അറ്റ്‌മോർ (യുഎസ്) : നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാൻ അലബാമ സംസ്ഥാനത്തിന് അനുമതി നല്‍കി യുഎസ് സുപ്രീം കോടതി (US Supreme Court Proceed With The Country's First Execution By Nitrogen Gas). 1982 ന് ശേഷം വധശിക്ഷ നടപ്പാക്കുന്നത് അലബാമയ്‌ക്ക് തുടരാമെന്ന് സുപ്രീംകോടതി വ്യാഴാഴ്‌ച (ജനുവരി 25) വിധിച്ചു. ഈ രീതി മാനുഷികമാകുമെന്നും കോടതി പറഞ്ഞു.
എന്നാൽ വിദഗ്ദ്ധർ ഈ നടപടി ക്രൂരവും പരീക്ഷണാത്മകവുമാണെന്ന് സൂചിപ്പിച്ചു. കൊലക്കേസ് പ്രതിയായ യൂജിൻ സ്‌മിത്ത് (58) എന്നയാളുടെ വധശിക്ഷയാണ് ഈ രീതിയിൽ നടപ്പാക്കിയത്. സ്‌മിത്തിനെ 2022 നവംബറിൽ വിഷം കുത്തിവച്ച് വധിക്കാൻ ശ്രമിച്ചെങ്കിലും മാർഗ നിർദേശങ്ങൾക്കനുസരിച്ച് നടപ്പാക്കാൻ പരാജയപ്പെട്ടു. ഇതോടെയാണ് നൈട്രജൻ തിരഞ്ഞെടുക്കാൻ അധികൃതർ തീരുമാനിച്ചത്.
വധശിക്ഷ നിർത്തലാക്കാൻ സ്‌മിത്തിന്‍റെ അഭിഭാഷകൻ നിയമപോരാട്ടം നടത്തിയിരുന്നു. സ്‌മിത്തിനെ വധശിക്ഷ രീതിയുടെ പരീക്ഷണമാക്കാൻ ശ്രമിക്കുകയാണെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും പരാജയപ്പെട്ടു. 'ആദ്യ ശ്രമത്തിൽ തന്നെ സ്‌മിത്തിനെ കൊല്ലുന്നതിൽ പരാജയപ്പെട്ട അലബാമ, മുമ്പൊരിക്കലും പരീക്ഷിക്കാത്ത ഒരു വധശിക്ഷ രീതി നടപ്പാക്കാൻ 'ഗിനിയ പന്നി' ആയി സ്‌മിത്തിനെ തെരഞ്ഞെടുക്കുന്നു' എന്നാണ് അഭിഭാഷകൻ വാദിച്ചത്.
തെക്കൻ അലബാമ ജയിലിൽ വച്ചാണ് സ്‌മിത്തിന്‍റെ വധശിക്ഷ നടപ്പാക്കിയത്. പ്രതിയെ ഒരു പ്രത്യേക തരം റെസ്‌പിറേറ്റർ മാസ്‌കിലൂടെ നൈട്രജന്‍ ശ്വസിപ്പിച്ചു, ഇതിലൂടെ ശരീരത്തിലെ ഓക്‌സിജൻ നഷ്‌മായി അയാള്‍ മരണത്തിന് കീഴടങ്ങി. നാല് പതിറ്റാണ്ട് മുമ്പ് മാരകമായ കുത്തിവയ്പ്പ് നിലവിൽ വന്നതിന് ശേഷം, ഇപ്പോൾ യുണൈറ്റഡ് സ്‌റ്റേറ്റ്സിൽ സാധാരണയായി ഉപയോഗിക്കുന്ന പുതിയ വധശിക്ഷ രീതിയുടെ ആദ്യ ഉപയോഗമായിരുന്നു ഇതെന്ന് അധികൃതര്‍ പറഞ്ഞു.
നൈട്രജൻ വാതകം ശ്വസിക്കുന്ന വ്യക്തി സെക്കന്‍റുകൾക്കുള്ളിൽ അബോധാവസ്ഥയിലാകുമെന്നും, മിനിറ്റുകൾക്കകം മരണത്തിനും കീഴടങ്ങുകയും ചെയ്യുമെന്നാണ് അലബാമ സർക്കാർ പറയുന്നത്. 'വേദനയില്ലാത്തതും മാനുഷികവുമായ വധശിക്ഷ രീതി ഇതായിരിക്കുമെന്ന്' 11-ാം സർക്യൂട്ട് അപ്പീൽ കോടതിയിൽ വാദിച്ച സ്‌റ്റേറ്റ് അറ്റോർണി പറഞ്ഞു. എന്നാൽ ചില ഡോക്‌ടർമാരും വിദഗ്‌ദരും സംസ്ഥാനത്തിൻ്റെ ഈ പദ്ധതിയെക്കുറിച്ച് ആശങ്ക ഉയർത്തിയിരുന്നു.
പുതിയ ശിക്ഷ രീതി ക്രൂരവും അസാധാരണവുമായ ശിക്ഷയ്ക്കുള്ള ഭരണഘടന നിരോധനം ലംഘിക്കുന്നുവെന്നും അത് ഒരു വ്യക്തിയിൽ ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതൽ നിയമപരമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സ്‌മിത്തിൻ്റെ അഭിഭാഷകർ യുഎസ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് കോടതി അംഗീകരിച്ചിരുന്നില്ല.
ഷെഡ്യൂൾ ചെയ്‌ത വധശിക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുമ്പായി, സ്‌മിത്ത് കുടുംബാംഗങ്ങളുമായും അദ്ദേഹത്തിൻ്റെ ഉപദേഷ്‌ടാവുമായും കൂടിക്കാഴ്‌ച നടത്തിയതായി ജയിൽ അധികൃതര്‍ പറഞ്ഞു. ടി-ബോൺ സ്‌റ്റീക്ക്, ഹാഷ് ബ്രൗൺസ്, ടോസ്‌റ്റ്, എ1 സ്‌റ്റീക്ക് സോസിൽ അരിഞ്ഞ മുട്ടകളുമാണ് സ്‌മിത്തിന്‍റെ അവസാന ഭക്ഷണം എന്ന് ഹുഡ് പറഞ്ഞു.
1988-ൽ എലിസബത്ത് സെനറ്റിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടുപേരിൽ ഒരാളാണ് സ്‌മിത്ത്. കടക്കെണിയിലായ സെനറ്റിന്‍റെ ഭർത്താവ്, ഇൻഷുറൻസ് തുക ശേഖരിക്കാൻ വേണ്ടി സെനറ്റിനെ കൊല്ലാൻ സ്‌മിത്തിനും മറ്റൊരാൾക്കും 1,000 ഡോളർ വീതം നല്‍കിയതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. ആ കേസിലാണ് സ്‌മിത്തിനെ വധശിക്ഷയ്‌ക്ക് വിധിച്ചത്. വധശിക്ഷ നടപ്പാക്കാൻ കോടതി അനുവദിക്കുമെന്ന് താൻ വിശ്വസിക്കുന്നതായി അലബാമ അറ്റോർണി ജനറൽ സ്‌റ്റീവ് മാർഷൽ ബുധനാഴ്‌ച (24-01-2024) പറഞ്ഞു.
രണ്ട് കോടതികളാണ് സ്‌മിത്തിന്‍റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞത്. അന്തിമ പ്രസ്‌താവന നടത്താൻ പ്രതിക്ക് അവസരം നൽകിയ ശേഷം, വാർഡൻ മറ്റൊരു മുറിയിൽ നിന്ന് നൈട്രജൻ വാതകം സജീവമാക്കും. സംസ്ഥാന പ്രോട്ടോക്കോൾ അനുസരിച്ച് ഇകെജിയിലെ ഫ്ലാറ്റ്‌ലൈൻ സൂചനയെത്തുടർന്ന് കുറഞ്ഞത് 15 മിനിറ്റോ അഞ്ച് മിനിറ്റോ ആണ് നൈട്രജൻ മാസ്‌കിലൂടെ നൽകപ്പെടുക.
റോം ആസ്ഥാനമായുള്ള വത്തിക്കാനുമായി അഫിലിയേറ്റഡ് കത്തോലിക്കാ ചാരിറ്റിയായ സാൻ്റ് എഗിഡിയോ കമ്മ്യൂണിറ്റി, വധശിക്ഷ നടപ്പാക്കരുതെന്ന് അലബാമയോട് അഭ്യർത്ഥിച്ചിരുന്നു. തിരഞ്ഞെടുത്ത രീതി ക്രൂരവും അപരിഷ്‌കൃതവും ആണെന്നും അത് സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കുമെന്നും സാൻ്റ് എഗിഡിയോ കമ്മ്യൂണിറ്റി പറഞ്ഞു. യുഎൻ മനുഷ്യാവകാശ കൗൺസിൽ നിയമിച്ച വിദഗ്ദ്ധർ, വധശിക്ഷ രീതി പീഡന നിരോധനത്തെ ലംഘിക്കുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായി മുന്നറിയിപ്പ് നൽകി.
അലബാമ, മിസിസിപ്പി, ഒക്കലഹോമ എന്നീ മൂന്ന് സംസ്ഥാനങ്ങൾ നൈട്രജൻ ഹൈപ്പോക്‌സിയയെ ഒരു നിർവ്വഹണ രീതിയായി അംഗീകരിച്ചിട്ടുണ്ട്, എന്നാൽ ഇതുവരെ ഒരു സംസ്ഥാനവും പരീക്ഷിക്കാത്ത രീതി ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ല. നൈട്രജൻ വാതകം മൂലമുണ്ടാകുന്ന മരണത്തെക്കുറിച്ച് അറിയാവുന്ന കാര്യങ്ങളിൽ ഭൂരിഭാഗവും വ്യാവസായിക അപകടങ്ങളിൽ നിന്നോ ആത്മഹത്യാ ശ്രമങ്ങളിൽ നിന്നോ ആണ്. വധശിക്ഷ നടപ്പാക്കുന്നതിന് എട്ട് മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന് ഭക്ഷണം അനുവദിക്കില്ലെന്ന് സംസ്ഥാനം. നടപടിക്രമങ്ങളിൽ അവസാന നിമിഷമാണ് സംസ്ഥാനം മാറ്റം വരുത്തിയത്.