പ്രാഗ്: ചെക്ക് റിപ്പബ്ലിക്കിൽ പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും തമ്മിൽ കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ 23 പേർക്ക് പരിക്കേറ്റതായി ചെക്ക് റിപ്പബ്ലിക് ആഭ്യന്തര മന്ത്രി വി ടി റകുവാൻ പറഞ്ഞു. ബുധനാഴ്‌ച രാത്രിയാണ് സംഭവം.
പ്രാഗിലെ കിഴക്ക് പർദുബിസ് നഗരത്തിലാണ് അപകടമുണ്ടായത്. റെജിയോജെറ്റ് എന്ന സ്വകാര്യ കമ്പനിയുടേതാണ് പാസഞ്ചർ ട്രെയിൻ. ചെക്ക് റിപ്പബ്ലിക്കൻ പ്രധാനമന്ത്രി പീറ്റർ ഫിയാല അപകടത്തെ വലിയ ദുരന്തമായി പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോട് അനുശോചനം അറിയിക്കുകയും ചെയ്‌തു.