ETV Bharat / international

'നിരാശാജനകം, സമാധാന ശ്രമങ്ങൾക്കേറ്റ പ്രഹരം'; മോദി-പുടിന്‍ കൂടിക്കാഴ്‌ചയില്‍ വ്ലാഡിമര്‍ സെലന്‍സ്‌കി - Zelenskyy on Putin Modi hugging - ZELENSKYY ON PUTIN MODI HUGGING

22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയുടെ ഭാഗമായി റഷ്യന്‍ സന്ദര്‍ശത്തിന് തിങ്കളാഴ്‌ചയാണ് മോദി മോസ്‌കോയിലെത്തിയത്. പുടിനൊപ്പമുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയും ചെയ്‌തു.

മോദി പുട്ടിന്‍ കൂടിക്കാഴ്‌ച  ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടി 2024  RUSSIA UKRAINE WAR  VOLODYMYR ZELENSKYY
Volodymyr Zelenskyy On Vladimir Putin-Narendra Modi hugging (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 9, 2024, 4:26 PM IST

കീവ്: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിൽ നിരാശ പ്രകടിപ്പിച്ച് യുക്രൈന്‍ പ്രസിഡൻ്റ് വ്ലാഡിമര്‍ സെലന്‍സ്‌കി. "സമാധാന ശ്രമങ്ങൾക്ക് മുകളിലേറ്റ പ്രഹരം" എന്നാണ് സെലെൻസ്‌കി ഇരു നേതാക്കളുടെയും കൂടിക്കാഴ്‌ചയെ വിശേഷിപ്പിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായി റഷ്യയിലെത്തിയ മോദി വ്‌ളാഡിമിർ പുടിനെ മോസ്കോയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ വച്ച് കണ്ടിരുന്നു. രണ്ട് നേതാക്കളും സംസാരിക്കുന്നതിന്‍റെയും ആലിംഗനം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയും ചെയ്‌തു.

എന്നാല്‍ അതേ ദിവസം, കീവിലെ ആശുപത്രിക്ക് നേരെയുളള റഷ്യൻ മിസൈൽ ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം 37 പേരുടെ ജീവന്‍ നഷ്‌ടപ്പെട്ടു. കാൻസർ രോഗികളെ ലക്ഷ്യമിട്ടാണ് യുക്രൈനിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ ആക്രമണം നടത്തിയത്. ഇത്ര വലിയ ക്രൂരത നടന്ന ദിവസം തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിൻ്റെ നേതാവ് ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളിയെ കെട്ടിപ്പിടിക്കുന്നത് കാണുന്നത് നിരാശജനകമാണെന്നാണ് സെലന്‍സ്‌കി പ്രതികരിച്ചത്.

റഷ്യ-യുക്രൈന്‍ യുദ്ധം നടക്കുന്നതിനിടിയില്‍ പുടിനെ മോദി കണ്ടതിനെ കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു."'വിശ്വബന്ധു' എന്ന് സ്വയം വിശേഷിപ്പിക്കുന്ന 'വിശ്വഗുരു' യുക്രൈനിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബെറിഞ്ഞ ദിവസം മോസ്കോയിലായിരുന്നു. സമാധാന ശ്രമങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നും അദ്ദേഹം ചോദിച്ചു.

കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം, 'നാളെത്തെ ചർച്ചകൾക്കായി കാത്തിരിക്കുന്നു. അത് ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന് മോദി എക്‌സില്‍ കുറിച്ചു. ഇരു നേതാക്കളും ഒരുമിച്ച് നടത്തിയ കാർ യാത്രയുടെയും സംഭാഷണത്തിന്‍റെയും വീഡിയോ ഇന്ത്യയിലെ റഷ്യൻ എംബസിയും പങ്കുവച്ചു. 2022ൽ റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം ആരംഭിച്ചതിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ റഷ്യന്‍ സന്ദർശനമാണിത്.

22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനുളള റഷ്യൻ പ്രസിഡൻ്റ് പുടിൻ്റെ ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ഇന്നലെ മോസ്‌കോയിലെത്തിയത്. റഷ്യയുടെ ഒന്നാം ഉപപ്രധാനമന്ത്രി ഡെനിസ് മാൻ്റുറോവ് ഔദ്യോഗികമായി മോദിയെ സ്വീകരിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ പ്രധാനമന്ത്രി മോദിയും പുടിനും 16 തവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്.

Also Read: 'റഷ്യൻ സേനയിലെ ഇന്ത്യയ്‌ക്കാരെ തിരിച്ചയക്കും': മോദിയ്‌ക്ക് ഉറപ്പ് നല്‍കി പുടിൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.