ദുബായ്: 2023 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവ് നർഗസ് മുഹമ്മദിക്ക് ആറ് മാസത്തെ അധിക തടവ് ശിക്ഷ കൂടെ പുറപ്പെടുവിച്ച് ഇറാന്‍. ഇറാനിലെ ജയിലില്‍ കഴിയുന്ന മറ്റൊരു രാഷ്‌ട്രീയ തടവുകാരിയെ വനിത വാർഡിൽ വെച്ച് വധിച്ചതിനെതിരെ നര്‍ഗസ് മുഹമ്മദി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി.
ആജ്ഞകൾ അനുസരിക്കാത്തതിനും എതിർത്തതിന്‍റെയും പേരിലാണ് ആറ് മാസത്തെ അധിക തടവ് വിധിക്കുന്നത് എന്ന് ഇറാന്‍ ഭരണകൂടം പറഞ്ഞതായി ആക്‌ടിവിസ്റ്റ് സംഘത്തെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്‌തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഒക്‌ടോബർ 19 ന് ആണ് വിധി വന്നത്. ഇറാനിലെ മനുഷ്യാവകാശത്തിനും സ്‌ത്രീകള്‍ക്കും വേണ്ടി ശക്തമായി നിലകൊള്ളുന്ന നര്‍ഗസ് നിലവില്‍ ഇറാന്‍റെ ജയിലിലാണ്. പാശ്ചാത്യ ബന്ധമുള്ളവരെയും മറ്റ് തടവുകാരെയും പാർപ്പിച്ചിരിക്കുന്ന ഇറാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലാണ് കഴിഞ്ഞ 30 മാസമായി നര്‍ഗസ് കഴിയുന്നത്.
സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയും രണ്ടാമത്തെ ഇറാനിയൻ വനിതയുമാണ് നര്‍ഗസ് മുഹമ്മദി. 2003-ൽ മനുഷ്യാവകാശ പ്രവർത്തക ഷിറിൻ എബാദിയാണ് നോബൽ ജേതാവാകുന്ന ആദ്യ ഇറാനിയന്‍ വനിത. അതേസമയം അധിക ശിക്ഷ സംബന്ധിച്ച് ഇറാൻ സർക്കാർ പ്രതികരിച്ചിട്ടില്ല.
ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് മഹ്‌സ അമിനി എന്ന 22 കാരിയെ ഇറാനിലെ മത പൊലീസ് കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം നര്‍ഗസ് മുഹമ്മദി സംഘടിപ്പിച്ചിരുന്നു. ആക്‌ടിവിസത്തിന്‍റെ പേരില്‍ നര്‍ഗസിനെ പതിറ്റാണ്ടുകളായി ഇറാന്‍ ഭരണകൂടം വേട്ടയാടുകയാണ്.
Also Read: Narges Mohammadi 'ജിൻ ജിയാൻ ആസാദി': ജയിലറയിൽ നിന്ന് പൊരുതി നേടിയ നോബേൽ സമ്മാനം