സിംഗപ്പൂർ : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങുമായി ചർച്ച ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോങ്ങിൻ്റെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി സിംഗപ്പൂരിലെത്തിയത്.
Happy to have met my friend, PM Lawrence Wong. Had an excellent discussion on a wide range of issues. India cherishes the friendship with Singapore. https://t.co/ZLpZME0rxu
— Narendra Modi (@narendramodi) September 4, 2024
ചർച്ചകൾക്ക് മുന്നോടിയായി സിംഗപ്പൂർ പാർലമെൻ്റ് ഹൗസിൽ മോദിക്ക് സ്വീകരണം നൽകി. സന്ദർശക പുസ്‌തകത്തിൽ ഒപ്പിടുകയും ചെയ്‌തു. വോങ് പ്രധാനമന്ത്രിയായി അധികാരമേറ്റ് ദിവസങ്ങൾക്ക് ശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച. സിംഗപ്പൂർ രാഷ്ട്രപതി തർമൻ ഷൺമുഖരത്നത്തെയും പിന്നീട് പ്രധാനമന്ത്രി മോദി സന്ദർശിക്കുന്നതായിരിക്കും.