ETV Bharat / international

സുഡാനിൽ കനത്ത മഴ; മരണസംഖ്യ 138 കടന്നു, പന്ത്രണ്ടായിരത്തിലധികം വീടുകൾ പൂർണമായും തകർന്നു - Death Toll In Sudan Rises To 138 - DEATH TOLL IN SUDAN RISES TO 138

സുഡാനിൽ വിവിധ ഇടങ്ങളിലായി പെയ്‌ത കനത്ത മഴയിൽ 138 മരണം. 12,420 വീടുകൾ പൂർണമായും തകർന്നു. 31,666 കുടുംബങ്ങളെ മഴ ശക്തമായി ബാധിച്ചു.

സുഡാനിൽ കനത്ത മഴ  സുഡാനിൽ വെള്ളപ്പൊക്കം  HEAVY RAINS KILL 138 IN SUDAN  HEAVY RAIN IN SUDAN
Representational Image (AP)
author img

By ETV Bharat Kerala Team

Published : Aug 28, 2024, 10:28 AM IST

സുഡാൻ : കനത്ത മഴയെ തുടർന്ന് സുഡാനിൽ മരിച്ചവരുടെ എണ്ണം 138 കടന്നു. സുഡാനിലെ പത്ത് സംസ്ഥാനങ്ങളിൽ ഇതുവരെ പെയ്‌ത കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 138 ആയതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 129,650 ലധികം ആളുകൾ അടങ്ങുന്ന 31,666 കുടുംബങ്ങളെ മഴ ബാധിച്ചു. 12,420 വീടുകൾ പൂർണമായും തകർന്നുവെന്നും രാജ്യ ആരോഗ്യ മന്ത്രാലയത്തിന്‍റെ ശരത്‌കാല എമർജൻസി കൺട്രോൾ റൂം ഇന്നലെ പുറത്തുവിട്ട പ്രസ്ഥാവനയിൽ പറഞ്ഞു.

അതേസമയം സുഡാനിൽ അഞ്ച് സംസ്ഥാനങ്ങളിലായി 102 പുതിയ കോളറ കേസുകളും 5 കോളറ മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകൾ 1,223-ഉം, മരണം 8-ഉം ആയി എന്ന് പ്രസ്ഥാവനയിൽ പറഞ്ഞു. സുഡാനിൽ ആവർത്തിച്ച് കണ്ടുവരുന്ന ഒരു ഗുരുതര പ്രശ്‌നമാണ് വെള്ളപ്പൊക്കം, സാധാരണയായി ജൂൺ മുതൽ ഒക്‌ടോബർ വരെയാണ് വെള്ളപ്പൊക്കം സംഭവിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പെയ്‌ത മഴയിൽ ജീവഹാനിയും കൃഷിഭൂമിക്കുൾപ്പെടെ നിരവധി നാശനഷ്‌ടങ്ങൾ ഉണ്ടായതായി സിൻഹുവ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്‌തു.

2023 ഏപ്രിൽ പകുതിയോടെ സുഡാനീസ് ആംഡ് ഫോഴ്‌സും, അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. കോളറ, മലേറിയ, അഞ്ചാംപനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു, നൂറുകണക്കിന് ആളുകൾ മരിച്ചു. ഓഗസ്റ്റ് 17 ന് സുഡാൻ ആരോഗ്യമന്ത്രി ഹൈതം മുഹമ്മദ് ഇബ്രാഹിം രാജ്യത്ത് കോളറ പൊട്ടിപ്പുറപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

എസ്എഎഫും ആർഎസ്എഫും തമ്മിലുള്ള വലിയ സംഘർഷത്തിൽ 16,650 പേരുടെ ജീവൻ നഷ്‌ടപ്പെട്ടു. 10.7 ദശലഞ്ഞത്തോളം ആളുകൾ സുഡാനിൽ ആഭ്യന്തരമായി നിന്ന് കുടിയൊഴിക്കപ്പെട്ടു. ഏകദേശം 2.2 ദശലക്ഷം ആളുകൾ അയൽ രാജ്യങ്ങളിൽ അഭയം തേടി.

ശനിയാഴ്‌ച പെയ്‌ത കനത്ത മഴയിൽ പോർട്ട് സുഡാനിന് വടക്കുള്ള അർബത്ത് പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്കത്തിന്‍റെ അപകടസാധ്യത ഒഴിവാക്കാൻ നൂറുകണക്കിന് നിവാസികൾ ഉയർന്ന സ്ഥലങ്ങളിലേക്ക് പലായനം ചെയ്‌തു, മറ്റുള്ളവർ ഗ്രാമങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി സുഡാനീസ് ദിനപത്രമായ അൽ-താഗ്യീർ പറയുന്നു.

Also Read : ഗുജറാത്തില്‍ കനത്ത മഴ; വഡോദരയില്‍ വെളളക്കെട്ട് രൂക്ഷം, ജനജീവിതം ദുസഹമായി - Waterlogging In Gujarat

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.