ETV Bharat / international

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു, ആസൂത്രിത കൂട്ടക്കൊലയെന്ന് ഹമാസ് - 70 Palestinians killed in Gaza City

ഇസ്രയേല്‍ സൈന്യം ആളുകളെ കിഴക്കന്‍ ഗാസയില്‍ നിന്ന് പടിഞ്ഞാറ്, തെക്ക് ഗാസയിലെത്തിച്ച് വെടിവച്ച് കൊല്ലുകയായിരുന്നു എന്ന് ഹമാസ് ആരോപണം.

GAZA CITY  PALESTIN  HAMAS  കൂട്ടക്കൊല
Representative Image (ANI)
author img

By ETV Bharat Kerala Team

Published : Jul 13, 2024, 7:11 AM IST

ടെല്‍ അവീവ് (ഇസ്രയേല്‍) : കഴിഞ്ഞ ദിവസം ഗാസ നഗരത്തിലുണ്ടായ ആക്രമണത്തില്‍ 70 പലസ്‌തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ കരുതിക്കൂട്ടി നടത്തിയ കൂട്ടക്കൊലയാണ് ഇതെന്നാണ് ഹമാസിന്‍റെ ആരോപണം. കിഴക്കന്‍ ഗാസ നഗരത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് പലസ്‌തീനികളോട് നഗരത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗത്തേക്കും തെക്ക് ഭാഗത്തേക്കും പോകാന്‍ സൈന്യം ആവശ്യപ്പെടുകയും അവിടെ എത്തിയ ഇവരുടെ നേര്‍ക്ക് നിറയൊഴിക്കുകയുമായിരുന്നുവെന്ന് ഹമാസ് മാധ്യമ ഓഫിസ് മേധാവി ഇസ്‌മയില്‍ അല്‍ താവാബ്‌ത ആരോപിച്ചു.

ടെല്‍ അല്‍ ഹവ മേഖലയില്‍ നിന്ന് എഴുപത് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അദ്ദേഹം വ്യക്തമാക്കി. 50 പേരെ കാണാനില്ലെന്നും അദ്ദേഹം അറിയിച്ചു. തങ്ങള്‍ പോരാളികളല്ലെന്നും അഭയം തേടി എത്തിയവരാണെന്നും വെള്ള പതാകയേന്തിയ ഇവര്‍ ഇസ്രയേല്‍ സൈന്യത്തോട് പറഞ്ഞെങ്കിലും സൈന്യം അവരെ നിഷ്‌ഠൂരമായി കൊല്ലുകയായിരുന്നു എന്നും അല്‍ തവാബ്‌ത പറഞ്ഞു.

ഈ ഉന്മൂലനത്തിന്‍റെ യുദ്ധം അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹം ഇസ്രയേലിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെ ഐക്യരാഷ്‌ട്രസഭ വക്താവ് സ്റ്റീഫന്‍ ദുജാരിക് അപലപിച്ചു. സാധാരണക്കാരുടെ ജീവനെടുത്ത മറ്റൊരു ദാരുണ സംഭവമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഈ സംഭവം ഇനിയും ജീവനുകള്‍ നഷ്‌ടമാകാനും കൂടുതല്‍ പേരെ പലായനം ചെയ്യാനും നിര്‍ബന്ധിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. അടിയന്തരമായി വെടിനിര്‍ത്തല്‍ നടത്തണമെന്ന് ഐക്യരാഷ്‌ട്രസഭ ആഹ്വാനം ചെയ്‌തു. സംഘര്‍ഷത്തിനിടെ തടവിലാക്കിയവരെ ഉപാധികളില്ലാതെ വിട്ടയടക്കണമെന്നും സഭ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘര്‍ഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതിന്‍റെ ആവശ്യകത കൂടിയുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറെസിന്‍റെ വക്താവ് പറഞ്ഞു. നിലവില്‍ ഇവിടെ ജനങ്ങള്‍ പട്ടിണിയിലാണ്. ഇവര്‍ക്ക് കുടിവെള്ളം വേണം. വൈദ്യസഹായവും ആവശ്യ മാണ്. സംഘര്‍ഷമേഖലയില്‍ ഇവയൊക്കെ എത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്‌ടോബറില്‍ ഗാസയ്‌ക്കെതിരെ ഇസ്രയേല്‍ ആരംഭിച്ച യുദ്ധം ഇപ്പോള്‍ വെസ്റ്റ്ബാങ്കില്‍ കടുത്ത സംഘര്‍ഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. 553 പലസ്‌തീനികളെ ഇസ്രയേല്‍ സൈന്യം വധിച്ചതായാണ് പലസ്‌തീന്‍ അധികൃതരുടെ കണക്ക്. വെസ്റ്റ്ബാങ്കില്‍ താമസിച്ചിരുന്ന 9510 പേരെ സൈന്യം തടവിലാക്കിയെന്നും ഇവര്‍ പറയുന്നു.

ഇസ്രയേല്‍ അധിനിവേശ വെസ്റ്റ്ബാങ്കില്‍ മുപ്പത് ലക്ഷം പലസ്‌തീനികള്‍ ജീവിക്കുന്നുണ്ട്. 100 സെറ്റില്‍മെന്‍റുകളിലായി താമസിക്കുന്ന ഇസ്രയേലികളുടെ എണ്ണം അഞ്ച് ലക്ഷത്തിലേറെയാണ്.

Also Read: ഗാസയില്‍ മഞ്ഞുരുകുന്നു? യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥരെ സമീപിച്ചെന്ന് ഹമാസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.