മെൽബോൺ : ഓസ്‌ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയയിലെ ബീച്ചിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് ഇന്ത്യക്കാർ മുങ്ങി മരിച്ചു. ഏകദേശം 20 വർഷത്തിനിടയിലെ വിക്ടോറിയൻ കടലിൽ നടന്ന ഏറ്റവും വലിയ ദുരന്തമാണിതെന്ന് അധികൃതർ (25-01-2024) അറിയിച്ചു. വിക്ടോറിയയിലെ ഫിലിപ്പ് ഐലൻഡിൽ ബുധനാഴ്‌ചയാണ് അപകടം നടന്നത്.
പട്രോളിംഗ് ലൈഫ് ഗാർഡ് സൈറ്റിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഫിലിപ്പ് ദ്വീപിലെ ഫോറസ്‌റ്റ് ഗുഹകൾക്ക് സമീപമുള്ള വെള്ളത്തിൽ നാല് ആളുകളെ സഹായിക്കാൻ ലൈഫ് സേവിംഗ് വിക്ടോറിയയെ വിളിച്ചതായി ലൈഫ് സേവിംഗ് വിക്ടോറിയ സ്‌റ്റേറ്റ് ഏജൻസി കമാൻഡർ കെയ്ൻ ട്രെലോർ പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയപ്പോൾ , ഓഫ് ഡ്യൂട്ടി ലൈഫ് ഗാർഡുകൾ അവരിൽ മൂന്ന് പേരെ വെള്ളത്തിൽ കണ്ടെത്തി കരയ്‌ക്കെത്തിച്ചു. മാത്രമല്ല ഞങ്ങളുടെ ഒരു റെസ്ക്യൂ ബോട്ട് അവസാനത്തെ ആളെയും വെള്ളത്തിൽ നിന്ന് കരയ്ക്ക് കയറ്റിയെന്നും കെയ്ൻ ട്രെലോർ പറഞ്ഞു. എന്നാല്‍ എല്ലാവരും അബോധാവസ്ഥയിലായിരുന്നു, രക്ഷാപ്രവർത്തകർ സിപിആര്‍ നല്‍കി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും നിർഭാഗ്യവശാൽ അവരിൽ മൂന്ന് പേർ മരിച്ചുവെന്നും ട്രെലോർ കൂട്ടിച്ചേര്‍ത്തു. മരണപ്പെട്ടവരുടെ പേര് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
'ഓസ്‌ട്രേലിയയില്‍ സംഭവിച്ചത് ഹൃദയഭേദകമായ ദുരന്തം. വിക്ടോറിയയിലെ ഫിലിപ്പ് ദ്വീപിൽ മുങ്ങിമരിച്ച സംഭവത്തിൽ 4 ഇന്ത്യക്കാർക്ക് ജീവൻ നഷ്‌ടപ്പെട്ടു. ഇവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു' എന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ എക്‌സിൽ പോസ്‌റ്റ് ചെയ്‌തു. പതിറ്റാണ്ടുകൾക്ക് ശേഷം വിക്ടോറിയ കണ്ട ഏറ്റവും മോശമായ മുങ്ങിമരണ സംഭവമാണിതെന്ന് ട്രെലോർ പറഞ്ഞു.
മരിച്ചത് 40 വയസ്സുള്ള ഒരു സ്ത്രീയും 20 വയസ്സുള്ള ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണെന്ന് വിക്ടോറിയ പൊലീസ് ഈസ്‌റ്റേൺ റീജിയൻ അസിസ്‌റ്റന്‍റ് കമ്മീഷണർ കാരെൻ നൈഹോം വെളിപ്പെടുത്തി. 43 കാരിയായ സ്ത്രീ ഓസ്‌ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നുവെന്നും നൈഹോം പറഞ്ഞു. മറ്റ് മൂന്ന് പേര്‍ മെൽബൺ പ്രാന്തപ്രദേശമായ ക്ലൈഡിൽ താമസിച്ചിരുന്നതായും പൊലീസ് സ്ഥിരീകരിച്ചു. മൂന്ന് പേരില്‍, ഒരു പുരുഷനും രണ്ട് സ്ത്രീകളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 20 വയസ്സുള്ള മൂന്നാമത്തെ പെണ്‍കുട്ടിയെ മെൽബണിലെ ആൽഫ്രഡ് ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് ആളുകളുടെ ജീവനാണ് ഈ ദുരന്തം അപഹരിച്ചതെന്നും നൈഹോം കൂട്ടിച്ചേര്‍ത്തു.