നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഓട്ടുപാത്രങ്ങൾ കാണാറുണ്ട്. എന്നാൽ ഇത് വൃത്തിയാക്കാൻ അൽപ്പം പ്രയാസമാണ്. ക്ലാവ് പിടിച്ചിരിക്കുന്ന ഓട്ടുപാത്രങ്ങൾ വൃത്തിയാക്കാനായി ചാരവും സോപ്പും നാരങ്ങയുമൊക്കെ ഉപയോഗിക്കുന്നവർ നിരവധിയാണ്. എത്ര തേച്ച് ഉരച്ചാലും പത്രത്തിന് പെട്ടൊന്നും തിളക്കം തിരിച്ചു കിട്ടിയെന്ന് വരില്ല. എന്നാൽ ഓട്ടുപാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ക്ലാവ് നീക്കം ചെയ്‌ത് പുത്തനാക്കി എടുക്കാൻ ഇതാ ഫലപ്രദമായ ചില എളുപ്പ വഴികൾ.
അരിപ്പൊടിയും പുളിയും
ആദ്യം ഒരു പാത്രമെടുത്ത് ഒരു ടീസ്‌പൂൺ അരിപ്പൊടി, 2 ടീസ്‌പൂൺ ഉപ്പ്, 2 ടീസ്‌പൂൺ പുളി എന്നിവ ഇടുക. ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് മാറ്റി വെക്കാം. ശേഷം ഒരു ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ഓട്ടുപാത്രത്തിൽ നിന്ന് എണ്ണ നീക്കം ചെയ്യുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം പത്രത്തിന്‍റെ എല്ലാ ഭാഗത്തും തേച്ച് പിടിപ്പിക്കുക. അഞ്ച് മിനിട്ടിന് ശേഷം ചകിരിയോ സ്ക്രബ്ബറോ ഉപയോഗിച്ച് ഉരക്കുക. ഓട്ടുപാത്രങ്ങൾ പുതുപുത്തനായി നിലനിർത്താൻ ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.
ഇഷ്‌ടിക പൊടി
നന്നായി പൊടിച്ചെടുത്ത ഒരു ടീസ്‌പൂൺ ഇഷ്‌ടിക പൊടിയിലേക്ക് ആവശ്യത്തിന് നാരങ്ങ നീരും ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം ഓട്ടുപാത്രത്തിൽ തേച്ച് പിടിപ്പിക്കുക. അഞ്ച് മുതൽ 10 മിനിറ്റ് കഴിഞ്ഞ് ചകിരിയോ പത്രം കഴുകുന്ന സ്ക്രബ്ബറോ ഉപയോഗിച്ച് ഉരക്കുക. ശേഷം വെള്ളത്തിൽ കഴുകി എടുക്കുക. പിന്നീട് ഒരു കോട്ടൺ തുണി ഉപയോഗിച്ച് പാത്രത്തിലെ ഈർപ്പം തുടച്ച് നീക്കുക. പാത്രങ്ങൾ നല്ല പുതുപുത്തന്‍ പോലെ തിളങ്ങാൻ ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.
നാരങ്ങ നീരും ഉപ്പും
നാരങ്ങ നീരിലേക്ക് അൽപ്പം ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മിശ്രിതം ഓട്ടുപാത്രത്തിൽ തേച്ച് പിടിപ്പിക്കുക. 10 മിനിറ്റ് കഴിഞ്ഞ് ഉരച്ച് കഴുകുക. ശേഷം പാത്രത്തിലെ ഈർപ്പം തുടക്കുക. അതേസമയം നാരങ്ങ ഇല്ലെങ്കിൽ വിഗിരി ഉപയോഗിച്ചും ഇതേ രീതിയിൽ ഓട്ടുപാത്രങ്ങൾ കഴുകാം. ഇത് പാത്രങ്ങൾ തിളക്കമുള്ളതും പുതിയതുപോലെ ഇരിക്കാനും സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഓട്ടു പാത്രങ്ങൾ വൃത്തിയാക്കാൻ സോഫ്റ്റായുള്ള സ്‌ക്രബ്ബർ മാത്രം ഉപയോഗിക്കുക
- പാത്രത്തിൽ സ്ക്രാച്ച് വീഴുന്ന തരത്തിലുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക.
- ഇടയ്ക്കിടെ കഴുകുക. ഇത് ക്ലാവ് പിടിക്കാതിരിക്കാൻ സഹായിക്കും.
- ഓട്ടുവിളക്കുകൾ എണ്ണമയമില്ലാത്ത സൂക്ഷിക്കുക.
Also Read : പാത്രങ്ങൾ ഇനി തുരുമ്പ് പിടിക്കില്ല; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി