യുക്രെയ്ൻ : റഷ്യൻ അതിർത്തി പ്രദേശമായ കുർസ്‌കിലെ 1,294 ചതുരശ്ര കിലോമീറ്ററും (ഏതാണ്ട് 500 ചതുരശ്ര മൈൽ) പിടിച്ചെടുത്തതായി യുക്രെയ്ന്‍. 1,294 ചതുരശ്ര കിലോമീറ്ററും 100 സെറ്റിൽമെന്‍റുകളും ഇപ്പോൾ കീവ് സേനയുടെ നിയന്ത്രണത്തിലാണെന്ന് യുക്രെയ്ൻ സൈനിക മേധാവി ഒലെക്‌സണ്ടർ സിർസ്‌കി അറിയിച്ചു. മൂന്നാഴ്‌ച നീണ്ട നുഴഞ്ഞുകയറ്റത്തിൽ യുക്രെയ്ൻ 594 റഷ്യൻ സൈനികരെ തടവിലാക്കിയതായും സിർസ്‌കി കൂട്ടിച്ചേർത്തു.
റഷ്യയുടെ കുർസ്‌ക് മേഖലയില്‍ യുക്രെയ്ന്‍ അപ്രതീക്ഷിതമായി ആക്രമണം നടത്തിയതിന് പിന്നാലെ, ഇരു രാജ്യങ്ങളും പരസ്‌പരം 115 വീതം യുദ്ധത്തടവുകാരെ കൈമാറ്റം ചെയ്‌തിരുന്നു. യുക്രെയ്‌ന്‍റെ സ്വാതന്ത്യ ദിനമായ ആഗസ്‌റ്റ് 24- ന് ആണ് യുദ്ധത്തടവുകാരെ കൈമാറിയത്.
Also Read : 'പുതിയ നീക്കത്തിന് സമയമായി': യുക്രെയ്നെതിരായ റഷ്യൻ മിസൈലാക്രമണത്തിൽ പ്രതികരിച്ച് സെലൻസ്‌കി