ETV Bharat / international

അമേരിക്കയിലെ വെടിവയ്‌പ്പ്; തോക്ക് നിയമങ്ങൾ കർശനമാക്കണമെന്ന് വൈറ്റ് ഹൗസ് - White House in US school shooting - WHITE HOUSE IN US SCHOOL SHOOTING

മാരകായുയുധങ്ങളും ഉയർന്ന ശേഷിയുള്ള മാഗസിനുകളും നിരോധിക്കേണ്ടതുണ്ടെന്ന് സംഭവത്തിന് പിന്നാലെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജീൻ പിയറി പ്രതികരിച്ചു.

GEORGIA SCHOOL SHOOTING WHITE HOUSE  US SCHOOL SHOOTING GUN LAWS  സ്‌കൂള്‍ വെടിവെപ്പ് വൈറ്റ് ഹൗസ്  അമേരിക്ക തോക്ക് നിയമങ്ങൾ
White House Press Secretary, Karine Jean Pierre (ANI)
author img

By ETV Bharat Kerala Team

Published : Sep 5, 2024, 7:17 AM IST

വാഷിങ്ടൺ : ജോര്‍ജിയയില്‍ 14 കാരന്‍ സ്‌കൂളില്‍ വെടിവയ്‌പ്പ് നടത്തി 4 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആയുധ നിയമത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസിനോട് ആഹ്വാനം ചെയ്‌ത് വൈറ്റ് ഹൗസ്. മാരകായുയുധങ്ങളും ഉയർന്ന ശേഷിയുള്ള മാഗസിനുകളും നിരോധിക്കേണ്ടതുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജീൻ പിയറി പറഞ്ഞു.

തോക്കുകൾ സുരക്ഷിതമായി സൂക്ഷിക്കാനും പ്രതിരോധ പരിപാടികളില്‍ നിക്ഷേപം നടത്താനും ദേശീയമായി റെഡ് ഫ്ലാഗ് നിയമം പാസാക്കാനും ആലോചിക്കുന്നുണ്ടെന്ന് പിയറി പറഞ്ഞു. വെടിവയ്‌പ്പില്‍ വൈറ്റ് ഹൗസ് അനുശോചിച്ചു.

അതേസമയം, വെടിവയ്‌പ്പ് അതിക്രൂരമാണെന്ന് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പ്രതികരിച്ചു. 'യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിൽ, തങ്ങളുടെ കുട്ടി ജീവനോടെ വീട്ടിൽ വരുമോ ഇല്ലയോ എന്ന ആശങ്കയിൽ മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കേണ്ടി വരുന്നത് വളരെ അപലപനീയമാണ്.'- കമല ഹാരിസ് ന്യൂ ഹാംഷെയറിൽ പറഞ്ഞു.

സംഭവത്തില്‍ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ദുഖം രേഖപ്പെടുത്തി. 'രോഗിയും ഭ്രാന്തനുമായ ഒരു രാക്ഷസൻ കാരണം ഈ പ്രിയപ്പെട്ട കുട്ടികള്‍ ഏറെ നേരത്തെ തന്നെ ഞങ്ങളിൽ നിന്ന് വിട്ടുപോയി' എന്നാണ് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചത്.

അമേരിക്കയില്‍ ഹൈസ്‌കൂളില്‍ വിദ്യാർഥി നടത്തിയ വെടിവയ്‌പ്പിൽ രണ്ട് വിദ്യാർഥികളടക്കം നാല് പേർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒമ്പത് പേർക്ക് പരിക്കേറ്റു. ജോർജിയയിലെ വിൻഡറിലെ അപാലാച്ചി ഹൈസ്‌കൂളിലാണ് ബുധനാഴ്‌ച രാവിലെ ആക്രമണമുണ്ടായത്.

14 കാരനായ കോൾട്ട് ക്രേ എന്ന വിദ്യാർഥി ക്ലാസില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെടിയുതിര്‍ത്തതിനുള്ള കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.

Also Read: അമേരിക്കയില്‍ ഹൈസ്‌കൂളില്‍ വെടിവയ്‌പ്പ്; നാല് പേർ കൊല്ലപ്പെട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.