ഇസ്ലമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് വിദേശകാര്യ മന്ത്രി ഇഷാഖ് ദറിനെ രാജ്യത്തിന്‍റെ ഉപ-പ്രധാനമന്ത്രിയായി നിയമിച്ചു. സര്‍ക്കാരിന്‍റെ നേതൃത്വ ശ്രേണിയില്‍ തന്ത്രപരമായ ഇടപെടലാണ് പുതിയ നീക്കത്തിലൂടെ പാക് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഷെഹബാസ് ഷെരീഫ് ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാൻ സൗദി അറേബ്യ സന്ദര്‍ശിക്കുന്ന വേളയിലാണ് ഈ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് (പിഎംഎല്‍-എന്‍) നേതാവായ ഇഷാഖ് ദര്‍ കൗണ്‍സില്‍ ഓഫ് കോമണ്‍ ഇന്‍ററസ്‌റ്റിലും (സിസിഐ) ഉണ്ട്. മാര്‍ച്ചിലാണ് പ്രധാനമന്ത്രി സിസിഐ പുനഃസംഘടിപ്പിച്ചത്.
പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ ഉപദേശത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസിഡന്‍റാണ് എട്ടംഗ സിസിഐ രൂപീകരിച്ചത്. ഭരണഘടനയുടെ 153ാം വകുപ്പ് അനുസരിച്ചാണിത്. സിസിഐയുടെ അധ്യക്ഷന്‍ ഷെഹബാസ് ഷെരീഫാണ്. നാല് മുഖ്യമന്ത്രിമാരടക്കമുള്ളവരാണ് അംഗങ്ങള്‍. വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍, പ്രതിരോധ മന്ത്രി ഖവ്‌ജ ആസിഫ്, സാഫ്രോണ്‍ മന്ത്രി അമിര്‍ മുഖ്വം എന്നിവരാണ് സിസിഐയിലെ മറ്റംഗങ്ങള്‍.
Also Read:കലുഷിതമാകുന്ന ചൈന-പാക് സാമ്പത്തിക ഇടനാഴി, ആക്രമണങ്ങളും മരണവും തുടര്‍ക്കഥയാകുമ്പോള്‍
രാജ്യത്തെ പ്രധാന തീരുമാനമെടുക്കല്‍ സമിതിയാണിത്. പ്രകൃതി വിഭവ വിതരണമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ സമിതി കൈകാര്യം ചെയ്യുന്നു. കേന്ദ്രസര്‍ക്കാരും പ്രവിശ്യ അധികൃതരും തമ്മില്‍ ഏതെങ്കിലും വിധത്തില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തില്‍ തീരുമാനമെടുക്കുന്നത് ഈ സമിതിയാണ്. 2022 ല്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ അധികാര ഭ്രഷ്‌ടരാക്കിയ ശേഷം വന്ന പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്‍റില്‍ (പിഡിഎം) ദര്‍ പാകിസ്ഥാന്‍റെ ധനകാര്യമന്ത്രിയായിരുന്നു.