ETV Bharat / international

ലാത്വിയയിലെ കനാലില്‍ മലയാളി വിദ്യാര്‍ഥിയെ കാണാതായി; അപകടം അവധിയാഘോഷത്തിനിടെ - Malayali Student Drowned In Latvia

കനാലില്‍ നീന്തുന്നതിനിടെ ഇടുക്കി സ്വദേശിയായ യുവാവിനെ കാണാതായി.

ലണ്ടനില്‍ മലയാളിയെ കാണാതായി  ലാത്വിയ കനാലില്‍ മലയാളിയെ കാണാതായി  Student Drowned In Latvia Canal  kerala student missing in london
Malayali Student Drowned In Latvia Canal (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 21, 2024, 11:01 AM IST

ലണ്ടൻ: ലാത്വിയയിലെ ജുഗ്ല കനാലിൽ നീന്തുന്നതിനിടെ മലയാളി യുവാവിനെ കാണാതായി. ഇടുക്കി സ്വദേശിയായ ആൽബിൻ ഷിന്‍റോയെയാണ് കാണാതായത്. ജൂലൈ 18 ന് വൈകുന്നേരമാണ് അപകടമുണ്ടായത്.

ആൽബിൻ ഷിന്‍റോയുടെ കോളജിന് ഒരുമാസമായി അവധിയായിരുന്നു. അവധിദിവസം നാല് കൂട്ടുകാരുമൊത്ത് കോളജിന് സമീപത്തെ തടാകത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്. ആൽബിൻ പെട്ടന്നുണ്ടായ ചുഴിയില്‍ പെടുകയായിരുന്നു എന്നാണ് സുഹൃത്തുക്കളില്‍ ഒരാള്‍ നല്‍കിയ വിവരം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.

തുടര്‍ന്ന് പൊലീസും മുങ്ങൽ വിദഗ്‌ധരും ഉൾപ്പെടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി മൂന്ന് മണിക്കൂര്‍ തെരച്ചില്‍ നടത്തി. പക്ഷേ ആൽബിൻ ഷിന്‍റോയെ കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആവശ്യമായി വിഭവങ്ങള്‍ ലഭ്യമല്ലാത്തത് മൂലം തിങ്കളാഴ്‌ച വരെ രക്ഷാപ്രവര്‍ത്തനം നടത്താനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ എംബസി ലാത്വിയൻ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും എക്‌സിലൂടെ അറിയിച്ചു. ആൽബിൻ ഷിന്‍റോയുടെ കുടുംബവുമായും എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

Also Read: സൈക്കിൾ സവാരിക്കിടെ ഇന്ത്യക്കാരിയായ പിഎച്ച്ഡി വിദ്യാർഥിനി ലണ്ടനിൽ ട്രക്കിടിച്ച് മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.