ETV Bharat / international

തെരുവോരങ്ങള്‍ കീഴടക്കി കര്‍ഷക സമരം; യൂറോപ്പില്‍ ആളിപടരുന്ന പ്രക്ഷോഭങ്ങള്‍ - കര്‍ഷക സമരം

യൂറോപ്പില്‍ കടുത്ത സമരവുമായി കര്‍ഷകര്‍. ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയനിലേക്ക് ട്രാക്‌ടറുമായി കര്‍ഷകര്‍. പാരീസില്‍ സമരം അവസാനിപ്പിച്ച് കര്‍ഷകര്‍. 400 ദശലക്ഷം യൂറോ കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പാരീസ്.

Europe Farmers Protest  Europe Protest  കര്‍ഷക സമരം  യൂറോപ്പ് കര്‍ഷക സമരം
Mass Farmers Protest In Europe
author img

By PTI

Published : Feb 3, 2024, 11:00 PM IST

ഗ്രീസ്: പതിനായിര കണക്കിന് കര്‍ഷകര്‍ അണിനിരന്ന് ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരം വേഗത്തില്‍ കര്‍ഷകര്‍ മറക്കാനിടയില്ല. മോദി സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായിരുന്നു തലസ്ഥാനം കണ്ട കര്‍ഷക സമരം. വിവാദമായ കാര്‍ഷക ബില്ലുകളായിരുന്നു ഈ സമരത്തിന് കാരണമായത്. ഇവയെല്ലാം പിന്‍വലിച്ചതോടെയാണ് പതിനായിര കണക്കിന് വരുന്ന കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങിയത്.

ഇത്തരത്തിലൊരു വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് യൂറോപ്പ്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ കര്‍ഷക സമരം ആളിപടരുകയാണ്. കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടി ഭരാണാധികാരികള്‍ സ്വീകരിച്ച നടപടികള്‍ കര്‍ഷകരുടെ ജീവിതം താളം തെറ്റിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ഷകര്‍ സമരത്തിറങ്ങിയത്. ബെല്‍ജിയം, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, നെതര്‍ലാന്‍ഡ്, സ്‌പെയിന്‍ തുടങ്ങി വിവിധയിടങ്ങളിലാണ് സമരം നടക്കുന്നത്. ചിലയിടങ്ങളില്‍ സമം അക്രമാസക്തമാകുന്ന അവസ്ഥയാണുള്ളത്.

യൂറോപ്പില്‍ ഇത്തവണയുണ്ടായ വെള്ളപ്പൊക്കവും കാട്ടുതീയും കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക മേഖലയെ തകിടം മറിച്ചിരിക്കുകയാണ്. ഇക്കാരണങ്ങള്‍ കൊണ്ട് കൃഷിയില്‍ വിളവുകള്‍ വളരെയധികം കുറഞ്ഞിരിക്കുകയാണ്. ഇതോടെ നിരവധി കര്‍ഷകരാണ് കടക്കെണിയില്‍പ്പെട്ടിരിക്കുന്നത്. തങ്ങളുടെ ഈ ദുരിതങ്ങള്‍ പരിഹാരം ആവശ്യപ്പെട്ടാണ് വിവിധയിടങ്ങളില്‍ കര്‍ഷകര്‍ സമരവുമായി രംഗത്തിറങ്ങിയത്.

ഇന്ത്യയിലെ കര്‍ഷക സമരത്തിന് സമാനമായി ട്രാക്‌ടര്‍ അടക്കമുള്ള കാര്‍ഷിക ഉപകരണങ്ങള്‍ കൊണ്ടാണ് കര്‍ഷകര്‍ സമര മുഖത്തെത്തിയത്.

ബ്രസല്‍സില്‍ സമരം കടുത്തു: യൂറോപ്യന്‍ യൂണിയന്‍ ഉച്ചക്കോടി നടക്കുന്ന ബ്രസല്‍സിലെ വേദിയിലേക്ക് കര്‍ഷകര്‍ ട്രാക്‌ടറുകളുമായി എത്തിയിരുന്നു. വ്യാഴാഴ്‌ചയാണ് യൂറോപ്യന്‍ യൂണിയനിലേക്ക് കര്‍ഷകര്‍ ട്രാക്‌ടറുമായെത്തിയത്. എന്നാല്‍ കര്‍ഷകരെ സുരക്ഷ സേന തടഞ്ഞിരുന്നു. ഇതോടെ തെരുവില്‍ കര്‍ഷകര്‍ ടയറുകള്‍ കത്തിച്ച് പ്രതിഷേധം അറിയിച്ചു.

കര്‍ഷകര്‍ക്ക് 400 ദശലക്ഷം യൂറോ: ശക്തമായ സമരത്തിന് പിന്നാലെ കര്‍ഷകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചതോടെ പാരീസില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു. 400 ദശലക്ഷം യൂറോയാണ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ധനസഹായം പ്രഖ്യാപിച്ചതോടെ കര്‍ഷകര്‍ ബ്ലോക്ക് ചെയ്‌ത റോഡുകളിലെ തടസങ്ങള്‍ നീക്കി. 2024 സമ്മര്‍ ഒളിമ്പിക്‌സിന് പാരീസ് ആതിഥേയത്വം വഹിക്കാനിരിക്കേയാണ് കര്‍ഷകരുടെ പ്രശ്‌നത്തിന് വേഗത്തില്‍ പരിഹാരം കണ്ടത്.

യൂറോപ്യന്‍ യൂണിയനുകളിലേക്ക് വിരല്‍ ചൂണ്ടി ഇറ്റലി: തന്‍റെ രാജ്യത്തെ കര്‍ഷകരുടെ പ്രതിസന്ധിക്ക് പ്രധാന കാരണം കാലാവസ്ഥ വ്യതിയാനമാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഇത്തരം കര്‍ഷകരോട് യൂറോപ്യന്‍ യൂണിയനോടുള്ള നിലപാടിനെയും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തുണ്ടാകുന്ന കടുത്ത വരള്‍ച്ച കാരണം പ്രതിസന്ധിയിലാകുന്ന കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നതിന് ഫണ്ട് സ്വരൂപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞു. ഇറ്റലിക്ക് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായത്തില്‍ ഭൂരിഭാഗവും കര്‍ഷകരുടെ ക്ഷേമമത്തിനായി മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജര്‍മനിയിലെ സമരം: ഇക്കഴിഞ്ഞ ഡിസംബറിലാണ് ജര്‍മനിയില്‍ കര്‍ഷകര്‍ സമരം ആരംഭിച്ചത്. ട്രാക്‌ടര്‍ അടക്കമുള്ളവയുമായാണ് കാര്‍ഷിക ഉപകരണങ്ങള്‍ അടക്കം എത്തിച്ചാണ് കര്‍ഷകര്‍ സമരം തുടരുന്നത്. ഇന്ധന നികുതി ഇളവുകള്‍ നിര്‍ത്തലാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് കര്‍ഷകര്‍ സമരത്തിറങ്ങിയത്.

കടുത്ത സമരം തുടരുന്നതിനിടെയും നികുതി ഇളവുകള്‍ നിര്‍ത്തലാക്കിയതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതോടെ ജര്‍മനി ഇനിയും കൂടുതല്‍ കടുത്ത സമരമുറകള്‍ക്ക് സാക്ഷിയാകേണ്ടതായി വരുമെന്നത് ഉറപ്പാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.