ETV Bharat / international

വിമാനത്തിനുള്ളില്‍ വച്ച് നഗ്നനായി; സീറ്റില്‍ നിന്നിറങ്ങിയോടി അറ്റന്‍ഡറെ ഇടിച്ചുവീഴ്‌ത്തി, യാത്രക്കാരന്‍ അറസ്റ്റില്‍ - Naked Man In Flight Arrested - NAKED MAN IN FLIGHT ARRESTED

വിമാനത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. നഗ്നനായെത്തി അറ്റന്‍ഡറെ ഇടിച്ചിട്ട യാത്രക്കാരന്‍ വിമാനം തിരിച്ചിറക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു.

AUSTRALIAN DOMESTIC FLIGHT INCIDENT  വിമാനത്തില്‍ നഗ്നനായി യാത്രക്കാരന്‍  വിമാന യാത്രികന്‍ അറസ്റ്റില്‍  വിമാന അപകടം ഓസ്‌ട്രേലിയ
AUSTRALIAN FLIGHT INCIDENT (ETV Bharat)
author img

By ETV Bharat Kerala Team

Published : May 28, 2024, 4:57 PM IST

പെര്‍ത്ത് (ഓസ്‌ട്രേലിയ): വിമാനത്തിനുള്ളില്‍ നഗ്നനായി ഓടുകയും ഫ്ലൈറ്റ് അറ്റന്‍ഡറെ ഇടിച്ച് വീഴ്‌ത്തുകയും ചെയ്‌ത യാത്രക്കാരന്‍ അറസ്റ്റില്‍. ഓസ്‌ട്രേലിയൻ ആഭ്യന്തര വിമാനത്തിലെ യാത്രക്കാരനാണ് അറസ്റ്റിലായത്. തിങ്കളാഴ്‌ച (മെയ്‌ 28) പെര്‍ത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്നതിന് പിന്നാലെയാണ് സംഭവം.

നഗ്നനായി സീറ്റില്‍ നിന്നും എഴുന്നേറ്റ് ഓടിയ യാത്രക്കാരന്‍ വിമാനം തിരിച്ചിറക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് അറ്റന്‍ഡറെ ഇടിച്ചിടുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനം പെര്‍ത്തിലേക്ക് തന്നെ തിരിച്ചിറക്കിയതായി എയര്‍ലൈന്‍ പ്രസ്‌താവനയില്‍ വ്യക്തമാക്കി. തിരിച്ചിറക്കിയ വിമാനത്തില്‍ നിന്നും യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് വൈദ്യ പരിശോധനക്ക് അയക്കുകയും ചെയ്‌തു.

വിമാനത്തില്‍ വച്ച് യാത്രക്കാരന്‍ എങ്ങനെയാണ് വസ്‌ത്രങ്ങള്‍ അഴിച്ച് മാറ്റിയതെന്ന കാര്യം വ്യക്തമല്ല. ജൂണ്‍ 14ന് പെര്‍ത്ത് കോടതിയില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് സമന്‍സ് അയക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. യാത്രക്കിടെയുണ്ടായ പ്രശ്‌നത്തില്‍ ക്ഷമാപണം നടത്തുകയാണെന്നും എയര്‍ലൈന്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളുണ്ടായിട്ടില്ലെന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷന്‍ അറിയിച്ചു.

Also Read: മാരക മയക്കുമരുന്ന് കടത്താന്‍ ശ്രമം; ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.