ജെറുസലേം: ലെബനനില്‍ ഹിസ്ബുല്ലയുടെ റദ്‌വാൻ സൈന്യത്തിന്‍റെ കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രയേൽ സേന. റദ്‌വാൻ സംഘങ്ങളുടെ തെക്കന്‍ ലെബനനിലുള്ള കമാൻഡ് പോസ്റ്റുകൾ, ആയുധശേഖരങ്ങൾ, ഭൂഗർഭ കേന്ദ്രങ്ങൾ എന്നിവ തകര്‍ത്തെന്നാണ് ഇസ്രയേൽ പ്രതിരോധ സേനയുടെ അവകാശവാദം. മേഖലയില്‍ നിന്നും ആയുധങ്ങള്‍ ഉള്‍പ്പടെ പിടിച്ചെടുത്ത് സ്ഥലം ശുദ്ധീകരിച്ചതായ് ഐഡിഎഫ് വ്യക്തമാക്കി.
ഇസ്രയേല്‍ സേനയ്‌ക്ക് നേരെ നേരിട്ട് ആക്രമണം നടത്തുന്ന ഹിസ്ബുല്ലയുടെ യൂണിറ്റാണ് റദ്‌വാൻ സൈന്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവിഭാഗങ്ങളും നേരിട്ട് ഏറ്റുമുട്ടിയിരുന്നു. ഈ ഏറ്റുമുട്ടലുകളില്‍ റോക്കറ്റ് ലോഞ്ചറുകള്‍, വെടിക്കോപ്പുകള്‍, ഭൂപടങ്ങള്‍ എന്നിവ കണ്ടെത്തി പിടിച്ചെടുക്കുകയും ചെയ്‌തതായി അധികൃതര്‍ അറിയിച്ചു.
Also Read : ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 22 മരണം; ഇസ്രയേലില്‍ ട്രക്ക് ഇടിച്ചുകയറി നിരവധിയാളുകള്‍ക്ക് പരിക്ക്