ന്യൂയോർക്ക്: ന്യൂയോർക്കിലെ റോച്ചസ്റ്റര്‍ പാർക്കിൽ വെടിവയ്‌പ്പ്. ഒരാൾ മരിച്ചു. 6 പേർക്ക് പരിക്ക്. 20 വയസുകാരനാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ മുഴുവന്‍ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റോച്ചസ്റ്റർ പൊലീസ് ക്യാപ്റ്റൻ ഗ്രെഗ് ബെല്ലോ പറഞ്ഞു. ഞായറാഴ്‌ച (ജൂലൈ 28) വൈകിട്ട് 6.20ന് മാപ്പിൾവുഡ് പാർക്കിൽ നടന്ന സമ്മേളനത്തിനിടെയാണ് വെടിവയ്‌പ്പുണ്ടായത്.
🚨#BREAKING: Numerous people including possibly children have been shot in a mass shooting at a park where hundreds of people were gathered⁰⁰📌#Rochester | #NewYork ⁰⁰Currently, numerous law enforcement and emergency crews are on the scene of a mass shooting that occurred at… pic.twitter.com/cvfE6FsJRz
— R A W S A L E R T S (@rawsalerts) July 29, 2024
മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. വെടിവയ്പ്പിൻ്റെ വീഡിയോ കൈവശമുള്ളവര്‍ അത് ഉടന്‍ തങ്ങള്‍ കൈമാറണമെന്ന് പൊലീസ് അറിയിച്ചു.
ഇതുസംബന്ധിച്ചുള്ള വിവരങ്ങൾക്ക് 311 അല്ലെങ്കിൽ 911 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചു. മാൻഹട്ടനിൽ നിന്ന് ഏകദേശം 340 മൈൽ (547 കിലോമീറ്റർ) വടക്കുപടിഞ്ഞാറാണ് റോച്ചസ്റ്റർ.