ETV Bharat / opinion

ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് പുതിയ നാഴികക്കല്ല് - ഘനവ്യവസായ മന്ത്രാലയം

ഇന്ത്യയിൽ ഇലക്ട്രിക്കൽ വാഹനങ്ങളുടെ വികാസത്തിന് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതികളെപ്പറ്റി കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ എഴുതുന്നു.

Mahendra Nath Pandey  മഹേന്ദ്ര നാഥ് പാണ്ഡെ  Ministry of Heavy Industries  ഘനവ്യവസായ മന്ത്രാലയം  Electric Vehicles
Empowering Indias Electric Vehicle Renaissance
author img

By ETV Bharat Kerala Team

Published : Mar 6, 2024, 7:13 PM IST

ന്ത്യയുടെ വ്യാവസായിക വളർച്ചയുടെ മുൻനിരയിലുള്ള ഘനവ്യവസായ മന്ത്രാലയം (MHI) ആണ് രാജ്യത്തെ മൂന്ന് സുപ്രധാന മേഖലകളുടെ പുരോഗതിയെ മുന്നോട്ട് നയിക്കുന്നത്. ക്യാപിറ്റൽ ഗുഡ്‌സ്, ഓട്ടോമൊബൈൽ, ഹെവി ഇലക്ട്രിക്കൽ എക്യുപ്‌മെൻ്റ് എന്നിവയാണവ. ഫാസ്‌റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്‌ചറിംങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾ (FAME-II) സ്‌കീം പോലുള്ള ദീർഘവീക്ഷണത്തോടെയുള്ള സംരംഭങ്ങളിലൂടെ, വൃത്തിയുള്ളതും ഹരിതവുമായ പൊതുഗതാഗതത്തിൻ്റെ പുതു യുഗത്തിന് തുടക്കമിടുമെന്ന് ഘനവ്യവസായ മന്ത്രാലയം പ്രതിജ്ഞ ചെയ്യുന്നു.

ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രിതത്വം കുറയ്ക്കുക, വാഹന ഉദ്വമനം ചെറുക്കുക എന്നിങ്ങനെയുള്ള സമഗ്രമായ ലക്ഷ്യങ്ങളോടെ, സുസ്ഥിര പ്രയാണത്തിലേക്കുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയ്‌ക്ക് FAME-II അടിവരയിടുന്നു. കൂടാതെ, ഘനവ്യവസായ മന്ത്രാലയം നേതൃത്വം നൽകുന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് ഓട്ടോ (PLI AUTO), ഓട്ടോ ഘടകങ്ങള്‍ നിര്‍മ്മിക്കാനുള്ള സ്‌കീം എന്നിവ ഓട്ടോമോട്ടീവ് മേഖലയിലെ ഉൽപ്പാദന മികവ് ഉയർത്താനും കയറ്റുമതി വർദ്ധിപ്പിക്കാനുമുള്ള ഇന്ത്യയുടെ അഭിലാഷത്തെ പ്രതിനിധീകരിക്കുന്നു.

ആഴത്തിലുള്ള പ്രാദേശികവൽക്കരണം, അഡ്വാൻസ്‌ഡ് ഓട്ടോമോട്ടീവ് ടെക്‌നോളജി (എഎടി) പ്രതിരോധശേഷിയുള്ള വിതരണ ശൃംഖല എന്നിവ പരിപോഷിപ്പിക്കുന്നതിലൂടെ, ഘനവ്യവസായ മന്ത്രാലയം ഇന്ത്യയെ സ്വയംപര്യാപ്‌തതയിലേക്കും ആഗോള മത്സരക്ഷമതയിലേക്കും നയിക്കുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആത്മനിർഭർ ഭാരത് (സ്വാശ്രയ), വിക്‌സിത് (വികസിത) ഭാരത് എന്നിവയുമായി ചേർന്ന് ഘനവ്യവസായ മന്ത്രാലയം ഇന്ത്യയെ നവീനവും പ്രതിരോധശേഷിയും ഉള്ള ഒരു ഭാവിയിലേക്ക് നയിക്കുന്നു. പ്രധാനമന്ത്രി മോദി വ്യക്തമാക്കിയതുപോലെ, 2070-ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കാനുള്ള അനിവാര്യതയെ ഉൾക്കൊണ്ടുകൊണ്ട്, ഘനവ്യവസായ മന്ത്രാലയം ഇന്ത്യയുടെ സുസ്ഥിരത അജണ്ടയുടെ മുൻനിരയിൽ ഇലക്ട്രിക് വാഹനങ്ങളെ (ഇവി) പ്രതിഷ്‌ഠിക്കുന്നു.

Also Read: വൻ വിപ്ലവത്തിനൊരുങ്ങി ടാറ്റ, എസ്‌യുവി ഇലക്‌ട്രിക് വാഹനങ്ങളില്‍ ഫോർ വീല്‍ ഡ്രൈവ്

സെല്ലുകൾ- ഇലക്ട്രിക് വാഹനങ്ങളുടെ ഹൃദയം:

വൈദ്യുത വാഹനങ്ങളുടെ (ഇവി) പുരോഗതിയിൽ അവയുടെ പ്രകടനം, കാര്യക്ഷമത, റേഞ്ച് എന്നിവയുടെ ഒരു സിംഫണി ഏകോപിപ്പിക്കുന്ന ആധാരബിന്ദുവായി അത്യാധൂനിക കെമിസ്ട്രി സെല്ലുകൾ (ബാറ്ററി) ഉയർന്നുവരുന്നു. ലിഥിയം-അയൺ, സോളിഡ്-സ്‌റ്റേറ്റ് ബാറ്ററികൾ നവീകരണത്തിൻ്റെ പ്രതിരൂപങ്ങളായി നിലകൊള്ളുന്നു. ഉയർന്ന ഊർജ്ജ സാന്ദ്രത, വേഗത്തിലുള്ള ചാർജിങ് സമയം എന്നിവ മറ്റുള്ള ഇന്ധനങ്ങളെക്കാള്‍ മെച്ചപ്പെട്ട സുരക്ഷ പ്രോട്ടോക്കോളുകൾ വാഗ്‌ദാനം ചെയ്യുന്നു.

ഈ സെല്ലുകളുടെ വികസിപ്പിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ചിനെയും ചാർജിങ് ദൈർഖ്യത്തെയും പറ്റി നിലനിൽക്കുന്ന പരിമിതികളെ മറികടക്കാൻ അത്യന്താപേക്ഷിതമാണ്. കൂടാതെ കെമിസ്ട്രിയിലെ മുന്നേറ്റങ്ങൾ കൂടുതൽ കാര്യക്ഷമമായ ബാറ്ററി പാക്കുകൾ സൃഷ്‌ടിക്കാൻ പോന്നതാണ്. ഇത് വാഹനത്തിൻ്റെ പിണ്ഡം കുറയ്ക്കുന്നതിലും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിലും നിർണായകമാണ്. ഒരു സുസ്ഥിര വൈദ്യുത ഗതാഗത ആവാസവ്യവസ്ഥയുടെ ആണിക്കല്ലായി ഉന്നത നിലവാരമുള്ള കെമിസ്ട്രി സെല്ലുകൾ ഉയർന്നുവരുന്നു.

ഇടക്കാല ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വൈദ്യുത വാഹന (ഇവി) മേഖലയെ ഉത്തേജിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതി അവതരിപ്പിച്ചു. സുസ്ഥിര വികസനത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമഗ്രമായ കാഴ്ച്ചപ്പാടുമായി ഇത് ചേര്‍ന്നുനിൽക്കുന്നു. ഇവി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട്, നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിലും ചാർജിങ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭങ്ങളുടെ രൂപരേഖ ധനമന്ത്രി വിശദീകരിച്ചു

Also Read: ഇലക്‌ട്രോണിക് വെഹിക്കിൾ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളുമായി ഭാരത് പെട്രോളിയം: കേരളത്തിനും ഗുണകരം

ഈ പ്രതിബദ്ധതകൾ ആഗോള കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുമെന്ന COP26 ഉച്ചകോടിയിലെ ഇന്ത്യയുടെ പ്രതിജ്ഞയെ പ്രതിധ്വനിപ്പിക്കുന്നു, കൂടാതെ ദേശീയ പുരോഗതിക്കും അന്താരാഷ്ട്ര പാരിസ്ഥിതിക കാര്യനിർവഹണത്തിനുമുള്ള സർക്കാരിൻ്റെ സമർപ്പണത്തിനും അടിവരയിടുന്നു. 2070-ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കുക, ഓട്ടോമൊബൈൽ മേഖലയിൽ ഒരു ആഗോള ചാമ്പ്യനായി ഉയർന്നുവരിക എന്നിങ്ങനെയുള്ള ബഹുമുഖ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള അവിഭാജ്യ ചുവടുവയ്പ്പുകളായും ഇവ വർത്തിക്കുന്നു.

ഓട്ടോമോട്ടീവ് പരിണാമത്തിൻ്റെ ഈ ഘട്ടത്തിൽ വൈവിധ്യമാർന്ന ബാറ്ററി സാങ്കേതികവിദ്യകൾ പരസ്‌പരം മത്സരിക്കുന്നു, ഓരോന്നിന്നും അവയുടേതായ സവിശേഷതകളും കഴിവുകളുമുണ്ട്. ലിഥിയം-അയേൺ ബാറ്ററികൾ അവയുടെ കരുത്തിനും ദീർഘായുസ്സിനും പേരുകേട്ടതാണ്. എന്നാലിപ്പോൾ ലിഥിയം അയേൺ ഫോസ്ഫേറ്റ് (LiFePO4) ബാറ്ററികൾ പരമ്പരാഗത ലിഥിയം-അയേൺ ബാറ്ററികളെ സുരക്ഷിതത്വത്തിൻ്റെയും താപ പ്രതിരോധത്തിൻ്റെയും പ്രതീകമായി ഉയർന്നുവരുന്നു.

ലിഥിയം അയേണിനപ്പുറം:

ലിഥിയത്തിൻ്റെ പരിധിക്കപ്പുറമുള്ള ബദൽ ബാറ്ററി സാങ്കേതികവിദ്യകൾ, താങ്ങാനാവുന്ന വിലയിലേക്കും വിഭവസമൃദ്ധിയിലേക്കുമുള്ള പാതകളെ സൂചിപ്പിക്കുന്നു. ചെലവ് കുറഞ്ഞ ഊർജ്ജ സംഭരണ പരിഹാരമെന്ന നിലയിൽ സമൃദ്ധമായ സോഡിയം അയോണുകൾ പ്രയോജനപ്പെടുത്തുന്ന സോഡിയം-അയേൺ ബാറ്ററികൾ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. 'നാഷണൽ പ്രോഗ്രാം ഓൺ അഡ്വാസ്‌ഡ് കെമിസ്ട്രി സെൽ (ACC) ബാറ്ററി സ്‌റ്റോറേജ്' എന്ന പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്‍റീവ് സ്‌കീമിൻ്റെ (PLI) മാതൃകയിലുള്ള ഗവൺമെൻ്റിൻ്റെ ദർശനപരമായ നയങ്ങൾ ശക്തമായ ഒരു നിർമ്മാണ ആവാസവ്യവസ്ഥയുടെ സ്ഥാപനം വിഭാവനം ചെയ്യുന്നു.

അൻപത് (50) ഗിഗാ വാട്ട് മണിക്കൂർ (GWh) ഉൽപ്പാദന ശേഷി കൈവരിക്കുക എന്ന ധീരമായ ലക്ഷ്യത്തോടെ ബാറ്ററി സംഭരണ സൊല്യൂഷനുകളിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം ഒരു പുതിയ ഉന്നതിയിലെത്തുന്നു. മുൻനിര വ്യവസായികളുമായി ഉണ്ടാക്കിയ തന്ത്രപരമായ പങ്കാളിത്തത്തിനൊപ്പമുള്ള എസിസി, പിഎൽഐ പദ്ധതികൾ ഊർജ സ്വയം പര്യാപ്‌തതയിലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ ഒരു പുതിയ പുതുപ്രഭാതമാകുന്നു.

Also Read: ഇലക്‌ട്രിക് വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്: ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്താൻ 'ഇവി യാത്ര' വരുന്നു

പിഎൽഐയിലൂടെ സർക്കാരിന്‍റെ ഫാസ്‌റ്റ് ട്രാക്കിങ്:

മേൽപ്പറഞ്ഞ പദ്ധതികളെപ്പറ്റിയുള്ള ഘനവ്യവസായ മന്ത്രാലയത്തിന്‍റെ പ്രഖ്യാപനങ്ങൾ തദ്ദേശീയമായ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിൻ്റെ അചഞ്ചലമായ പ്രതിബദ്ധതയെ പ്രതിപാദിക്കുന്നു. ആഭ്യന്തര ഉൽപ്പാദന വൈദഗ്ധ്യത്തിൽ ഇന്ത്യ ഒരു ക്വാണ്ടം കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഗവൺമെൻ്റ് സംരംഭങ്ങളുടെ കാസ്കേഡിംഗ് ഇഫക്റ്റ് ഇന്ത്യയുടെ വളർന്നുവരുന്ന ഇവി ആവാസവ്യവസ്ഥയ്ക്ക് ശുഭപ്രതീക്ഷ നൽകുന്നു.

സ്വകാര്യ ഉദ്യമങ്ങളിലൂടെ 60-80 GWh വർദ്ധിപ്പിച്ച ശേഷി, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിലെ ആഗോള നേതാവെന്ന നിലയിൽ ഇന്ത്യയുടെ ആരോഹണത്തിന് അടിവരയിടുന്നു. നൂതന കെമിസ്ട്രി സെല്ലുകളുടെ പരിവർത്തന സാധ്യതകൾ കൊണ്ട് ഊർജിതമായ ഒരു വൈദ്യുത വാഹന നവോത്ഥാനത്തിൻ്റെ കുതിപ്പിലാണ് ഇന്ത്യ നിൽക്കുന്നത്. രാഷ്ട്രം സ്വയം പര്യാപ്‌തതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള ഒരു കോഴ്‌സ് ചാർട്ടുചെയ്യുമ്പോൾ, ദർശനപരമായ നയങ്ങളുടെയും സാങ്കേതിക നവീകരണങ്ങളുടെയും ഒത്തുചേരൽ സുസ്ഥിരവും സമൃദ്ധവുമായ ഭാവിക്ക് വഴിയൊരുക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.