ന്യൂഡല്‍ഹി: ലണ്ടനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തില്‍ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആയിരുന്നു ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന് നേരെ ആക്രമണമുണ്ടായത്. യുകെയിലെ ഹൗണ്‍സ്ലോയിലെ താമസക്കാരനായ ഇന്ദര്‍പാല്‍ സിങ് ഗാബയാണ് അറസ്‌റ്റിലായത്. 2023 മാര്‍ച്ച് 22ന് ലണ്ടനില്‍ പ്രതിഷേധത്തിനിടെ നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് അറസ്‌റ്റ്.
മാര്‍ച്ച് 19നും 22നും നടന്ന ആക്രമണങ്ങളില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ കണ്ടെത്തി. മാര്‍ച്ചില്‍ ലണ്ടനില്‍ നടന്ന ആക്രമണം പഞ്ചാബ് പൊലീസ് ഖാലിസ്ഥാന്‍ അനുകൂല വിഘടന വാദി നേതാവ് അമൃതപാല്‍ സിങിന് എതിരായി നടത്തിയ നടപടിക്കുള്ള പ്രതികാരമായിരുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
Also Read: കേരളം വീണ്ടും വിധിയെഴുതുന്നു; മുന്‍ തെരഞ്ഞെടുപ്പുകളിലെ പോളിങ് ശതമാനം ഇങ്ങനെ