ധാക്ക: ബംഗ്ലാദേശിലെ ദേശീയ മനുഷ്യാവകാശ കമ്മിഷനില്‍ കൂട്ടരാജി. ചെയർമാൻ കമാൽ ഉദ്ദീൻ അഹമ്മദും മറ്റു അഞ്ച് അംഗങ്ങളും വ്യാഴാഴ്‌ച പ്രസിഡന്‍റിന് രാജികത്ത് സമര്‍പ്പിച്ചു. എംഡി സലിം റെസ, അമിനുൽ ഇസ്ലാം, കോങ്ജാരി ചൗധരി, ബിശ്വജിത് ചന്ദ, താനിയ ഹക്ക് എന്നിവരാണ് രാജിവച്ച കമ്മിഷനിലെ മുഴുവന്‍ സമയ അംഗങ്ങള്‍.
രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ വർധിക്കുന്നതായുളള റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കൂട്ടരാജി. രാഷ്ട്രീയ പീഡനങ്ങൾ, രാഷ്ട്രീയ നേതാക്കൾക്കെതിരായ ആക്രമണങ്ങൾ, മറ്റ് അക്രമങ്ങള്‍ എന്നിവയെ കുറിച്ചും കമ്മിഷന്‍റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹസീനയുടെ രാജിക്ക് ശേഷം ബംഗ്ലാദേശില്‍ വർഗീയ സംഘർഷങ്ങൾ ഉയർന്നിരുന്നു. ഹിന്ദുക്കള്‍ക്കെതിരെ 2,000 ആക്രമണങ്ങളാണ് മൂന്ന് മാസത്തിലുളളില്‍ റിപ്പോർട്ട് ചെയ്‌തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇടക്കാല സർക്കാർ അധികാരത്തില്‍ വന്ന് മൂന്ന് മാസം തികയുന്ന വേളയിലാണ് മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങളുടെ രാജി എന്നതും ശ്രദ്ധേയമാണ്. മുന്‍ പ്രസിഡന്‍റ് മുഹമ്മദ് അബ്‌ദുൾ ഹമീദ് 2022ല്‍ നിയമിച്ച കമ്മിഷനാണ് രാജിവച്ചത്. രാജിയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ പല സര്‍ക്കാര്‍ വകുപ്പുകളിലും ഗണ്യമായ രാജിയും പുനക്രമീകരണവും നടന്നിട്ടുണ്ട്.