ലോസ് ഏഞ്ചെലെസ്: പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ ടയര്‍ ഊരിവീണു. ലോസ് ഏഞ്ചൽസിൽ നിന്നും ടേക്ക് ഓഫ് ചെയ്‌ത യുണൈറ്റഡ് എയർലൈൻസിന്‍റെ ബോയിങ് 757-200 വിമാനത്തിന്‍റെ ലാൻഡിങ് ഗിയർ വീലാണ് ഊരിവീണത്. ചക്രം നഷ്‌ടമായതിന് പിന്നാലെയും യാത്ര തുടര്‍ന്ന വിമാനം ഡെൻവറിൽ സുരക്ഷിതമായി ലാൻഡ് ചെയ്‌തതായി എയർലൈൻ അധികൃതര്‍ അറിയിച്ചു.
United Airlines flight 1001 from Los Angeles (LAX) to Denver (DEN) lost a tire during takeoff this morning at around 7:15 AM PDT. Interestingly, this Boeing 757-200 (Reg: N14107) had been featured during Sunday's Airline Videos Live broadcast at LAX just the day before. #aviation pic.twitter.com/8gjLn0ZsQQ
— AIRLINE VIDEOS (@airlinevideos) July 8, 2024
174 യാത്രക്കാരും 7 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവവരും സുരക്ഷിതരാണെന്നാണ് എയര്‍ലൈൻ നല്‍കുന്ന വിവരം. ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ ടയര്‍ ഊരിവീഴാനുണ്ടായ കാരണം അന്വേഷിക്കുകയാണെന്നും എയര്‍ലൈൻ അധികൃര്‍ വ്യക്തമാക്കി.
Also Read: ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു ; അടിയന്തര ലാൻഡിങ്, ഒഴിവായത് വന്‍ ദുരന്തം