ETV Bharat / international

ട്രംപിനെ കൊല്ലാന്‍ ഇറാനില്‍ ഗൂഢാലോചന; യുഎസിന് രഹസ്യ വിവരം, സുരക്ഷ വര്‍ധിപ്പിച്ചു - Iranian plot to kill Donald Trump

author img

By ETV Bharat Kerala Team

Published : Jul 17, 2024, 7:38 AM IST

അമേരിക്കന്‍ മുൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്താന്‍ ഇറാനില്‍ ഗൂഢാലോചന നടന്നതായി അമേരിക്കയ്ക്ക് രഹസ്യ വിവരം ലഭിച്ചെന്ന് റിപ്പോര്‍ട്ട്.

DONALD TRUMP  MURDER ATTEMPT OVER IRAN  മുൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്  ട്രംപിന് നേരെ വധ ശ്രമം ഇറാന്‍
Donald Trump (AP Photos)

വാഷിംഗ്‌ടൺ : അമേരിക്കന്‍ മുൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ കൊലപ്പെടുത്താന്‍ ഇറാനില്‍ ഗൂഢാലോചന നടന്നതായി അമേരിക്കയ്ക്ക് രഹസ്യ വിവരം. ഇതോടെ ട്രംപിന്‍റെ സുരക്ഷ വർധിപ്പിച്ചതായും ദേശീയ സുരക്ഷ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ ഈ ഇറാനിയൻ ഗൂഢാലോചനയും ശനിയാഴ്‌ച ട്രംപിന് നേരെ വെടിയുതിര്‍ത്ത 20 കാരനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഇറാന്‍റെ ഖുദ്‌സ് സേനയുടെ തലവൻ ഖാസിം സുലൈമാനിയെ 2020-ല്‍ ഇറാഖിൽ ഡ്രോൺ ആക്രമണത്തില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ട്രംപും അദ്ദേഹത്തിന്‍റെ മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും ടെഹ്‌റാനിൽ നിന്ന് ഭീഷണി നേരിടുന്നുണ്ട്. തങ്ങള്‍ക്ക് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്ന് യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്‍റണി ഗുഗ്ലിയൽമി പറഞ്ഞു. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഇറാന്‍റെ ഭീഷണികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്‍റെ വക്താവ് അഡ്രിയൻ വാട്‌സൺ പറഞ്ഞു.

ശനിയാഴ്‌ച പ്രചാരണ റാലിയിൽ സംസാരിച്ച് കൊണ്ടിരിക്കെയാണ് ട്രംപിന് വേദിയില്‍വച്ച് വെടിയേല്‍ക്കുന്നത്. വെടിയുണ്ട വലതുചെവിയുടെ മുകള്‍ ഭാഗത്ത് കൂടെ തുളച്ചു കയറുകയായിരുന്നു. പരിക്കിനെ അതിജീവിച്ച ട്രംപ് തിങ്കളാഴ്‌ച പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വലത് ചെവിയിൽ ബാൻഡേജ് ധരിച്ചാണ് ട്രംപ് ദേശീയ കണ്‍വെന്‍ഷന് എത്തിയത്.

പെൻസിൽവാനിയയിലെ ബെഥേൽ പാർക്കിൽ നിന്നുള്ള തോമസ് മാത്യു ക്രൂക്ക്‌സ് (20) ആണ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് എന്നാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറിയിച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

Also Read : ട്രംപിനെതിരായ ആക്രമണം: റാലിയിലെ സുരക്ഷ നടപടികള്‍ അവലോകനം ചെയ്യാൻ ബൈഡന്‍റെ ഉത്തരവ് - Biden On Attack Over Trump

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.