ETV Bharat / international

'പാസ്‌പോര്‍ട്ടും വിസയും ഇല്ലാത്തവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം'; മലേഷ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു - Amnesty Announced In Malaysia

മലേഷ്യയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാം. മലേഷ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഡിസംബർ 31 വരെയാണ് മടങ്ങാനുള്ള കാലാവധി. മലേഷ്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി 13 ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്‍റ് ഓഫീസുകളില്‍ ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കും.

Malaysia Amnesty Announcement  Amnesty Announced In Malaysia  Amnesty Announcement  Imgration Enforcement Office
Illegal Residents Can Go Back To Their Country From Malaysia
author img

By ETV Bharat Kerala Team

Published : Mar 13, 2024, 9:20 PM IST

തിരുവനന്തപുരം: സാധുവായ രേഖകളില്ലാതെ താമസിക്കുന്ന വിദേശികൾക്ക് സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുന്നതിന് മലേഷ്യന്‍ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചു. പാസ്‌പോര്‍ട്ടോ വിസയോ മറ്റ് ആധികാരിക രേഖകളോ ഇല്ലാതെ മലേഷ്യയില്‍ കഴിയുന്നവര്‍ക്കും തൊഴില്‍ തട്ടിപ്പിന് ഇരയായി മലേഷ്യയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കോ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ഈ അവസരം പ്രയോജപ്പെടുത്താം. ക്വാലാലംബൂരിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഇക്കാര്യം അറിയിച്ച് പ്രസ്‌താവനയിറക്കിയത്.

പശ്ചിമ മലേഷ്യയിലും ലാബുവൻ ഫെഡറൽ ടെറിട്ടറിയിലും താമസിക്കുന്നവർക്കും മാത്രമാണ് നിലവിൽ പൊതുമാപ്പ് ബാധകമാക്കിയിട്ടുള്ളത്. 2024 ഡിസംബർ 31 വരെയാണ് സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള കാലാവധി. മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 13 ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്‍റ് ഓഫീസുകളിലാണ് നിലവിൽ പൊതുമാപ്പിനായി അപേക്ഷകൾ സ്വീകരിക്കുന്നത്.

മുൻ‌കൂർ അപ്പോയ്‌ന്‍റ്മെന്‍റുകൾ ഇല്ലാതെ തന്നെ അപേക്ഷകർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം എൻഫോഴ്‌സ്‌മെന്‍റ് ഓഫീസുകളിൽ (രാവിലെ 8 മുതൽ വൈകിട്ട് 5 വരെ) നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 300 മുതൽ 500 മലേഷ്യൻ റിങ്കിറ്റ് വരെയാണ് പെനാൽറ്റി. ക്രഡിറ്റ്/ ഡെബിറ്റ് കാർഡുകളോ, ഇ-വാലറ്റോ ഉപയോഗിച്ച് പണമടക്കാം. പെനാലിറ്റി അടച്ച് കഴിഞ്ഞാൽ പ്രത്യേക റിപ്പാർ ട്രിയേഷൻ പാസ്‌ മുഖേന അറസ്റ്റോ മറ്റ് ശിക്ഷ നടപടികളോ കൂടാതെ തന്നെ രാജ്യം വിടാനാകും.

അടിയന്തര ചികിത്സ ആവശ്യമായ വ്യക്തികൾക്ക് രജിസ്ട്രേഷൻ സുഗമമാക്കുന്നതിനായി ഇന്ത്യൻ ഹൈക്കമ്മീഷനിൽ അപേക്ഷിച്ചാൽ മുൻഗണന പത്രവും ലഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.