേ

വാലന്‍റൈൻസ് വീക്കിലെ ഏഴാമത്തെ ദിനമാണ് കിസ് ഡേ ആയി ആഘോഷിക്കുന്നത്. ഒരു ചുംബനം ആഗ്രഹിക്കാത്ത പ്രണയികളുണ്ടാകുമോ ?

valentine week 7th day  Kiss Day  valentines day  കിസ് ഡേ  വാലന്‍റൈൻസ് ഡേ
Kiss Day valentine week
author img

By ETV Bharat Kerala Team

Published : Feb 13, 2024, 1:15 PM IST

ഹൈദരാബാദ് : വാലന്‍റൈൻസ് വീക്കിലെ പ്രധാനപ്പെട്ട ദിവസമാണ് ഫെബ്രുവരി 13, കിസ് ഡേ (Kiss Day). ലളിതവും എന്നാൽ അഗാധവുമായ ഒരു ആംഗ്യത്തിലൂടെ പ്രണയത്തിൻ്റെ മനോഹരമായ ആവിഷ്‌കാരത്തിനായി മാത്രം സമർപ്പിച്ചിരിക്കുന്ന ദിവസം. ഏറെ ആവേശത്തോടെയും ആർദ്രതയോടെയും ആഘോഷിക്കപ്പെടുന്ന ദിവസം കൂടിയാണിത്.

പങ്കാളിയോടുള്ള സ്‌നേഹവും പരസ്‌പരമുള്ള ആത്മബന്ധവും ഒരു ചുംബനത്തിലൂടെ ഈ ദിവസം പങ്കുവയ്‌ക്കപ്പെടുന്നു. പലപ്പോഴും പ്രണയത്തിൻ്റെ ഭാഷയായി മാത്രം കണക്കാക്കപ്പെടുന്ന ചുംബനങ്ങൾക്ക് എന്നാൽ അതിനുമപ്പുറത്തേക്കുള്ള അർഥതലങ്ങൾ ഉണ്ട് എന്നതാണ് വാസ്‌തവം. സൗഹൃദം മുതൽ സംരക്ഷണം വരെ അതിനകത്ത് കുടിയിരിക്കുന്നുണ്ടാവാം.

പാശ്ചാത്യർക്ക് പരസ്യമായ ചുംബനങ്ങൾ ഊഷ്‌മളമായ സ്വാഗതമോതലാവുമ്പോൾ പല ദേശങ്ങളില്‍, പല സംസ്‌കാരങ്ങളില്‍ ചുംബനത്തിന്‍റെ അർഥ തലങ്ങൾ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കൂടുമാറുന്നു. ഭാഷയുടെയും സംസ്‌കാരത്തിൻ്റെയും വേലിക്കെട്ടുകളെ മറികടന്ന് പുതിയ തുടക്കത്തിലേക്ക് അവ നമ്മെ നയിക്കുന്നു. വാക്കുകൾ പരാജയപ്പെടുന്നയിടങ്ങളിൽ ഗാഢമായ ആലിംഗനവും ചുംബനവും സംസാരിച്ച് തുടങ്ങുന്നു.

ഒരു ചുംബനത്തിന് ആരാധനയും അഭിനിവേശവും ആശ്വാസവും, ക്ഷമയും പ്രകടിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ ബന്ധങ്ങളെ പോഷിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ശക്തമായ ഉപകരണമായി ചുംബനങ്ങൾ മാറുന്നു. എന്നുമുതലാവാം മനുഷ്യർ ചുംബിച്ച് തുടങ്ങിയിട്ടുണ്ടാവുക?

ചുംബനത്തിൻ്റെ ഉത്ഭവം ഏതാണ്ട് ബിസിഇ (Before the Common Era) 1,500ലാണ് എന്നാണ് പറയപ്പെടുന്നത്. ടെക്‌സാസ് ആഗിയിലെ നരവംശശാസ്‌ത്ര വിഭാഗത്തിൻ്റെ ചെയർമാനും ചുംബനത്തിൻ്റെ ചരിത്ര പഠനത്തിൽ വിദഗ്‌ധനുമായ പ്രൊഫസർ വോൺ ബ്രയാൻ്റ് പറയുന്നതനുസരിച്ച്, പുരാതന കിഴക്കൻ ഇന്ത്യയിലെ ഒരു പുസ്‌തകത്തിൽ ചുംബനത്തെക്കുറിച്ചുള്ള ആദ്യത്തെ പരാമർശമുണ്ടായത് ഋഗ്വേദത്തിലാണ്.

1400-കളിൽ, യൂറോപ്പുകാർ ലോകമെമ്പാടും കീഴടക്കാനും പുതിയ സ്ഥലങ്ങൾ കണ്ടെത്താനും യാത്ര ആരംഭിച്ചപ്പോൾ, ചുംബനം പലയിടത്തും കേട്ടുകേൾവി പോലുമില്ലായിരുന്നു. വിക്‌ടോറിയൻ കാലഘട്ടത്തിൽ 1800കളിലും 1900കളുടെ തുടക്കത്തിലും ചുംബനം പ്രചാരത്തിലായി എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഏതായാലും ചുംബനം എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം അത്രയേറെ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു. നിങ്ങൾക്ക് ആത്മാവിനെ കാണണമെങ്കിൽ കമിതാക്കളുടെ ചുണ്ടുകളിൽ നോക്കിയാൽ മതിയെന്ന് ഒരിക്കല്‍ വിഖ്യാത കവി ഷെല്ലി പറയുകയുണ്ടായി. രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം തന്നെ മാറുന്നു എന്ന് കവി ഒക്‌ടേവിയോ പാസും എഴുതി.

കാമാതുരമായ വികാരങ്ങളുടെ പങ്കുവയ്‌ക്കൽ മാത്രമല്ല ചുംബനം. സ്‌നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും ആഴം ചുംബനത്തിലൂടെ വെളിപ്പെടുന്നു. അതേസമയം ചിലയിടങ്ങളിൽ പൊതുസ്ഥലത്ത് ചുംബിക്കുന്നത് പലപ്പോഴും അനുചിതമായ പ്രകടനമായി കണക്കാക്കപ്പെടുന്നു. അതിനാൽ 'സ്വകാര്യമായോ അടച്ച വാതിലിന് പിന്നിലോ' പ്രണയികൾ ചുംബനങ്ങൾ കൈമാറുന്നു.

ALSO READ: ജൂലൈ 6, ലോകചുംബന ദിനം; അറിയാം ചുംബനത്തിന്‍റെ ആരോഗ്യ വശങ്ങൾ

പ്രണയിതാക്കളും ദമ്പതികളും സുഹൃത്തുക്കളും ഒരുപോലെ കിസ് ഡേയിൽ ഒത്തുചേരുന്നു. ചുംബനങ്ങളുടെ മാധുര്യത്തിൽ ആഹ്ളാദിക്കാനും, ആർദ്രമായ ആലിംഗനങ്ങളുടെ ഊഷ്‌മളത ആസ്വദിക്കാനും, പ്രിയപ്പെട്ടവരുമായി വിലമതിക്കാനാകാത്ത സമയം ചെലവഴിക്കാനുമുള്ള ദിവസമാണിത്. പങ്കാളികൾക്ക് ചുംബന ദിനം അനുരാഗത്തിൻ്റെ ജ്വാലകൾ വീണ്ടും ജ്വലിപ്പിക്കാനും പരസ്‌പരം സ്‌നേഹം പുനഃസ്ഥാപിക്കാനും അവസരമൊരുക്കുന്നു. കവിളിലെ മൃദുലമായ തലോടലായോ വികാരാധീനമായ ആലിംഗനമായോ ഓരോ ചുംബനവും രണ്ട് ആത്മാക്കൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിൻ്റെ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.