ETV Bharat / international

കാനഡയിലെ വാഹനാപകടത്തില്‍ ചെന്നൈ സ്വദേശികളുടെ മരണം; പിന്നില്‍ ഇന്ത്യന്‍ വംശജൻ, അപകടം പൊലീസ് തുരത്തവെ - Indian origin robber killed people - INDIAN ORIGIN ROBBER KILLED PEOPLE

കാനഡയിൽ നടന്ന വാഹനാപകടത്തിന് പിന്നില്‍ ഇന്ത്യന്‍ വംശജനായ 21 കാരന്‍. പൊലീസ് വേട്ടയാണ് അപകടത്തിന് കാരണമായത്.

കാനഡയിലെ വാഹനാപകടം  INDIAN COUPLE KILLED  CANADIAN INDIAN COUPLE  INDIAN ORIGIN ROBBER
Representative Image (Source : Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 9, 2024, 7:13 PM IST

ടൊറന്‍റോ : കാനഡയിൽ വച്ച് നടന്ന ഇന്ത്യൻ ദമ്പതികളുടെയും മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയുടെയും വാഹനാപകടത്തിന് പിന്നില്‍ ഇന്ത്യന്‍ വംശജനായ 21 കാരന്‍. പൊലീസ് വേട്ടയാണ് അപകടത്തിന് കാരണമായത്. അപകടത്തിൽ ചെന്നൈ സ്വദേശികളായ മണിവണ്ണൻ ശ്രീനിവാസപിള്ള (60), മഹാലക്ഷ്‌മി അനന്തകൃഷ്‌ണൻ (55), ഇവരുടെ പേരക്കുട്ടി ആദിത്യ വിവാൻ എന്നിവരാണ് മരിച്ചത്. കുട്ടിയുടെ മാതാപിതാക്കളായ ഗോകുൽനാഥ് മണിവണ്ണനും അശ്വിത ജവഹറും അപകടം തരണം ചെയ്‌തു.

ഏപ്രിൽ 29 ന് ക്ലാറിങ്‌ടണിലെ റീജിയണൽ മുനിസിപ്പാലിറ്റിയായ ഒൻ്റാറിയോയിലെ ബോമാൻവില്ലെയിൽ മദ്യവിൽപ്പനശാല കവർച്ച ചെയ്‌തതായി സംശയിച്ച പ്രതിയെ പൊലീസ് പിന്തുടരുകയായിരുന്നു. പ്രതി ടൊറന്‍റോയിൽ നിന്ന് 50 കിലോമീറ്റർ കിഴക്ക് വിറ്റ്ബിയിലെ ഹൈവേ 401-ൽ തെറ്റായ വഴിയിലൂടെ വാഹനമോടിച്ച് രക്ഷപെടാന്‍ ശ്രമിക്കവെ സെമി ട്രെയിലർ ട്രക്കിൽ ഇടിച്ചയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്തുവച്ച് തന്നെ ഗഗൻദീപ് സിങ് മരണപെട്ടു.

5,000 കനേഡിയൻ ഡോളറിൽ താഴെ വരുന്ന മൂന്ന് മോഷണക്കേസുകള്‍ ഗഗൻദീപ് സിങ്ങിന്‍റെ പേരില്‍ ചുമത്തിയിട്ടുണ്ട്. ഇതില്‍ ഒരു മോഷണം നടത്തിയിരിക്കുന്നത് ജനുവരി 15 നും ഫെബ്രുവരി 27 നും ഇടയിലാണെന്നാണ് വിലയിരുത്തുന്നത്. കൂടാതെ ഒരാൾക്ക് നേരെ അക്രമം നടത്തിയതായും സംശയിക്കുന്നുണ്ട്.

ഹാമിൽട്ടൺ ജസ്റ്റിസ് ഓഫ് ദി പീപ്പിൾ ഒപ്പിട്ട റിലീസിങ് ഓർഡർ അനുസരിച്ച് സിങ് 2,000 ഡോളർ പണം അടക്കുകയും പ്രവിശ്യയിലെ എൽസിബിഒയിലും ഹോം ഡിപ്പോകളിലും പോകാതിരിക്കുകയും വേണം. കൂടാതെ, മെയ് 14 ന് വീണ്ടും കോടതിയിൽ ഹാജരാകുകയും ചെയ്യണമായിരുന്നു.

കുട്ടിയുടെ സംസ്‌കാരം ബുധനാഴ്‌ച നടന്നു. "ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ വിലപ്പെട്ട ഒത്തിരി ഓർമ്മകൾ സമ്മാനിച്ച ആദിത്യ വിവാനെ ഇനി ഒരിക്കലും കൈയിൽ പിടിക്കാൻ കഴിയില്ല എന്ന് ഓര്‍ക്കുമ്പോഴുണ്ടാകുന്ന ഹൃദയത്തിലെ വേദനയും ശൂന്യതയും വിവരിക്കാൻ വാക്കുകളില്ല" എന്ന് ഗോകുൽനാഥ് പറഞ്ഞു. "അവൻ്റെ ചെറിയ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ഞങ്ങളുടെ വീടിന് ചുറ്റും ഇപ്പോഴും പരന്നുകിടക്കുന്നു. ഞങ്ങളുടെ ഏക മകൻ്റെ ഓർമ്മകൾ നിറഞ്ഞ ഞങ്ങളുടെ വീട്ടിലേക്ക് പോകാന്‍ പോലും ഞങ്ങൾക്ക് ധൈര്യമില്ല" എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഒരേ സായാഹ്നത്തില്‍ സംഭവിച്ച എൻ്റെ മാതാപിതാക്കളുടെയും മകൻ്റെയും നഷ്‌ടത്തിന്‍റെ വേദന എൻ്റെ സ്വന്തം മുറിവുകളുടെ വേദന പോലുമ ഇല്ലാതാക്കുന്നു" എന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്‌ച മാതാപിതാക്കളെ സംസ്‌കരിച്ചതായി അദ്ദേഹം പറഞ്ഞു. അപകടത്തിന് രണ്ട് ദിവസം മുമ്പാണ് ഗോകുൽനാഥിൻ്റെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് കാനഡയിൽ എത്തിയത്. പേരക്കുട്ടിയുമായി സമയം ചെലവഴിക്കാൻ വന്നതായിരുന്നു അവര്‍.

കാനഡ കുറ്റവാളികളെ സ്വാഗതം ചെയ്യുകയും അഭയം നൽകുകയും ചെയ്യുന്നുവെന്ന് ഇന്ത്യ ആരോപിച്ചു. എസ്ഐയു അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

Also Read : കാനഡയിൽ മൂന്നംഗ ഇന്ത്യൻ കുടുംബം വെന്തുമരിച്ചു ; ദുരൂഹതയെന്ന് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.