ഇസ്രയേലിന്‍റെ എയ്‌ലാദ് തുറമുഖം ലക്ഷ്യമാക്കി ഹൂതികളുടെ ആക്രമണം. മൂന്ന് മിസൈലുകളാണ് യെമനില്‍ നിന്നും ഇസ്രയേലിന് നേരെ തൊടുത്തു വിട്ടത്. മിസൈൽ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
ഇസ്രായേല്‍ ഹുദൈദയില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിന്‍റെ എയ്‌ലാദ് തുറമുഖം ലക്ഷ്യമാക്കിയായിരുന്നു ഹൂതികളുടെ ആക്രമണം. യമനിലെ തുറമുഖ നഗരത്തെ ആക്രമിച്ചതിന് ഇസ്‌റാഈല്‍ തുറമുഖ നഗരവും ആക്രമിക്കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ടെൽ അവീവിൽ ഡ്രോൺ ആക്രമണം നടത്തി ഒരാളെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഇസ്രായേൽ നേരത്തെ വെല്ലുവിളിച്ചിരുന്നു. ആക്രമണത്തില്‍ വലിയ നാശനഷ്‌ടം സംഭവിച്ചു. എണ്ണ സംഭരണ കേന്ദ്രങ്ങള്‍ക്ക് തീപിടിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് യെമനിലെ തുറമുഖ നഗരമായ ഹുദൈദയിൽ ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തിയത്.
ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 87 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായാണ് റിപ്പോര്‍ട്ട്. തുറമുഖത്ത് വന്‍തോതില്‍ തീ ഉയരുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തുറമുഖം ആക്രമിക്കുന്നതിലൂടെ ഹൂതികള്‍ ലക്ഷ്യമിടുന്നത് ഇസ്രയേലിന്‍റെ സാമ്പത്തിക സ്ഥിതി തകര്‍ക്കുകയാണ്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചാല്‍ തിരിച്ചടി നല്‍കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി. യെമന്‍റെ ഭൂരിഭാഗം പ്രദേശങ്ങളും ഹൂതികളുടെ നിയന്ത്രണത്തിലാണ്.