ETV Bharat / international

ഖാൻ യൂനിസിലെ ഹമാസ് ആസ്ഥാനത്ത് ഇസ്രയേൽ സൈന്യത്തിന്‍റെ റെയ്‌ഡ് - ഗിവാറ്റി ഇൻഫൻട്രി ബ്രിഗേഡ് റെയ്‌ഡ്

ഹമാസിന്‍റെ ഖാൻ യൂനിസ് ആസ്ഥാനത്ത് ഐഡിഎഫിന്‍റെ ഗിവാറ്റി ഇൻഫൻട്രി ബ്രിഗേഡിന്‍റെ റെയ്‌ഡ്. യുദ്ധസാമഗ്രികൾ നിർമിക്കുന്നതിനുള്ള ഒരു ലാഥും ടാങ്ക് വിരുദ്ധ മിസൈലുകൾ, ആർപിജികൾ, മെഷീൻ ഗണ്ണുകൾ, ഗ്രനേഡുകൾ എന്നിവയും അതിലേറെ യുദ്ധോപകരണങ്ങളും പ്രദേശത്ത് കണ്ടെത്തിയെന്ന് കമാൻഡർ ലെഫ്റ്റനന്‍റ് കേണൽ ലിറോൺ ബാറ്റിറ്റോ.

Israel raids Hamas headquarters  Israeli Military Raids  ഗിവാറ്റി ഇൻഫൻട്രി ബ്രിഗേഡ് റെയ്‌ഡ്  Israeli Raids In Khan Younis
ഖാൻ യൂനിസിലെ ഹമാസ് ആസ്ഥാനത്ത് ഇസ്രായേൽ സൈന്യത്തിന്‍റെ റെയ്‌ഡ്
author img

By ETV Bharat Kerala Team

Published : Feb 5, 2024, 7:39 AM IST

ടെൽ അവീവ് (ഇസ്രയേൽ) : ഹമാസിന്‍റെ ഖാൻ യൂനിസ് ആസ്ഥാനത്ത് ഐഡിഎഫിന്‍റെ (ഇസ്രയേൽ പ്രതിരോധ സേന) ഗിവാറ്റി ഇൻഫൻട്രി ബ്രിഗേഡ് റെയ്‌ഡ് നടത്തി (Israeli Military Raids Hamas Headquarters In Khan Younis). ഒക്‌ടോബർ 7 ന് നടന്ന ആക്രമണത്തിൽ തീവ്രവാദികളെ പരിശീലിപ്പിക്കാൻ യഹ്‌യ സിൻവാറിന്‍റെ സഹോദരനും ഹമാസ് നേതാവ് മുഹമ്മദ് സിൻവാറിന്‍റെ ഓഫിസും പ്രവർത്തിച്ചിരുന്നു. അൽ-ഖദ്‌സിയ ഔട്ട്‌പോസ്‌റ്റിലായിരുന്നു ഇതിന്‍റെ ആസ്ഥാനം.

ഔട്ട്‌പോസ്‌റ്റിൽ പ്രധാനമായ പരിശീലന കോംപ്ലക്‌സുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഐഡിഎഫ് പറഞ്ഞു. അവയിൽ ചിലതിൽ കിബ്ബട്ട്സിം, ബേസുകൾ, ഐഡിഎഫ് കവചിത വാഹനങ്ങൾ എന്നിവയുടെ പ്രവേശന കവാടങ്ങളെ അനുകരിക്കുന്ന മോഡലുകൾ സ്ഥാപിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനയായ ഹമാസ് ഉപയോഗിച്ചിരുന്ന ഭൂഗർഭ പാതയിലേക്ക് നയിച്ച റോക്കറ്റ് വെയർഹൗസുകളും ഷാഫ്റ്റുകളും ഔട്ട്‌പോസ്‌റ്റിൽ ഉണ്ടായിരുന്നു.

യുദ്ധസാമഗ്രികൾ നിർമിക്കുന്നതിനുള്ള ഒരു ലാഥും ടാങ്ക് വിരുദ്ധ മിസൈലുകൾ, ആർപിജികൾ, മെഷീൻ ഗണ്ണുകൾ, ഗ്രനേഡുകൾ എന്നിവയും അതിലേറെ യുദ്ധോപകരണങ്ങളും പ്രദേശത്ത് കണ്ടെത്തിയെന്നും, ഭീകരർ എല്ലാ ദിവസവും അവരുടെ ഒളിത്താവളങ്ങളിൽ നിന്ന് പുറത്തുകടക്കുന്നു എന്നും ഗിവാറ്റി ബ്രിഗേഡിന്‍റെ കമാൻഡർ ലെഫ്റ്റനന്‍റ് കേണൽ ലിറോൺ ബാറ്റിറ്റോ പറഞ്ഞു.

ഈ യുദ്ധത്തിൽ ഗിവാറ്റി ബ്രിഗേഡിനെപ്പോലെ ഒരു ബ്രിഗേഡിനെ നയിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നത്തെ തലമുറ മുൻ തലമുറകളെപ്പോലെ തന്നെ പ്രതിബദ്ധതയുള്ളവരും വിലപ്പെട്ടവരുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഔട്ട്‌പോസ്‌റ്റിൽ പ്രവേശിച്ചപ്പോൾ, ഹമാസ് തീവ്രവാദികളുടെ സ്‌ഫോടകവസ്‌തുക്കളുമായി ഞാൻ കുടുങ്ങിയതായി സൈന്യം കണ്ടുവെന്നും, അവയിൽ ചിലത് മതിലുകൾക്കുള്ളിൽ കുഴിച്ചിട്ടിരുന്നു. ആ സ്‌ഫോടകവസ്‌തുക്കൾ ഐഡിഎഫ് എഞ്ചിനീയറിങ് സേനകളാൽ നിർവീര്യമാക്കപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ഔട്ട്‌പോസ്‌റ്റിനു സമീപം വേരൂന്നിയ നിരവധി ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർത്തു. സ്‌നൈപ്പർ ഫയർ, ടാങ്ക് ഫയർ, വ്യോമസേനയുടെ പിന്തുണ എന്നിവയിലൂടെയാണ് ഭീകരരെ ഇല്ലാതാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ ഹമാസ് ആക്രമണം; യുഎന്‍ആര്‍ഡബ്യൂഎ ഏജൻസി ജീവനക്കാരെ പിരിച്ചു വിട്ടു : ഹമാസ് ആക്രമണത്തിൽ ഉൾപ്പെട്ട യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ്‌ ഏജൻസി ജീവനക്കാരെ പിരിച്ചു വിട്ടു. ഏജൻസി ജീവനക്കാരിൽ ഒമ്പത് പേരെ പിരിച്ചുവിട്ടതായി യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ഒരു സ്‌റ്റാഫ് അംഗം മരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഹമാസിൻ്റെ ഭീകരാക്രമണത്തിൽ ചില യുഎന്‍ആര്‍ഡബ്യൂഎ (UNRDWA) സ്‌റ്റാഫ് അംഗങ്ങൾക്ക് പങ്കുണ്ടെന്ന് ഇസ്രയേൽ ആരോപിച്ചതിനെ തുടർന്നാണ് ഗാസയിലെ പ്രധാന യുഎൻ ഏജൻസിക്കുള്ളിൽ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ആരോപണങ്ങളെത്തുടർന്ന് നിരവധി യുഎൻആർഡബ്ല്യുഎ ജീവനക്കാരെ പിരിച്ചുവിട്ടു.

യുഎൻആർഡബ്ല്യുഎ എന്നറിയപ്പെടുന്ന പലസ്‌തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസി ആയിരക്കണക്കിന് ജീവനക്കാരെ നിയമിക്കുകയും മിഡിൽ ഈസ്‌റ്റിൽ ഉടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് സുപ്രധാന സഹായവും സേവനങ്ങളും നൽകുകയും ചെയ്യുന്നുണ്ട്. ഗാസയിൽ, ഇസ്രയേൽ-ഹമാസ് യുദ്ധസമയത്ത് സിവിലിയന്മാർക്ക് ഭക്ഷണവും വെള്ളവും പാർപ്പിടവും നൽകുന്ന പ്രധാന വിതരണക്കാരാണ് ഈ യു എന്‍ ഏജന്‍സി. എന്നാല്‍ ഏജന്‍സിയിലെ ചില ജീവനക്കാര്‍ ഹമാസുമായി സഹകരിക്കുന്നുണ്ടെന്ന്‌ ആരോപിച്ച് 75 വർഷമായി സേവന രംഗത്തുള്ള ഏജൻസിക്കെതിരെ ഇസ്രയേൽ ആഞ്ഞടിക്കുകയായിരുന്നു.

ഹമാസും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും സഹായം ചോർത്തുകയും സൈനിക ആവശ്യങ്ങൾക്കായി യുഎൻ സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്‌തുവെന്നാണ് ഇസ്രയേലിന്‍റെ പ്രധാന ആരോപണം. എന്നാല്‍ ഇസ്രയേലിന്‍റെ ആരോപണങ്ങൾ യുഎൻആർഡബ്ല്യുഎ നിഷേധിച്ചു.

ഹമാസുമായോ മറ്റേതെങ്കിലും തീവ്രവാദ ഗ്രൂപ്പുകളുമായോ തങ്ങൾക്ക് ബന്ധമില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടാൽ അത് സമഗ്രമായി അന്വേഷിക്കുകയും ജീവനക്കാരെ ഉത്തരവാദിത്തത്തോടെ ചുമതലപ്പെടുത്തുകയും ചെയ്യുമെന്നും തങ്ങളുടെ എല്ലാ ജീവനക്കാരുടെയും പട്ടിക ഇസ്രയേലുമായും മറ്റ് ആതിഥേയ രാജ്യങ്ങളുമായും പങ്കുവക്കുന്നതായും പറയുന്നു.

ALSO READ : 'ഗാസയിലെ ബന്ദികള്‍ക്ക് മരുന്നുകളെത്തിക്കും, സഹകരിച്ച എല്ലാവര്‍ക്കും നന്ദി': ഇസ്രയേല്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.