ചെന്നൈ: ചിറകിൽ പുക കണ്ടതിനെത്തുടർന്ന് വൈകിയ ചെന്നൈ-ദുബായ് എമിറേറ്റ്‌സ് വിമാനം ഇന്ന് പുലർച്ചെ 12.40ന് ദുബായിലേക്ക് പുറപ്പെട്ടു. ചൊവ്വാഴ്‌ച രാത്രി പത്തുമണിക്ക് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട വിമാനമായിരുന്നു ഇത്. പറന്നുയരുന്നതിന് മുന്‍പ് രാത്രി 9.15 ഓടെ വിമാനത്തിന്‍റെ ചിറകിൽ നിന്ന് പുക ഉയരുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറപ്പെടല്‍ വൈകുകയായിരുന്നു.
യാത്രക്കാർ കയറുന്നതിന് മുമ്പാണ് പുക ഉയർന്നത്. തുടര്‍ന്ന് വിമാന ജീവനക്കാരും, സാങ്കേതിക വിദഗ്‌ധരും, അഗ്നിശമന സേനയും ചേര്‍ന്ന് പരിശോധന നടത്തുകയും പുക അണയ്‌ക്കുകയും ചെയ്‌തു. രാത്രി 8.15ന് ദുബായിൽ നിന്നും യാത്രകാരുമായി ചെന്നൈയിൽ എത്തിയ വിമാനം ആണ് പിന്നീട് ഇവിടെ നിന്നുള്ള യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പരിശോധനകൾക്കും അനുമതികൾക്കും ശേഷമാണ് വിമാനം പുലര്‍ച്ചയോടെ പുറപ്പെട്ടത്. 280 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. പുക ഉയരാനുള്ള കാരണം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.