വാഷിങ്‌ടൺ: അനധികൃതമായി രാജ്യത്ത് തങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കാൻ ചാർട്ടേഡ് വിമാനം വാടകയ്‌ക്കെടുത്ത് യുഎസ്. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഒക്‌ടോബർ 22 നാണ് ഇത്തരത്തില്‍ ഒരു ചാർട്ടർ വിമാനം ഇന്ത്യയിലേക്ക് അയച്ചത്. ഇന്ത്യയുടെ സഹകരണത്തോടെയായിരുന്നു നടപടിയെന്നും യുഎസ് വ്യക്‌തമാക്കി.
അമേരിക്കയിൽ തുടരാൻ നിയമപരമായ അനുമതിയില്ലാത്ത ഇന്ത്യൻ പൗരന്മാർരെ വേഗത്തിൽ നീക്കം ചെയ്യും. കുടിയേറ്റത്തിന് മുതിരുന്നവർ കള്ളക്കടത്തുകാരുടെ നുണകളിൽ വീഴരുതെന്നും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റി എ കനേഗല്ലോ പഞ്ഞു.
ആഭ്യന്തര സുരക്ഷാ വകുപ്പ് യുഎസ് ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുന്നത് തുടരുമെന്നും, അമേരിക്കയിൽ തുടരാൻ അനുവാദമില്ലാത്തവരെ വേഗത്തിൽ തിരിച്ചയക്കുന്നതിലൂടെ നിയമവിരുദ്ധമായി പ്രവേശിക്കുന്നവർക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും യുഎസ് അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2024 സാമ്പത്തിക വർഷത്തിൽ 160,000-ത്തിലധികം ആളുകളെയാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഇത്തരത്തിൽ നാടുകടത്തിയത്. ഇന്ത്യ ഉൾപ്പെടെ 145 ലധികം രാജ്യങ്ങളിലേക്ക് 495-ലധികം റീപാട്രിയേഷൻ ഫ്ലൈറ്റുകൾ ചാർട്ടർ ചെയ്‌താണ് ഇത് നടപ്പാക്കിയത്. അനധികൃതമായി യുഎസിൽ തങ്ങുന്ന വിദേശികളെ സ്വദേശത്തേക്ക് മടക്കി അയക്കാൻ പല രാജ്യങ്ങളുമായും തങ്ങൾ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും യുഎസ് പ്രസ്‌താവനയിൽ അറിയിച്ചു.
അനധികൃത കുടിയേറ്റങ്ങൾ കുറയ്ക്കാനും, കുടിയേറ്റത്തിനായി സുരക്ഷിതവും നിയമപരവും ചിട്ടയുള്ളതുമായ മാർഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും, ദുർബലരായ ആളുകളെ രാജ്യാന്തര ക്രിമിനൽ ശൃംഖലകൾ ചൂഷണം ചെയ്യുന്നത് തടയാനും യുഎസ് നടപ്പാക്കുന്ന മാർഗങ്ങളിലൊന്നാണ് ഈ നടപടിയെന്നും ആഭ്യന്തര സുരക്ഷാ വകുപ്പ് കൂട്ടിച്ചേർത്തു.
Also Read: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും ഇന്ത്യയുമായുള്ള ബന്ധം മുന്നോട്ട്