ജറുസലേം: ഹെലികോപ്‌റ്റര്‍ അപകടത്തില്‍ പ്രസിഡന്‍റ് ഇബ്രറാഹീം റൈസി കൊല്ലപ്പെട്ടത് രാജ്യത്തെ ഭരണ സംവിധാനത്തെ തകിടം മറിക്കുമോയെന്ന ആശങ്കയിലാണ് അറബ് രാജ്യമായ ഇറാന്‍. നേതാവിന്‍റെ മരണത്തെ തുടര്‍ന്ന് രാജ്യത്തെ നയങ്ങളിെലാന്നും തന്നെ ഉടനടി മാറ്റങ്ങള്‍ വരുത്താന്‍ സാധ്യയില്ലെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. പ്രസിഡന്‍റിന്‍റെ മരണം കാരണം രാജ്യത്തിന്‍റെ ഉത്തരവാദിത്വം പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മകനിലേക്കെത്താനും സാധ്യതയുണ്ടെന്നുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.
എന്നാല്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കില്‍ പാരമ്പര്യ പിന്തുടര്‍ച്ചാവകാശത്തിന് സാധ്യതയില്ലാത്തതില്‍ ഇതിലും സംശയം നിഴലിക്കുന്നുണ്ട്. ഇറാനില്‍ പിന്തുടര്‍ച്ചാവകാശം രാജ്യവാഴ്‌ചയ്‌ക്ക് തുല്യമെന്നാണ് പലരുടെയും വാദം. അത്തരം രീതിയെ അഴിമതി നിറഞ്ഞതും സേച്ഛാധിപത്യപരവുമായ ഭരണകൂടമായാണ് പൊതുജനങ്ങളില്‍ ഭൂരിഭാഗവും കാണുന്നത്.
ഇറാന്‍ ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനം: സാര്‍വത്രിക വോട്ട് അവകാശത്തോടെയാണ് ഇറാന്‍ പ്രസിഡന്‍റിനെയും അതുപോലെ പാര്‍ലമെന്‍റിലേക്കുമുള്ള വോട്ടെടുപ്പുകള്‍ നടക്കുന്നത്. നടപടികളെല്ലാം പൂര്‍ത്തിയാക്കിയാലും മുഴുവന്‍ കാര്യങ്ങള്‍ക്കും ശേഷം പരമോന്നത നേതാവിന് അന്തിമ വാക്ക് കൂടിയുണ്ടാകും. 12 അംഗങ്ങളുള്ള ഗാര്‍ഡിയന്‍ കൗണ്‍ലിന്‍റെ പകുതിയോളവും നിയമിക്കുന്നത് പരമോന്നത നേതാവാണ്.
ആത്മീയതയും ജനാധിപത്യവും ഇഴചേരുന്നുള്ള ഭരണ സംവിധാനമാണ് ഇറാനിലേത്. തെരഞ്ഞെടുപ്പെല്ലാം നടക്കുമെങ്കിലും ഇതിന് മുകളിലാണ് പരമോന്നത നേതാവും ഗാര്‍ഡിയന്‍ കൗണ്‍സിലും. അതുകൊണ്ട് തന്നെ രാജ്യത്തിന്‍റെ അവസാന വാക്കായി കണക്കാക്കപ്പെടുന്നതും പരമോന്നത നേതാവിന്‍റേതാണ്.
രാജ്യത്തെ 14ാമത്തെ പ്രസിഡന്‍റിനുള്ള തെരഞ്ഞെടുപ്പ് നടക്കുക ജൂണ്‍ 28നാണ്. പ്രസിഡന്‍റിന്‍റെ മരണത്തിന് പിന്നാലെ താത്‌കാലിക ചുമതലയേറ്റിരിക്കുന്നത് മുഹമ്മദ് മുഖ്‌ബറാണ്. ഇദ്ദേഹം ഉള്‍പ്പെടെയുള്ള സംഘമാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. രാജ്യത്തെ നിയമം അനുസരിച്ച് നിലവിലെ പ്രസിഡന്‍റ് മരിച്ചാല്‍ 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണമെന്നാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരമാണിത്. ഇത്തരത്തില്‍ താത്‌കാലിക പ്രസിഡന്‍റായി ചുമതലയേല്‍ക്കാനും പരമോന്നത നേതാവിന്‍റെ അനുമതി വേണം.
ഇതിന് ശേഷം പ്രത്യേക അംഗങ്ങളെ ഒരുമിച്ച് ഒരു പ്രത്യേക സമിതി രൂപീകരിക്കും. ഫസ്റ്റ് വൈസ് പ്രസിഡന്‍റ്, പാര്‍ലമെന്‍റ് സ്‌പീക്കര്‍, ജുഡീഷ്യറി മേധാവി എന്നിവരായിരിക്കും അതിലെ അംഗങ്ങള്‍. തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെയായിരിക്കും ഈ സമിതിയുണ്ടാകുക. നിലവില്‍ ചുമതലയേറ്റെടുത്ത മുഹമ്മദ് മുഖ്‌ബിര്‍ പരമോന്നത നേതാവിനോടും ഗാര്‍ഡിയന്‍ കൗണ്‍സിലിനോടും വലിയ കൂറുള്ളയാളാണെന്നാണ് ലഭിക്കുന്ന വിവരം.
പിന്തുടർച്ചയ്ക്ക് എന്താണ് അർത്ഥമാക്കുന്നത്?
ഇറാനില്‍ ഓരോ പ്രസിഡന്‍റുമാര്‍ വരികയും പോകുകയും ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തരും ഭരണവ്യവസ്ഥയ്‌ക്ക് അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. 1979 ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം രണ്ടാം തവണയാണ് പരമോന്നത നേതാവായി ഖമേനി തെരഞ്ഞെടുക്കപ്പെടുന്നത്. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്‍റെ സ്ഥാപകനായ അയത്തുള്ള റുഹോള ഖൊമേനിയുടെ പിൻഗാമിയായാണ് ഖമേനി അധികാരമേറ്റത്.
ഇറാനില്‍ പിന്തുടര്‍ച്ചയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത് വളരെ അപൂര്‍വ്വമാണ്. അതുകൊണ്ട് ആരൊക്കെയാണ് മത്സര രംഗത്തുണ്ടാവുകയെന്ന കാര്യം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ഖമേനിയുടെ പിന്‍ഗാമിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കുന്നത് രണ്ട് വ്യക്തികളെയായിരുന്നു. അതിലൊന്നും മരിച്ച് പ്രസിഡന്‍റ് റൈസിയായിരുന്നു. മറ്റൊന്ന് പരമോന്നത നേതാവിന്‍റെ മകന്‍ മൊജ്‌തബയുമാണ്. പ്രസിഡന്‍റ് മരിച്ചതോടെയാണ് മൊജ്‌തബയ്‌ക്കുള്ള സാധ്യതയേറുന്നത്.
Also Read: