ന്യൂയോർക്ക്: വംശീയ വിവേചനം നടത്തിയെന്ന് ആരോപിച്ച് അമേരിക്കൻ എയർലൈൻസിനെതിരെ നല്‍കിയ പരാതിയില്‍ കേസെടുത്ത് ന്യൂയോർക്ക് ഫെഡറൽ കോടതി. ഫീനിക്‌സിൽ വിമാനം കായറാന്‍ നിന്ന കറുത്ത വര്‍ഗക്കാരോട് അമേരിക്കൻ എയർലൈൻസ് വംശീയ വിവേചനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. റാൽഫ് നാദർ സ്ഥാപിച്ച ഉപഭോക്തൃ-അഭിഭാഷക ഗ്രൂപ്പായ പബ്ലിക് സിറ്റിസൺ ഫയൽ ചെയ്‌ത കേസിലാണ് നടപടി.
വ്യത്യസ്‌ത സ്ഥലത്ത് ഇരുന്നിരുന്ന മുന്‍പരിചയം ഇല്ലാത്ത അഞ്ച് പേരെ വംശീയതയുടെ പേരില്‍ ഇറക്കിവിടുകയായിരുന്നു എന്നാണ് പരാതിക്കാരുടെ ആരോപണം. പിന്നീട് ടിക്കറ്റ് റീബുക്ക് ചെയ്യാം എന്ന് അമേരിക്കന്‍ എയർലൈൻസ് അവരെ അറിയിച്ചു. എന്നാല്‍ ഒരു മണിക്കൂറിന് ശേഷം അന്ന് ന്യൂയോർക്കിലേക്ക് മറ്റ് വിമാനങ്ങളൊന്നുമില്ല എന്ന് ഉറപ്പായപ്പോള്‍ ഇറക്കിവിട്ട വിമാനത്തിലേക്ക് തിരിച്ച് കയറാനും യാത്ര ചെയ്യാനും അവരെ അനുവദിച്ചെന്നും പരാതിയില്‍ പറയുന്നു.
വിമാനത്തിലെ ഒരു യാത്രക്കാരന്‍റെ ശരീരത്തില്‍ നിന്നും ദുർഗന്ധം വരുനെന്ന് ഒരു ഫ്ലൈറ്റ് അറ്റൻഡൻ്റ് പരാതിപ്പെട്ടതിനാലാണ് ഇവരെ പുറത്താക്കിയതെന്ന് എയർലൈൻ ജീവനക്കാരൻ പറഞ്ഞു. അമേരിക്കൻ എയർലൈൻസിന് ശരീര ദുർഗന്ധമുള്ള കറുത്ത വർഗ്ഗക്കാരനായ യാത്രക്കാരനെക്കുറിച്ച് പരാതി ലഭിച്ചെങ്കില്‍, അത് പരിശോധിച്ച് കണ്ടെത്തുകയാണ് വേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കില്‍ എട്ട് കറുത്തവർഗ്ഗക്കാരെ വിമാനത്തിൽ നിന്ന് പുറത്താക്കുകയല്ല ചെയ്യേണ്ടത് എന്ന് മൂന്ന് പേരെ പ്രതിനിധീകരിക്കുന്ന അഭിഭാഷക സൂസൻ ഹുഹ്ത പ്രതികരിച്ചു.
പരാതി പരിശോധിച്ചുവരികയാണെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു. ഉപഭോക്താക്കൾ യാത്രയ്ക്കായി ഞങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ മികച്ച അനുഭവം നല്‍കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പരാതി ഞങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും എതിരാണ് എന്നത് കൊണ്ട് തന്നെ ഞങ്ങളുടെ ടീം ഈ വിഷയത്തില്‍ അന്വേഷണം നടത്തുകയാണെന്നും എയർലൈൻസ് പറഞ്ഞു.
2017-ൽ എന്‍എഎസിപി അമേരിക്കൻ എയർലൈൻസിനെതിരെ നിരവധി ആഫ്രിക്കൻ അമേരിക്കൻ യാത്രക്കാർക്ക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് അവകാശപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എയർലൈൻസ് മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ എന്‍എഎസിപി മുന്നറിയിപ്പ് പിന്‍വലിക്കുകയായിരുന്നു.
Also Read: ഇസ്രായേൽ ആക്രമണത്തിൽ 37 പലസ്‌തീനികൾ കൊല്ലപ്പെട്ടു ; കൊല്ലപ്പെട്ടത് കൂടാരങ്ങളിൽ അഭയം പ്രാപിച്ചവർ