ടെല്‍ അവീവ് : പുതിയ ഐറിഷ് പ്രധാനമന്ത്രി സൈമൺ ഹാരിസിനെ രൂക്ഷമായി വിമർശിച്ച് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം. ആദ്യ പൊതു പ്രസംഗത്തിൽ ഹാരിസ് ഗാസയിലെ യുദ്ധത്തെക്കുറിച്ച് പരാമർശിക്കാത്തതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ വിമർശനമുയർന്നത്. ഹോളോകോസ്റ്റിനു ശേഷമുള്ള ഏറ്റവും വലിയ ജൂത കൂട്ടക്കൊല ഹമാസിൽ നടന്നിട്ടും ചരിത്രത്തിൻ്റെ തെറ്റായ ദിശയിലേക്ക് പോകണമെന്ന് ശഠിക്കുന്നവർ അയർലണ്ടിലുണ്ടെന്ന് പറഞ്ഞാണ് വിദേശകാര്യ മന്ത്രാലയം വിമർശിച്ചത്.
ഹാരിസ് തന്‍റെ ആദ്യ പൊതു പ്രസംഗത്തിൽ തട്ടിക്കൊണ്ടുപോയ ഇസ്രയേൽ പൗരന്മാരെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്നതിനായി നിയമോപദേശങ്ങൾ നൽകുന്ന ഐറിഷ് വിദേശകാര്യ മന്ത്രി മൈക്കൽ മാർട്ടിനൊപ്പം സൈമൺ ഹാരിസും ചേരുന്നുവെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. അന്താരാഷ്ട്ര നിയമമനുസരിച്ച് തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കുന്നത് തുടരുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ആറ് മാസമായി ഗാസയിൽ ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരെ മോചിപ്പിച്ച് തിരികെ കൊണ്ടുവരാൻ നടപടിയെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Also Read: ഗാസയിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് നേരെ ഇസ്രയേൽ വ്യോമാക്രമണം; 29 പേർ കൊല്ലപ്പെട്ടു