പെൻസിൽവാനിയ: തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം കാണിക്കുന്നുവെന്ന് ഇലോൺ മസ്‌ക്. പെൻസിൽവാനിയയിലെ ഒരു ചടങ്ങിൽ സംസാരിക്കവെ ഇലോൺ മസ്‌ക് ഇവിഎമ്മിനെതിരെ പ്രസ്‌താവന നടത്തിയതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ഫിലാഡൽഫിയയിലെയും അരിസോണയിലെയും റിപബ്ലിക്കൻമാരുടെ തോൽവികളുമായി ബന്ധപ്പെടുത്തിയായിരുന്നു മസ്‌കിന്‍റെ പ്രസ്‌താവന.
'ഞാനൊരു സാങ്കേതിക വിദഗ്‌ധനാണ്, കമ്പ്യൂട്ടറുകളെക്കുറിച്ച് എനിക്ക് ധാരാളം അറിയാം' എന്ന് പറഞ്ഞ മസ്‌ക് കഴിഞ്ഞ വർഷം കേസ് നൽകിയ വോട്ടിംഗ് മെഷീൻ കമ്പനിയായ ഡൊമിനിയനെക്കുറിച്ചും സംസാരിച്ചു. എന്നാൽ ഡൊമിനിയൻ്റെ വോട്ടിംഗ് സംവിധാനങ്ങൾ വോട്ടർമാർ പരിശോധിച്ചുറപ്പിച്ച പേപ്പർ ബാലറ്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡൊമിനിയൻ മെഷീനുകൾ കൃത്യമായ ഫലങ്ങൾ പുറപ്പെടുവിക്കുന്നുവെന്ന് അവരുടെ പേപ്പർ ബാലറ്റുകളുടെ ഹാൻഡ് കൗണ്ടുകളും ഓഡിറ്റുകളും ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്. ഇവയൊന്നും അഭിപ്രായങ്ങൾ മാത്രമല്ലെന്നും പരിശോധിക്കാവുന്ന വസ്‌തുതകളാണെന്നും എബിസി ന്യൂസ് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾക്ക് ആധികാരിക വിവര സ്രോതസുകളെ ആശ്രയിക്കണമെന്ന് ഡൊമിനിയന്‍ പ്രതികരിച്ചു.
അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിൻ്റെ ഉറച്ച പിന്തുണക്കാരനാണ് ഇലോൺ മസ്‌ക്. ട്രംപിനെ വൈറ്റ് ഹൗസിൽ തിരികെ കൊണ്ടുവരാൻ 75 മില്യൺ യുഎസ് ഡോളർ ആണ് മസ്‌ക് ട്രംപിന്‍റെ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്ക് സംഭാവന നൽകിയത്. എബിസി ന്യൂസ് പ്രകാരം 2024 സൈക്കിളിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നവരിൽ ഒരാളായി ഈ സംഭാവന മസ്‌കിനെ മാറ്റിയിട്ടുണ്ട്.
Also Read:സ്റ്റിയറിങ്ങും പെഡലുകളും ഇല്ല, ഫുള്‍ ഓട്ടോമാറ്റിക്ക്! ഭാവിയുടെ 'റോബോടാക്‌സി' അവതരിപ്പിച്ച് മസ്‌ക്