ETV Bharat / international

മുറിയെച്ചൊല്ലി തർക്കം; അമേരിക്കയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ്‌ മരിച്ചു, പ്രതി അറസ്‌റ്റിൽ - അമേരിക്കയിൽ വെടിവെപ്പ്

ഇന്ത്യൻ വംശജനും മോട്ടൽ ഉടമയുമായ പ്രവീൺ റാവുജിഭായ് പട്ടേലാണ് കൊല്ലപ്പെട്ടത്

Indian origin shot dead  motel owner shot dead in US  ഇന്ത്യൻ വംശജൻ വെടിയേറ്റ്‌ മരിച്ചു  അമേരിക്കയിൽ വെടിവെപ്പ്  മോട്ടൽ ഉടമ വെടിയേറ്റ്‌ മരിച്ചു
Indian origin shot dead
author img

By ETV Bharat Kerala Team

Published : Feb 15, 2024, 6:23 PM IST

വാഷിങ്ടണ്‍: മുറിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഉപഭോക്താവ് ഇന്ത്യൻ വംശജനായ മോട്ടൽ ഉടമയെ വെടിവച്ചു കൊന്നു. ഷെഫീൽഡിലെ ഹിൽക്രെസ്‌റ്റ്‌ മോട്ടൽ ഉടമയായ പ്രവീൺ റാവുജിഭായ് പട്ടേൽ (76) വെടിവെപ്പിൽ കൊല്ലപ്പെട്ടത്. യുഎസിലെ അലബാമ സംസ്ഥാനത്താണ് കഴിഞ്ഞ ആഴ്‌ച രാജ്യ സമൂഹത്തെ ഞെട്ടിച്ച വെടിവെപ്പുണ്ടായത് (Indian origin elderly motel owner shot dead in US).

പട്ടേലിനെ വെടിവച്ചുകൊന്ന കേസിൽ പ്രതി വില്യം ജെറമി മൂർ (34) അറസ്‌റ്റിലായതായി ഹണ്ട്‌സ്‌വില്ലെയിലെ ടെലിവിഷൻ സ്‌റ്റേഷനായ വാഫ് ടിവി റിപ്പോർട്ട് ചെയ്‌തു. പ്രതിയായ മൂർ മുറി വാടകയ്‌ക്കെടുക്കാൻ വീട്ടിലെത്തിയപ്പോഴുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നതിനിടെ മൂറിനെ ഷെഫീൽഡ് പൊലീസ് പിടികൂടിയെന്ന് ചീഫ് പറഞ്ഞു. മൂറിനെ പരിശോധിച്ചപ്പോൾ ഇയാളുടെ പക്കൽനിന്നും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തിയിരുന്നു.

വെടിവയ്പ്പിന് മുൻപ് പട്ടേൽ മൂറിനോട് മുറിയിൽ നിന്നും പോവാൻ പറഞ്ഞെന്നും എന്നാൽ പ്രതി മുറിയിൽ തുടർന്നെന്നും പിന്നീട് പട്ടേലിന്‍റെ നെഞ്ചിൽ രണ്ടു തവണ വെടിയുതിർത്തയതിനുശേഷമാണ് മൂർ വീട്ടിൽ നിന്നും പോയതെന്നും പരാതിയിൽ പറയുന്നു. ഒരു ചെറുകിട ബിസിനസ്സ് ഉടമയ്‌ക്കെതിരായ ഈ വിവേകശൂന്യമായ അക്രമത്തിൽ അമേരിക്കയിലെ ഹോട്ടൽ ഉടമകൾ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഇത്തരം അക്രമ പ്രവർത്തനങ്ങൾക്ക് ഞങ്ങളുടെ കമ്മ്യൂണിറ്റികളിൽ സ്ഥാനമില്ലെന്നും പ്രവീണിൻ്റെ ഭാര്യയും മക്കളും പേരക്കുട്ടികളും ഉൾപ്പെടെയുള്ള കുടുംബത്തെക്കുറിച്ച് ഓർക്കുമ്പോൾ ഞങ്ങളുടെ ഹൃദയം തകരുകയാണെന്നും അമേരിക്കൻ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ (AAHOA) ചെയർമാൻ ഭരത് പട്ടേൽ പറഞ്ഞു.

പ്രവീൺ പട്ടേൽ ഷെഫീൽഡ് പട്ടണത്തിൽ നാല് പതിറ്റാണ്ടിലേറെ ചെലവഴിച്ചിട്ടുണ്ട്. ഒരേ മോട്ടൽ സ്വന്തമാക്കി പ്രവർത്തിപ്പിച്ചു. അദ്ദേഹം വളരെ കുടുംബാഭിമുഖ്യമുള്ള വ്യക്തിയായിരുന്നെന്നും തീക്ഷ്‌ണമായ ബിസിനസുകാരനായിരുന്നെന്ന് അദ്ദേഹത്തെ അനുസ്‌മരിച്ച് അമേരിക്കൻ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ അലബാമ റീജിയണൽ ഡയറക്‌ടർ സഞ്ജയ് എം പറഞ്ഞു.

പട്ടേലിന്‍റെ കുടുംബത്തിന് നീതി ലഭിക്കാൻ അലബാമ അധികാരികൾ സഹായിക്കുമെന്ന് അമേരിക്കൻ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ ഉറപ്പു നൽകി. അതേസമയം ഈ അടുത്ത മാസങ്ങളിലായി രാജ്യത്ത് ഇന്ത്യൻ-അമേരിക്കൻ മരണങ്ങൾ തുടർച്ചയായി നടന്നുവരികയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.