ETV Bharat / international

പോര്‍വിളികളുമായി ഹിസ്‌ബുള്ളയും ഇസ്രയേലും: ആരാണ്, എന്താണ് ഹിസ്‌ബുള്ള? - Hezbollah Supported By Iran - HEZBOLLAH SUPPORTED BY IRAN

ലെബനനിലെ ആഭ്യന്തര യുദ്ധകാലത്ത് സ്ഥാപിതമായ ഹിസ്ബുള്ളയുടെ പ്രാഥമിക ലക്ഷ്യം തെക്കൻ ലെബനനിലെ ഇസ്രായേലിന്‍റെ അധിനിവേശം അവസാനിപ്പിക്കുക എന്നതായിരുന്നു. പില്‍ക്കാലത്ത് ആ ലക്ഷ്യം കൈവരിക്കുകയും ചെയ്‌തു.

HEZBOLLAH  HEZBOLLAH IRANIAN BACKED GROUP  HASSAN NASRALLAH  ഹിസ്ബുള്ള ഇസ്രയേല്‍ ഇറാന്‍
Supporters of the Iranian-backed Hezbollah group listen to a speech by Hezbollah leader Sayyed Hassan Nasrallah (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 26, 2024, 9:57 AM IST

ബെയ്റൂട്ട്: എട്ട് മാസത്തിലേറെ നീണ്ടുനിന്ന സംഘർഷത്തിന് ശേഷം സമ്പൂർണ യുദ്ധഭീഷണി മുഴക്കി ഇസ്രായേലും ലെബനൻ തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയും. യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ, ഗാസ മുനമ്പിലെ ഹമാസിൽ നേരിടേണ്ടി വന്നതിനേക്കാൾ ശക്തമായ ശത്രുവിനെ ലെബനനിൽ ഇസ്രായേൽ നേരിടും.

തന്‍റെ ഗ്രൂപ്പിന് പുതിയ ആയുധങ്ങളും കഴിവുകളും ഉണ്ടെന്ന് ഹിസ്ബുള്ള സ്ഥാപക നേതാവ് ഹസൻ നസ്‌റല്ല കഴിഞ്ഞ ആഴ്‌ച ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ ഇസ്രായേലിനുള്ളിൽ നിന്ന് എടുത്ത നിരീക്ഷണ ഡ്രോൺ ഫൂട്ടേജില്‍ ഹൈഫ തുറമുഖവും ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ നിന്ന് അകലെയുള്ള മറ്റ് സ്ഥലങ്ങളും കാണിക്കുകയും ചെയ്‌തു.

എന്താണ് ഹിസ്ബുള്ള

ലെബനനിലെ ആഭ്യന്തര യുദ്ധകാലത്ത് 1982 ൽ സ്ഥാപിതമായ ഹിസ്ബുള്ളയുടെ പ്രാഥമിക ലക്ഷ്യം തെക്കൻ ലെബനനിലെ ഇസ്രായേലിന്‍റെ അധിനിവേശം അവസാനിപ്പിക്കുക എന്നതായിരുന്നു. 2000 ൽ അത് നേടുകയും ചെയ്‌തു. ഇറാനിയൻ പിന്തുണയുള്ള വിഭാഗങ്ങളുടെയും സർക്കാരുകളുടെയും ഒരു ശേഖരത്തിന്‍റെ ഭാഗമാണ് ഷിയാ മുസ്‌ലിം ഹിസ്ബുള്ള. പൊളിറ്റിക്കൽ ഇസ്‌ലാമിസത്തിന്‍റെ ബ്രാൻഡ് വളര്‍ത്താനുള്ള മാർഗമായി ഇറാൻ പിന്തുണയ്ക്കുകയും ഉപയോഗിക്കുകയും ചെയ്‌ത ആദ്യത്തെ ഗ്രൂപ്പാണിത്.

അതിന്‍റെ ആദ്യ ദിവസങ്ങളിൽ സംഘം യുഎസ് കേന്ദ്രങ്ങൾ ആക്രമിച്ചു, വാഷിങ്ടൺ അതിനെ ഒരു തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. 2006 ൽ ഹിസ്ബുള്ള പോരാളികൾ ഇസ്രായേൽ പട്രോളിങ് സംഘത്തിന് നേരെ പതിയിരുന്ന് ആക്രമണം നടത്തുകയും രണ്ട് ഇസ്രായേലി സൈനികരെ ബന്ദികളാക്കുകയും ചെയ്‌തു. ഹിസ്ബുള്ളയും ഇസ്രായേലും തമ്മില്‍ ഒരു മാസം നീണ്ടുനിന്ന യുദ്ധം അവസാനിച്ചെങ്കിലും തെക്കൻ ലെബനനിൽ ഇസ്രായേൽ ബോംബാക്രമണം വ്യാപകമായ നാശം വിതച്ചു.

ഇസ്രായേലിന്‍റെ ലക്ഷ്യം ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു, എന്നാൽ ലെബനൻ സംഘം കൂടുതൽ ശക്തമായി വരികയും ഇസ്രായേലിന്‍റെ വടക്കൻ അതിർത്തിയിലെ ഒരു പ്രധാന സൈനിക, രാഷ്‌ട്രീയ ശക്തിയായി മാറുകയും ചെയ്‌തു. ലെബനീസ് ഗവൺമെന്‍റ്‌ ഹിസ്ബുള്ളയുടെ സ്വകാര്യ ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയ്‌ക്കെതിരെ നടപടികൾ സ്വീകരിച്ചതിനെത്തുടർന്ന് 2008 മെയ് മാസത്തിൽ ബെയ്‌റൂട്ടിന്‍റെ ഒരു ഭാഗം ഹ്രസ്വമായി പിടിച്ചെടുത്തപ്പോൾ ഹിസ്ബുള്ളയുടെ സല്‍പേരിന് ഇടിവുണ്ടായി.

ഹിസ്ബുള്ളയുടെ സൈനിക ശേഷി സിറിയൻ ആഭ്യന്തരയുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ചു. അതുമൂലം പ്രസിഡന്‍റ്‌ ബാഷർ അൽ-അസാദിനെ അധികാരത്തിൽ നിലനിർത്താനായി. സിറിയയിലെയും ഇറാഖിലെയും ഇറാൻ പിന്തുണയുള്ള സൈനികരെയും യെമനിലെ ഹൂതി വിമതരെയും പരിശീലിപ്പിക്കാൻ ഹിസ്ബുള്ള സഹായിച്ചിട്ടുണ്ട്.

എന്താണ് ഹിസ്ബുള്ളയുടെ സൈനിക ശേഷി

ഇസ്രായേലുമായുള്ള പുതിയ പോരാട്ടത്തിലുടനീളം, ഹിസ്ബുള്ള പുത്തന്‍ ആയുധങ്ങൾ അവതരിപ്പിച്ചു, പ്രത്യേകിച്ചും മെയ് ആദ്യം ഗാസയിലെ തെക്കൻ നഗരമായ റാഫയിൽ ഇസ്രായേൽ മേധാവിത്തം സ്ഥാപിക്കാന്‍ തുടങ്ങിയതിനുശേഷം. ഹിസ്ബുള്ള തുടക്കത്തിൽ കോർനെറ്റ് ടാങ്ക് വിരുദ്ധ മിസൈലുകളും കത്യുഷ റോക്കറ്റുകളുടെ സാൽവോകളും വിക്ഷേപിച്ചു, പിന്നീട് അവര്‍ കനത്ത പോർമുനകളുള്ള റോക്കറ്റുകൾ ഉപയോഗിക്കാൻ തുടങ്ങി, ഒടുവിൽ സ്ഫോടനാത്മക ഡ്രോണുകളും ആകാശ മിസൈലുകളും ആദ്യമായി അവതരിപ്പിച്ചു.

ഡ്രോണുകൾ തദ്ദേശീയമായി നിർമ്മിച്ചതാണെന്നും മറ്റ് പലതും തങ്ങളുടെ പക്കലുണ്ടെന്നും ഹിസ്ബുള്ള പറഞ്ഞു. ഹൈഫയിൽ നിന്നും വടക്കൻ ഇസ്രായേലിലെ മറ്റ് സൈറ്റുകളിൽ നിന്നുമുള്ള ഡ്രോണുകളിൽ നിന്നുള്ള ദൃശ്യങ്ങളുടെ രണ്ട് വീഡിയോകൾ അവര്‍ പുറത്തുവിട്ടു, പുതിയ കഴിവുകള്‍ പ്രദർശിപ്പിക്കാനും ഇസ്രായേലി ആക്രമണത്തെ തടയാനും ഉദ്ദേശിച്ചുള്ള നിർണായക സിവിലിയൻ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ കാണിക്കുന്നതാണിത്‌. തങ്ങൾ ഈ തന്ത്രം അവലംബിക്കുന്നത് തുടരുമെന്ന് ടെലിവിഷൻ പ്രസംഗത്തിൽ ഹിസ്ബുള്ള സ്ഥാപകരില്‍ ഒരാളായ ജനിച്ച നസ്‌റല്ല പറഞ്ഞിരുന്നു.

അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അർദ്ധസൈനിക വിഭാഗമാണ് ഹിസ്ബുള്ള, ശക്തമായ ആന്തരിക ഘടനയും അതുപോലെ തന്നെ വലിയ ആയുധശേഖരവും അവര്‍ക്ക് ഉണ്ട്. ഇസ്രായേൽ അതിനെ ഏറ്റവും വലിയ ഭീഷണിയായി കാണുന്നു, കൂടാതെ കൃത്യമായ ഗൈഡഡ് മിസൈലുകൾ ഉൾപ്പെടെ 150,000 റോക്കറ്റുകളുടെയും മിസൈലുകളുടെയും ആയുധശേഖരം പക്കലുണ്ടെന്ന് കണക്കാക്കുന്നു.

ആരാണ് ഹസ്സൻ നസ്റല്ല

1960 ൽ ബെയ്‌റൂട്ട് പ്രാന്തപ്രദേശമായ ബൂർജ് ഹമ്മൂദിലെ ഒരു ദരിദ്ര ഷിയ കുടുംബത്തിൽ ജനിച്ച നസ്‌റല്ല, പിന്നീട് തെക്കൻ ലെബനനിലേക്ക് കുടിയേറി. പിന്നീട്‌ ദൈവശാസ്‌ത്രം പഠിക്കുകയും ഹിസ്ബുള്ളയുടെ സ്ഥാപകരിലൊരാളാകുന്നതിന് മുമ്പ് ഷിയാ രാഷ്‌ട്രീയ, അർദ്ധസൈനിക സംഘടനയായ അമൽ പ്രസ്ഥാനത്തിൽ ചേരുകയും ചെയ്‌തു.

തന്‍റെ മുൻഗാമി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് 1992 ൽ ഹിസ്ബുള്ളയുടെ നേതാവായി. തെക്ക് നിന്ന് ഇസ്രയേലിന്‍റെ പിൻവാങ്ങലിന് നേതൃത്വം നൽകിയതിനും 2006 ലെ യുദ്ധത്തിന് നേതൃത്വം നൽകിയതിനും പിന്നാവെ നിരവധിപേരുടെ ആരാധനാ പാത്രമായി. ലെബനനിലെയും സിറിയയിലെയും അറബ് ലോകത്തെ മറ്റ് രാജ്യങ്ങളിലെയും സുവനീർ ഷോപ്പുകളിലെ ബിൽബോർഡുകളിലും ഗാഡ്‌ജെറ്റുകളിലും അദ്ദേഹത്തിന്‍റെ ചിത്രം പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഇസ്രയേലിനെ ഭയന്ന് വർഷങ്ങളായി ഒളിവിൽ കഴിയുന്ന നസ്റല്ല അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നാണ്‌ പ്രസംഗങ്ങൾ തയ്യാറാക്കി പുറത്തുവിടുന്നത്.

ALSO READ: ലോകം നടുങ്ങിയ നിമിഷങ്ങള്‍: ആരാധനാലയങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.