മോസ്കോ: റഷ്യയില്‍ അഗ്നിപർവ്വത സ്‌ഫോടനം. ഷിവേലുച്ച് അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷമായിരിന്നു അഗ്നിപർവ്വത സ്‌ഫോടനം. ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.
Kamchatka, Russia ❗
— LX (@LXSummer1) August 17, 2024
A magnitude 7 earthquake occurred in Kamchatka, which awakened Shiveluch, the largest volcano in the Kamchatka Range! Smoke and lightning can be seen for tens of kilometers... pic.twitter.com/vWgBVDByiX
സ്‌ഫോടനത്തില്‍ വലിയ നാശനഷ്‌ടങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. 8 കിലോമീറ്റർ ഉയരത്തില്‍ പുക ഉയരുകയും ലാവ പുറത്തേക്ക് ഒഴുകുകയും ചെയ്‌തു.
🌋🇷🇺 Just now..
— Weather monitor (@Weathermonitors) August 17, 2024
inspite of #earthquake
A Powerful eruption of the Shiveluch volcano, accompanied by volcanic lightning.#eruption | #volcano | #Russia
According to the Institute of Volcanology and Seismology of the Far Eastern Branch of the Russian Academy of Sciences, ash… pic.twitter.com/B7LNFtqeR1
റഷ്യൻ എമർജൻസി മന്ത്രാലയം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. യുഎസ് റഷ്യന്‍ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തിന്‍റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്ററിനുള്ളിൽ സുനാമി ഉണ്ടാകാനുളള സാധ്യതയാണ് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം പ്രവചിച്ചിരിക്കുന്നത്.
Also Read: ഐസ്‌ലൻഡില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു, മൂന്ന് മാസത്തിനിടെ നാലാമത്തെ സ്ഫോടനം