ക്വാലാലംപൂർ: മലേഷ്യൻ മുൻ പ്രധാനമന്ത്രി മുഹ്‌യിദ്ദീൻ യാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. മുൻ രാജാവിന്‍റെ അഖണ്ഡതയെ ചോദ്യം ചെയ്‌ത സംഭവത്തിലാണ് നടപടി. 2020 മാർച്ച് മുതൽ 2021 ഓഗസ്റ്റ് വരെ മലേഷ്യയെ നയിച്ച മുഹ്‌യിദ്ദീൻ വടക്കുകിഴക്കൻ കെലന്തൻ സംസ്ഥാനത്തെ കോടതിയിൽ കുറ്റം നിഷേധിച്ചു.
കഴിഞ്ഞ മാസം കെലന്തനിൽ നടന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഹ്‌യിദ്ദീൻ രാജ്യദ്രോഹപരമായ പരാമർശം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 1957-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യത്ത് നിലവില്‍ വന്ന രാജവാഴ്‌ചയ്ക്ക് കീഴിൽ ഒമ്പത് മലായ് ഭരണാധികാരികൾ മലേഷ്യ ഭരിച്ചു. രാജവാഴ്‌ചയാണ് നിലനില്‍ക്കുന്നതെങ്കിലും രാജ്യത്തെ ഭൂരിപക്ഷ മുസ്‌ലിങ്ങള്‍ ഇവിടെ ആദരിക്കപ്പെടുന്നുണ്ട്.
2022 നവംബറിലെ തൂക്കു പാർലമെന്‍റ് നിലവില്‍ വന്നതിനെത്തുടർന്ന് അന്നത്തെ രാജാവ് സുൽത്താൻ അബ്‌ദുള്ള സുൽത്താൻ അഹമ്മദ് ഷാ തന്നെ പ്രധാനമന്ത്രിയാകാൻ ക്ഷണിക്കാത്തത് എന്തുകൊണ്ടെന്ന് ആഗസ്റ്റ് 14-ന് നടത്തിയ പ്രസംഗത്തിൽ മുഹ്‌യിദ്ദീൻ ചോദിച്ചിരുന്നു. ഭൂരിപക്ഷം നിയമസഭാംഗങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്ന് മുഹ്‌യിദ്ദീൻ അവകാശപ്പെട്ടിരുന്നു. എന്നാല്‍ എതിര്‍കക്ഷികളുടെ പിന്തുണ നേടിയതോടെ ഒരു ഏകീകൃത സർക്കാർ രൂപീകരിക്കാൻ അന്നത്തെ പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹിമിനെ സുൽത്താൻ അബ്‌ദുള്ള പ്രധാനമന്ത്രിയായി നിയമിച്ചു.
സെൻട്രൽ പഹാങ് സ്റ്റേറ്റിൽ നിന്നുള്ള സുൽത്താൻ അബ്‌ദുള്ള കേസിനെക്കുറിച്ച് പ്രതികരിച്ചില്ല. എന്നാൽ മുഹ്‌യിദ്ദീന്‍റെ പരാമർശങ്ങൾ അപകടകരമാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുമെന്നും രാജാധിപത്യ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹത്തിന്‍റെ മകൻ മുഹ്‌യിദ്ദീനെ ശക്തമായി വിമര്‍ശിച്ചു. തന്‍റെ പരാമർശം വസ്‌തുതാപരമാണെന്നും രാജകുടുംബത്തെ അപമാനിച്ചിട്ടില്ലെന്നും മുഹ്‌യിദ്ദീൻ പ്രതികരിച്ചു.
Also Read: യുക്രെയ്‌ന് നല്‍കിയ മാനുഷിക പിന്തുണയ്‌ക്ക് നന്ദി'; മോദിയെ വിളിച്ച് അഭിനന്ദിച്ച് ബൈഡന്‍