പെൺകുട്ടികളിൽ ഭൂരിഭാഗം പേരും നെയിൽ പോളിഷ് ഉപയോഗിക്കുന്നവരാണ്. ദിവസേന വസ്ത്രങ്ങൾ മാറുന്നതിനനുസരിച്ച് നെയിൽ പോളിഷ് മാറി ഉപയോഗിക്കുന്നവരും കൂടുതലാണ്. ഇങ്ങനെ പതിവായി നെയിൽ പോളിഷ് മാറി ഉപയോഗിക്കണമെങ്കിൽ നെയിൽ റിമൂവറും അധികമായി ഉപയോഗിക്കേണ്ടി വന്നേക്കും. എന്നാൽ ഈ റിമൂവർ തീർന്നു പോയാൽ എന്ത് ചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ? ഇത്തരം സാഹചര്യങ്ങളിൽ നെയിൽ പോളിഷ് നീക്കം ചെയ്യാൻ ചില നുറുങ്ങുകൾ ഇതാ.
ഹാൻഡ് സാനിറ്റൈസർ
നഖങ്ങളിലെ നെയിൽ പോളിഷ് നീക്കം ചെയ്യാൻ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാവുന്നതാണ്. ഒരു പഞ്ഞിയിലേക്ക് അൽപം സാനിറ്റൈസർ എടുത്ത് നെയിൽ പോളിഷ് തുടച്ചെടുക്കാം.
ഡിയോഡറന്‍റ്
നെയിൽ പോളിഷ് കളയാൻ സഹായിക്കുന്ന ഒന്നാണ് ഡിയോഡറന്‍റ്. നഖങ്ങളിൽ ഡിയോഡറന്‍റ് സ്പ്രേ ചെയ്‌ത ശേഷം കോട്ടൺ ഉപയോഗിച്ച് ഉടൻ തന്നെ തുടച്ചു കളയുക. അതേസമയം നെയിൽ റിമൂവറിനെ പോലെ പെട്ടന്ന് ഫലം ലഭിച്ചേക്കില്ല. അൽപം സമയമെടുത്താലും നഖങ്ങളിലെ നിറം കളയാൻ ഇതിന് സാധിയ്ക്കും.
പെർഫ്യൂം
നെയിൽ പോളിഷ് കളയാൻ ഡിയോഡറന്‍റിനെ പോലെ പ്രവർത്തിക്കുന്നവയാണ് പെർഫ്യൂം. ഇത് ഒരു കോട്ടനിലേക്ക് സ്പ്രേ ചെയ്‌ത ശേഷം നെയിൽ പോളിഷ് തുടച്ച് കളയാം. നഖത്തിൽ നിന്ന് നെയിൽ പോളിഷ് പോകുന്നത് വരെ ഇത് തുടരണം. എന്നാൽ പെർഫ്യൂം അലർജി ഉള്ളവർ ഈ രീതി ഒഴിവാക്കുക.
ടൂത്ത് പേസ്റ്റ്
നെയിൽ റിമൂവറിൽ ഉപയോഗിക്കുന്ന എഥൈൽ അസറ്റേറ്റ് എന്ന രാസസംയുക്തം ടൂത്ത് പേസ്റ്റിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ നെയിൽ പോളിഷ് കളയാൻ ഇത് നല്ലൊരു മാർഗമാണ്. ഒരു പഴയ ടൂത്ത് ബ്രഷിൽ ടൂത്ത് പേസ്റ്റ് പുരട്ടി നഖങ്ങളിൽ നന്നായി ഉരക്കുക. ശേഷം കഴുകി കളയാം.
വിനാഗിരിയും നാരങ്ങാ നീരും
നെയിൽ പോളിഷ് തുടച്ചുമാറ്റാൻ വിനാഗിരിയും നാരങ്ങാനീരും ഉപയോഗിക്കാം. ഒരു പാത്രത്തിലേക്ക് നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിക്കുക. ഇതിലേക്ക് നാല് ടീസ്‌പൂൺ വിനാഗിരി ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്‌ത ശേഷം ഇതിലേക്ക് നഖങ്ങൾ ഇറക്കി വയ്ക്കുക. 5 മിനുട്ടിന് കഴിഞ്ഞ് പഞ്ഞി ഉപയോഗിച്ച് തുടച്ച് കളയാം.
ഹൈഡ്രജൻ പെറോക്സൈഡ്
നഖങ്ങളിലെ അഴുക്ക് കളയാൻ ഹൈഡ്രജൻ പെറോക്സൈഡ് സഹായിക്കുമെന്ന് നമ്മുക്ക് അറിയാം. അതുപോലെ തന്നെ നെയിൽ പോളിഷ് കളയാനും ഹൈഡ്രജൻ പെറോക്സൈഡ് നല്ലൊരും മാർഗമാണ്. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് അൽപ്പം ഹൈഡ്രജൻ പെറോക്സൈഡ് ഒഴിക്കുക. ശേഷം വിരലുകൾ ഇതിൽ മുക്കിവയ്ക്കുക. നഖത്തിലെ പോളിഷ് കളയാൻ നെയിൽ ഫയലർ ഉപയോഗിക്കാം.
Also Read: പാദങ്ങളിലെ വിണ്ടുകീറൽ ഒരാഴ്‌ചക്കുള്ളിൽ അപ്രത്യക്ഷമാകും; ഇതാ അഞ്ച് പൊടിക്കൈകൾ