ദുബായ്: പങ്കാളിയുമൊത്തുള്ള ബന്ധം വേര്‍പെടുത്തുന്നതായി സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ച് ദുബായ് രാജകുമാരി. ദുബായ് ഭരണാധികാരിയുടെ മകൾ ഷെയ്ഖ മഹ്‌റ ഭർത്താവ് ഷെയ്ഖ് മന ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മന അൽ മക്തൂമിൽ നിന്നും വിവാഹമോചനം നേടിയെന്നാണ് ഷെയ്ഖ മഹ്‌റ അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പ്രഖ്യാപനം.
'പ്രിയപ്പെട്ട ഭര്‍ത്താവേ, മറ്റ് കൂട്ടാളിളുമായി നിങ്ങള്‍ തിരക്കായതിനാല്‍, നമ്മുടെ വിവാഹമോചനം ഞാൻ ഇതിനാല്‍ പ്രഖ്യാപിക്കുന്നു. ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു, ഞാൻ നിങ്ങളെ വിവാഹമോചനം ചെയ്യുന്നു - മുൻ ഭാര്യ' എന്നായിരുന്നു ഷെയ്ഖ മഹ്‌റയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മ്ദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ മകളാണ് മഹ്‌റ. 2023 മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. ഒരു വര്‍ഷത്തിന് ശേഷം മഹ്‌റ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മകള്‍ ജനിച്ച് കേവലം രണ്ട് മാസം തികയും മുമ്പാണ് വിവാഹമോചനം നേടിയിരിക്കുന്നത്.
നിമിഷങ്ങള്‍ക്കകമാണ് ദുബായ് രാജകുമാരിയുടെ വിവാഹ മോചന പോസ്റ്റ് വൈറലായത്. ദമ്പതിമാര്‍ ഇന്‍സ്റ്റയില്‍ പരസ്‌പരം അണ്‍ഫോളോ ചെയ്യുകയും ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ആഴ്‌ചകള്‍ക്ക് മുമ്പ് ദുബായ് രാജകുമാരി തന്‍റെ വിവാഹമോചനത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കിയിരുന്നു. ഞങ്ങള്‍ രണ്ട് പേര്‍ മാത്രം എന്ന തലക്കെട്ടോടെ മകളുമൊത്തുള്ള ചിത്രം രാജകുമാരി പങ്കുവച്ചിരുന്നു.
Also Read: യുഎഇയിലെ ഇന്ത്യക്കാർ ഭയക്കേണ്ട: രാജകുമാരി ഹെന്‍ഡ് അൽ ക്വസേമി