ETV Bharat / international

ഇന്ത്യ-ഫിജി ബന്ധം ദൃഢമാക്കും; സിതിവെനി റബൂക്കയുമായി കൂടിക്കാഴ്‌ച നടത്തി ദ്രൗപതി മുര്‍മു - India Fiji bilateral relations

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ത്രിരാഷ്‌ട്ര സന്ദര്‍ശനത്തില്‍. ഫിജി പ്രധാനമന്ത്രി സിതിവെനി റബൂക്കയുമായി കൂടിക്കാഴ്‌ച നടത്തി. സന്ദര്‍ശനം മോദിയുടെ ഈസ്റ്റ് ഏഷ്യ നയത്തിന്‍റെ ഭാഗമായി.

PRESIDENT MURMU FIJI PM SITIVENI RABUKA രാഷ്‌ട്രപതി ദ്രൗപദി മുര്‍മു NEW ZEALAND GOVERNOR GENERAL KIRO
President Droupadi Murmu, Fiji PM Sitiveni Rabuka (ETV Bharat)
author img

By ANI

Published : Aug 6, 2024, 2:04 PM IST

സുവ (ഫിജി): രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും ഫിജി പ്രധാനമന്ത്രി സിതിവെനി റബൂക്കയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തം ദൃഢമാക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തി. പ്രസിഡന്‍റ് ദ്രൗപദി മുര്‍മുവാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.

നേരത്തെ ഫിജി പ്രസിഡന്‍റ് രാതു വില്യം മെയ്‌വല്ലിലി കതോനിവെറുമായി മുര്‍മു കൂടിക്കാഴ്‌ച നടത്തിയിരുന്നു. സുവ സ്റ്റേറ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. ഇന്ത്യ ഫിജി ബന്ധം മെച്ചപ്പെടുത്തുന്നതിലൂന്നിയായിരുന്നു ചര്‍ച്ചകള്‍. ഫിജി സ്റ്റേറ്റ് ഹൗസില്‍ തന്നെ കാണാനെത്തിയ ഫിജി പ്രസിഡന്‍റിന് മുര്‍മു ഊഷ്‌മള സ്വീകരണം നല്‍കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ പിന്തുണയോടെ ആരംഭിച്ച രാജ്യ തലവന്മാര്‍ക്കുള്ള താമസയിടങ്ങളുടെ പുരോഗതി മുര്‍മു വിലയിരുത്തി.

മുര്‍മുവിന്‍റെ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന്‍റെ ആദ്യപടിയായാണ് അവര്‍ ഫിജിയില്‍ എത്തിയിരിക്കുന്നത്. മുര്‍മുവിനെ പ്രധാനമന്ത്രി സിതിവെനി വിമാനത്താവളത്തില്‍ സ്വീകരിച്ചു. ആചാരപരമായ വരവേല്‍പ്പും നല്‍കി. ഇന്ത്യ-ഫിജി ബന്ധത്തിലെ നാഴികക്കല്ലാണിതെന്ന് വിദേശകാര്യമന്ത്രാലയം എക്‌സില്‍ കുറിച്ചു.

ഫിജി പ്രസിഡന്‍റിന്‍റെ പ്രത്യേക ക്ഷണപ്രകാരമാണ് മുര്‍മു ഫിജിയിലെത്തിയിരിക്കുന്നത്. ഫിജിയില്‍ നിന്ന് മുര്‍മു ന്യൂസിലന്‍ഡിലേക്ക് പോകും. അവിടെ നിന്നും തിമൂര്‍-ലെസ്‌റ്റെ സന്ദര്‍ശിച്ച ശേഷമാകും ഇന്ത്യയിലേക്ക് മടങ്ങുക.

ഫിജിയിലേക്ക് ആദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു ഭരണാധികാരി സന്ദര്‍ശനം നടത്തുന്നത്. ന്യൂസിലന്‍ഡ് ഗവര്‍ണര്‍ ജനറല്‍ ഡെയിം സിന്‍ഡി കിരോയുടെ ക്ഷണമനുസരിച്ചാണ് മുര്‍മുവിന്‍റെ ന്യൂസിലന്‍ഡ് സന്ദര്‍ശനം. മുര്‍മു കിരോയുമായി കൂടിക്കാഴ്‌ച നടത്തും. സന്ദര്‍ശനവേളയില്‍ ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സമൂഹവുമായി മുര്‍മു കൂടിക്കാഴ്‌ച നടത്തും.

ഈ മാസം 10ന് മുര്‍മു തിമോര്‍ ലെസ്‌തെ (കിഴക്കന്‍ തിമോര്‍) സന്ദര്‍ശിക്കും. പ്രസിഡന്‍റ് ജോസ് റാമോസ് ഹൊര്‍ത്തയുടെ പ്രത്യേക ക്ഷണമനുസരിച്ചാണ് സന്ദര്‍ശനം. കിഴക്കന്‍ തിമോര്‍ പ്രധാനമന്ത്രി കെയ് രാല സനാന ഗുസ്‌മാവോയുമായി പ്രസിഡന്‍റ് മുര്‍മു കൂടിക്കാഴ്‌ച നടത്തും.

ഫിജിയിലെ ഇന്ത്യന്‍ സമൂഹവുമായി മുര്‍മു കൂടിക്കാഴ്‌ച നിശ്ചയിച്ചിട്ടുണ്ട്. കിഴക്കന്‍ തിമൂറിലേക്ക് ആദ്യമായാണ് ഒരു ഇന്ത്യന്‍ ഭരണാധികാരി സന്ദര്‍ശനം നടത്തുന്നത്. പത്ത് വര്‍ഷം മുമ്പ് ഒന്‍മതാമത് കിഴക്കനേഷ്യന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആക്‌ട് ഈസ്റ്റ് നയത്തിന്‍റെ ഭാഗമായാണ് ഈ സന്ദര്‍ശനങ്ങള്‍.

Also Read: സന്ദര്‍ശനം മൂന്ന് രാജ്യങ്ങളില്‍; പ്രസിഡൻ്റ് ദ്രൗപതി മുർമു ഇന്ത്യയില്‍ നിന്നും പുറപ്പെട്ടു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.