ETV Bharat / international

തായ്‌വാന് ചുറ്റും ചൈനയുടെ സൈനികാഭ്യാസം; തിരിച്ചടി നല്‍കുമെന്ന് തായ്‌വാന്‍ - NAVAL AIR FORCE EXERCISE IN TAIWAN

തായ്‌വാന്‍റെ സ്വാതന്ത്ര്യത്തിന് വെല്ലുവിളി ഉയര്‍ത്തി ചുറ്റും സൈനികാഭ്യാസം നടത്തി ചൈന. ചൈനീസ് നടപടി പ്രകോപനകരമെന്ന് തായ്‌വാന്‍.

തായ്‌വാനില്‍ ചൈനയുടെ സൈനികാഭ്യാസം  CHINA NAVAL AIR FORCE EXERCISE  CHINA NAVAL DRILL AROUND TAIWAN  PLA AGAINST TAIWAN
Representational image (ANI)
author img

By ETV Bharat Kerala Team

Published : Oct 14, 2024, 5:32 PM IST

തായ്‌പേയ്: തായ്‌വാന് ചുറ്റും സൈനികാഭ്യാസം നടത്തി ചൈന. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമായി തായ്‌വാൻ സ്വയം അംഗീകരിക്കണമെന്ന ബെയ്‌ജിങിൻ്റെ ആവശ്യം അംഗീകരിക്കാൻ തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിങ്-തെ വിസമ്മതിച്ചതിൻ്റെ പ്രതികരണമാണ് സൈനികാഭ്യാസമെന്ന് ചൈനയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തായ്‌വാൻ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവർക്കുള്ള പ്രധാന മുന്നറിയിപ്പാണിതെന്നും ചൈന വ്യക്തമാക്കി.

'ജോയിന്‍റ് വാള്‍ 2024 ബി' എന്ന് പേരിട്ട അഭ്യാസ പ്രകടനങ്ങള്‍ തായ്‌വാന്‍ ദ്വീപിന്‍റെ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ നടക്കുന്നതായി ചൈനീസ് സൈന്യത്തിന്‍റെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് വക്താവ് ക്യാപ്റ്റൻ ലി സി പറഞ്ഞു. പരമാധികാരം സംരക്ഷിക്കാനുള്ള ചൈനയുടെ ദൃഢനിശ്ചയത്തിൻ്റെ സൂചനയാണിതെന്നും ലി സി വ്യക്തമാക്കി. 25ഓളം യുദ്ധ വിമാനങ്ങളും 11 കപ്പലുകളും തായ്‌വാന് ചുറ്റും വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ചൈനയുടെ സൈനികാഭ്യാസം അങ്ങേയറ്റം പ്രകോപനപരമാണെന്നും തിരിച്ചടിക്കാന്‍ തയ്യാറാണെന്നും തായ്‌വാന്‍ പ്രതികരിച്ചു. ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധിക്കാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്നും തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തായ്‌വാനെ ചൈനയുടെ ഭാഗമായി അംഗീകരിക്കണമെന്ന ചൈനയുടെ ആവശ്യം നിരാകരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ എട്ട് വര്‍ഷത്തെ ഭരണ തുടര്‍ച്ചയ്‌ക്ക് ശേഷം ഈ മെയ് മാസത്തിലാണ് ലായ് അധികാരമേറ്റത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തായ്‌വാൻ സ്വാതന്ത്ര്യം അതിന്‍റെ അവസാനത്തിലാണെന്നും ബെയ്‌ജിങിൻ്റെ അധിനിവേശം ചരിത്രപരമായ അനിവാര്യതയാണെന്നും ചൈന നിരന്തരമായി പറയുന്നതാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇത് നാലാം തവണയാണ് ചൈന സൈനിക പ്രകടനം നടത്തുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അവസാനത്തിൽ ചൈനയുമായി ഏകീകരിക്കപ്പെടുന്നതിന് മുമ്പ് തായ്‌വാൻ ഒരു ജാപ്പനീസ് കോളനിയായിരുന്നു.

Also Read: 'ഏത് നിമിഷവും എന്തും സംഭവിക്കാം'; ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങളെ കുറിച്ച് സൈനിക മേധാവി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.