ETV Bharat / international

സമ്പൂർണ്ണ വിജയം വരെ പോരാട്ടം തുടരും; ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഹമാസിന്‍റെ ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

Prime Minister Benjamin Netanyahu  Israeli Prime Minister  21 Soldiers Killed By Hamas  ഇസ്രായേൽ പ്രധാനമന്ത്രി  ബെഞ്ചമിൻ നെതന്യാഹു  ഹമാസ് ആക്രമണം
Israeli Prime Minister Benjamin Netanyahu
author img

By ETV Bharat Kerala Team

Published : Jan 23, 2024, 5:15 PM IST

ഗാസ: കഴിഞ്ഞ ദിവസം ഹമാസുമായുള്ള ഏറ്റുമുട്ടലിൽ 21 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ സൈനികർക്ക് നേരെ ഹമാസ് മിസൈൽ വിക്ഷേപിച്ചതാണ് സൈനികർ കൊല്ലപ്പെടാൻ കാരണമായത്. യുദ്ധം ആരംഭിച്ചതിനു ശേഷം ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. യുദ്ധത്തിൽ കൊല്ലപ്പെട്ട വീര പോരാളികളുടെ കുടുംബങ്ങൾക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. പരിക്കേറ്റവരുടെ ക്ഷേമത്തിനായി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു. നമ്മുടെ വീരന്മാരുടെ പേരിലും ഞങ്ങളുടെ ജീവിതത്തിനുവേണ്ടിയും സമ്പൂർണ്ണ വിജയം വരെ ഞങ്ങൾ പോരാട്ടം തുടർന്നുകൊണ്ടേയിരിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഗാസയിൽ തിങ്കളാഴ്‌ചയുണ്ടായ സ്‌ഫോടനത്തിൽ 21 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഹമാസ് സൈനികർ മിസൈൽ വിക്ഷേപിച്ചതിനെ തുടർന്ന് കെട്ടിടങ്ങൾ തകർന്ന് വീണാണ് 21 സൈനികർ കൊല്ലപ്പെട്ടതെന്ന് ഇസ്രായിൽ സൈനിക വക്താവ് റയർ അഡ്‌മിറല്‍ ഡാനിയൽ ഹഗാരി അറിയിച്ചു. കൂടാതെ കോമ്പൗണ്ട് പൊളിക്കാനായി ഇസ്രായേലി സൈന്യം ഉപയോഗിക്കുന്ന സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിക്കുകയും രണ്ട് കെട്ടിടങ്ങൾ തകരുകയും ചെയ്‌തു. ഇസ്രായേൽ സേനയ്ക്ക് നേരെയുള്ള ഹമാസിന്‍റെ ആക്രമണങ്ങളെ നിരീക്ഷിക്കാനും സേനയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാനും ചുമതലയുള്ള റിസർവ് ബറ്റാലിയൻ സൈനികരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ അതിർത്തിയിൽ നിന്ന് 600 മീറ്റർ മാറി അൽ മോസി പ്രദേശത്താണ് ആക്രമണം നടന്നത്.

സൈന്യത്തിന് സുരക്ഷയൊരുക്കുന്ന ടാങ്കിന് നേരെ ഹമാസ് മിസൈൽ വിക്ഷേപിച്ച അതേസമയം തന്നെ രണ്ട് ഇരുനില കെട്ടിടങ്ങളിലും സ്ഫോടനം ഉണ്ടായി. സേനയിലെ ഭൂരിഭാഗം സൈനികരും ഈ കെട്ടിടത്തിന്‍റെ അകത്തും പരിസരത്തുമായിരുന്നു ഉണ്ടായിരുന്നതെന്ന് ഐഡിഎഫ് വക്താവ് റിയർ അഡ്‌മിഷൻ ഡാനിയൽ ഹഗാരി പറഞ്ഞു.

അതേസമയം ഈ മാസം ആദ്യം ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിന്‍റെ രാഷ്‌ട്രീയകാര്യ ഉപമേധാവി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഹമാസ് നേതാവായ സലേഹ് അൽ-അരൂരി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസും സ്ഥിരീകരിച്ചു.

ജനുവരി 2 ന് രാത്രിയില്‍ ലെബന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വച്ചുണ്ടായ ആക്രമണത്തിലാണ് സംഭവം. ബെയ്‌റൂട്ടിലെ ഹമാസ് ഓഫിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സലേഹ് അല്‍ അരൂരിയെ കൂടാതെ മറ്റ് നാല് പേര്‍ കൂടി കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പലസ്‌തീനിലും പുറത്തുമുള്ള ഹമാസ് നേതാക്കള്‍ക്കെതിരെയുള്ള ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തിന്‍റെ ഇച്ഛാശക്തിയെ തകര്‍ക്കാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഇസത്ത് അൽ പറഞ്ഞു. സലേഹ്‌ അല്‍ അരൂരി കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നജീബ്‌ മിക്കാറ്റി രംഗത്തുവന്നു. ഇത് പുതിയ ഇസ്രയേല്‍ കുറ്റകൃത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലെബനനിലും ആക്രമണം അഴിച്ച് വിടാനാണ് ഇസ്രയേല്‍ ശ്രമം. എല്ലാവരും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

ഹമാസിന്‍റെ രാഷ്‌ട്രീയകാര്യ ഉപമേധാവിയായ അല്‍ അരൂരി വെസ്റ്റ് ബാങ്കിലെ ഹമാസ് സൈന്യത്തിന്‍റെ തലവന്‍ കൂടിയാണ്. മാത്രമല്ല ഹമാസിന്‍റെ സായുധവിഭാഗമായ ഖസം ബ്രിഗേഡിന്‍റെ സ്ഥാപകരിലൊരാളാണ് അരൂരി. 15 വര്‍ഷത്തോളം ഇസ്രയേല്‍ ജയിലില്‍ തടവിലായിരുന്ന അരൂരി ജയില്‍ മോചനത്തിന് പിന്നാലെയാണ് ലെബനനില്‍ എത്തിയത്.

2010ലാണ് അരൂരി ജയില്‍ മോചിതനായത്. ലെബനനിലേക്ക് താമസം മാറുന്നതിന് മുമ്പ് അരൂരി സിറിയയിലായിരുന്നു താമസിച്ചിരുന്നത്. അന്ന് വെസ്റ്റ് ബാങ്കിലെ ഹമാസിന്‍റെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.