ETV Bharat / international

ചിലിയിലെ കാട്ടുതീ; അഗ്നിശമന സേനാംഗത്തെയും മുൻ വനപാലകനെയും കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ് - Chile Forest Fire Accused - CHILE FOREST FIRE ACCUSED

ചിലിയില്‍ ഫെബ്രുവരി മാസത്തില്‍ ഉണ്ടായ വന്‍ കാട്ടുതീ ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതാണെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ അഗ്നിശമന സേനാംഗത്തെയും മുൻ വനപാലകനെയും 180 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാന്‍ വാൽപാറൈസോ കോടതി ജഡ്‌ജി ഉത്തരവിട്ടു.

CHILE ACCUSES VOLUNTEER FIREFIGHTER  CHILE FOREST FIRE  ചിലിയിലെ കാട്ടുതീ  ചിലി അഗ്നി ശമന സേനാംഗം വനപാലകന്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : May 26, 2024, 10:07 AM IST

സാന്‍റിയാഗോ : ചിലിയില്‍ ഫെബ്രുവരി മാസത്തില്‍ ഉണ്ടായ വന്‍ കാട്ടുതീ ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതാണെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ അഗ്നിശമന സേനാംഗത്തെയും മുൻ വനപാലകനെയും 180 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ട് വാൽപാറൈസോ കോടതി ജഡ്‌ജി. വാൽപാറൈസോ മേഖലയിൽ ഉണ്ടായ കാട്ടുതീയില്‍ 137 പേർ മരിക്കുകയും 16,000 പേര്‍ക്ക് സ്വവസതികള്‍ നഷ്‌ടമാവുകയും ചെയ്‌തിരുന്നു.

വാൽപാറൈസോയിലെ സന്നദ്ധ അഗ്നിശമന സേനാംഗമായ 22 കാരന്‍ ഫ്രാൻസിസ്കോ മൊണ്ടാക്കയാണ് പ്രധാന പ്രതിയെന്ന് കേസിലെ ചീഫ് പ്രോസിക്യൂട്ടർ ഒസ്വാൾഡോ ഒസാൻഡൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മൊണ്ടാക്കയുടെ വാഹനത്തിൽ തീജ്വാലകളും പടക്കങ്ങളും കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.

നാഷനൽ ഫോറസ്റ്റ് കോർപ്പറേഷനിലെ മുൻ ജീവനക്കാരൻ ഫ്രാങ്കോ പിന്‍റോയാണ് പിടിയിലായ മറ്റൊരാൾ. കുറ്റകൃത്യം ആസൂത്രണം ചെയ്തെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. ഇരുവരും പദ്ധതി ആസൂത്രണം ചെയ്‌തതിന് അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കൽ തെളിവുണ്ടെന്ന് വാൽപാറൈസോയുടെ റീജിയണൽ പ്രോസിക്യൂട്ടർ ക്ലോഡിയ പെരിവാൻസിച്ച് പറഞ്ഞു. ആസൂത്രണത്തില്‍ കൂടുതൽ പേർ ഉൾപ്പെടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും അഗ്നിശമന സേനയുടെ പ്രവർത്തനത്തെ കളങ്കപ്പെടുത്തരുതെന്നും വാൽപാറൈസോ അഗ്നിശമന സേനയുടെ കമാൻഡർ വിസെന്‍റെ മാഗിയോലോ പറഞ്ഞു. മുൻ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത് ഏജൻസിക്ക് വേദനയുണ്ടാക്കുന്നതാണെന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്‍റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ക്രിസ്റ്റ്യൻ ലിറ്റിലും പ്രതികരിച്ചു. നിയമന നടപടികൾ കർശനമാക്കുമെന്ന് ഫയർഫോഴ്‌സും ഫോറസ്റ്റ് ഏജൻസിയും അറിയിച്ചു.

ഫെബ്രുവരി 2 ന് ആണ് ചിലിയുടെ മധ്യമേഖലയിലെ ലാഗോ പെനുവേലസ് പ്രകൃതി സംരക്ഷണ കേന്ദ്രത്തില്‍ വന്‍ കാട്ടുതീ പടര്‍ന്നുപിടിച്ചത്. ദിവസങ്ങളോളം അണയാതെ നിന്ന കാട്ടു തീ പതിനായിരത്തിലധികം വീടുകൾ നശിപ്പിച്ചിരുന്നു. 2010 ഫെബ്രുവരി 27-ന്, റിക്‌ടർ സ്‌കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 500-ലധികം പേർ കൊല്ലപ്പെട്ടതിന് ശേഷം ചിലിയിന്‍ നടന്ന ഏറ്റവും വലിയ ദുരന്തമായിരുന്നു ഇത്.

Also Read : പാപ്പുവ ന്യൂ ഗിനിയയിൽ വന്‍ മണ്ണിടിച്ചിൽ: നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് - LANDSLIDE AT PAPUA NEW GUINEA

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.